- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കും വരെ സമരം തുടരും: ഇന്ത്യയുടെ പൊതുസ്വത്ത് മുഴുവൻ വിറ്റുതുലയ്ക്കുന്ന നരേന്ദ്ര മോദി അയച്ച റിയൽ എസ്റ്റേറ്റ് ഏജന്റാണ് പ്രഫുൽ ഖോഡ പട്ടേൽ എന്നും പിസി ചാക്കോ
കൊച്ചി : ലക്ഷദ്വീപിന്റെ മഹത്തായ സംസ്‌കാരത്തിനു മേൽ അധിനിവേശം നടത്തി അർ എസ് എസ്, ബിജെപി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന അഡ്‌മിനിസ്‌ട്രേറെ തിരിച്ചു വിളിക്കും വരെ സമര പരമ്പര തീർക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ . ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഓഫീസിനു മുൻപിൽ എൻസിപി യുവജന വിഭാഗമായ എൻ വൈ സി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംപിയായിരുന്ന മോഹൻ ദൽക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രേഖകളിൽ പരാമർശിക്കുന്ന പ്രഫുൽ ഖോഡ പട്ടേലിനെ ലക്ഷദ്വീപ് ഭരണം ഏൽപ്പിച്ചത് ജനാധിപത്യ സംസ്‌കാരത്തിന് നാണക്കേടാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഇക്കാലത്ത് അധികാരം ഉപയോഗിച്ച് അടിച്ചമർത്തലാണ് ലക്ഷദ്വീപിൽ അരങ്ങേറുന്നത്. ഇന്ത്യയുടെ പൊതുസ്വത്ത് മുഴുവൻ വിറ്റുതുലക്കുന്ന നരേന്ദ്ര മോദി അയച്ച റിയൽ എസ്റ്റേറ്റ് ഏജന്റാണ് അഡ്‌മിനിസ്റ്റേറ്റർ പ്രഫുൽ ഖോഡ പട്ടേൽ.
ലക്ഷദ്വീപിനെ സ്വകാര്യ ഏജസികൾക്ക് വിൽക്കാനുള്ള നീക്കങ്ങളെ അതിശക്തമായി എതിർക്കുമെന്നും ചാക്കോ പറഞ്ഞു. എൻവൈസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. എൻവൈസി സംസ്ഥാന സെക്രട്ടറി അനൂബ് നൊച്ചിമ, എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം കെ കെ ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ്മാരായ വി രാംകുമാർ, പി എ ഖാലിദ് എൻസിപി നേതാക്കളായ ബിജു ആബേൽ ജേക്കബ്ബ്, വിൻസന്റ് നെടുങ്കല്ലൻ, എൻവൈസി നേതാകളായ അനൂബ് റാവുത്തർ, രാജേഷ് നായർ, ആഷിക്ക് പാലക്കൽ, മൈക്കിൾ ജാക്‌സൻ , ഫസൽ എ ബി, കമാൽ, കാസിം തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ