യു.ഡി.എഫിന് 68 സീറ്റ്; എൽ.ഡി.എഫിന് 70 സീറ്റ്; ബിജെപിക്ക് ഒന്നും; വരിക തൂക്കു സഭ; താനും ബിജെപിയും ചേർന്ന് ആരു ഭരിക്കണമെന്ന് തീരുമാനിക്കും; പൂഞ്ഞാറിൽ 50,000 വോട്ടിന് ജയിക്കുമെന്നും പിസി ജോർജ്; സുരേന്ദ്രന്റെ വിജയത്തിലും സംശയം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തരുരം: കേരള രാഷ്ട്രീയം എങ്ങോട്ടെന്ന് ഇനി തീരുമാനിക്കുക പിസി ജോർജോ? മിക്കവാറും എക്‌സിറ്റ് പോളുകൾ പൂഞ്ഞാറിൽ പിസിക്ക് ജയം നൽകുന്നു. അതിന് പിന്നാലെ പ്രതികരണവുമായി എത്തുകായണ് പിസി ജോർജ്.
സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. പൂഞ്ഞാറിൽ താൻ 50000 വോട്ട് നേടി ജയിക്കും. താനും ബിജെപിയും ചേർന്നാണ് കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുക എന്നും പിസി ജോർജ് പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടും. ഭരണത്തുടർച്ചയുണ്ടാകില്ല. സുരേന്ദ്രന്റെ വിജയത്തിൽ സംശയമുണ്ടെന്നും ജോർജ്ജ് പറഞ്ഞു.
ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്.ഭരണത്തുടർച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റ് കിട്ടും. എൽ.ഡി.എഫിന് 70 സീറ്റ് കിട്ടും. ബിജെപിക്ക് ഒരു സീറ്റ് കിട്ടും. കെ.സുരേന്ദൻ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാൽ ഇന്നലെ മുതൽ കേൾക്കുന്നത് നേമത്ത് മാത്രമേ ബിജെപിക്ക് കിട്ടൂവെന്നാണെന്നും പി.സി ജോർജ്ജ് പറഞ്ഞു.