- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഭയിൽ നിന്ന് ഇറങ്ങി ജോർജ് എത്തിയത് പ്രതിപക്ഷ സമരത്തിന് അടുത്തേക്ക്; ചെന്നിത്തലയും ജോസഫും ഓടിയെത്തി സൗഹൃദം പങ്കുവച്ചു; ഒപ്പം വന്നിരിക്കാൻ പരസ്യമായി വിളിച്ച് പഴയ നേതാവ്; ജോസഫിന്റെ ക്ഷണത്തോടെ തലയാട്ടി ഇല്ലെന്ന് മറുപടിയും; പിസിയുടെ ലക്ഷ്യം പൂഞ്ഞാർ ഷോണിന് നൽകി മറ്റൊരു സീറ്റിൽ മത്സരിക്കൽ; പൂഞ്ഞാർ എംഎൽഎ പ്രതിപക്ഷമാകുമ്പോൾ
തിരുവനന്തപുരം: പ്രതിപക്ഷ നിരക്ക് ഒപ്പം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പിസി ജോർജ്ജും നിയമസഭയക്ക് പുറത്ത് എത്തുമ്പോൾ യുഡിഎഫ് വിപുലീകരണമെന്ന സാധ്യതകൾ വീണ്ടും സജീവം. സ്പീക്കർക്കെതിരായ ആരോപണങ്ങളിലും സർക്കാരിനെതിരെയാ അഴിമതി ആരോപണങ്ങളിലും പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് ഇറങ്ങി സഭാ ഹാളിന് മുന്നിൽ പ്രതിഷേധം ഇരുന്ന പ്രതിപക്ഷ നിരക്ക് അടുത്തേക്കാണ് പിസി ജോർജ്ജ് എത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിജെ ജോസഫ് അടക്കമുള്ളവരും പിസി ജോർജ്ജിനോട് സൗഹൃദം പങ്കുവയ്ക്കുന്നതും കാണാമായിരുന്നു. പ്രതിപക്ഷ നിരയിൽ വന്നിരിക്കാൻ പിസി ജോർജ്ജിനെ പിജെ ജോസഫ് ക്ഷണിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടി ജോർജ്ജ് ക്ഷണം നിഷേധിച്ചു. പിന്നെ വിളക്കിൽ പിടിച്ച് കാരണവരെ പോലെ നിൽക്കൽ. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം യുഡിഎഫിൽ എന്ന സൂചനയാണ് ജോർജ് നൽകുന്നത്.
പിസിയുടെ പഴയ നേതാവാണ് പിജെ ജോസഫ്. ജോസഫിനോട് തെറ്റി മാണിക്കൊപ്പം ജോർജ് പോയി. പിന്നെ രണ്ടു പേരും രാഷ്ട്രീയ ശത്രു പക്ഷത്തായി. മാണി മരിച്ച ശേഷം ജോസ് കെ മാണിയ്‌ക്കെതിരെ ജോസഫ് നടത്തിയ നീക്കങ്ങളോട് ജോർജ് അനുകൂല നിലപാടുകൾ എടുത്തിരുന്നു. കർഷക സമര വേദിയിൽ മുമ്പൊരിക്കൽ ജോസഫിനൊപ്പം ജോർജ് വേദിയും പങ്കിട്ടു. അങ്ങനെ ജോർജുമായി വീണ്ടും ജോസഫ് അടുത്തു. ഇതേ നേതാവാണ് പഴയ ശിഷ്യനെ ഇന്ന് സമരത്തിൽ ഒരുമിച്ചിരിക്കാൻ വിളിച്ചതും.
ബിജെപിക്കാരനായ ഗവർണർ എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിലപാട് വായിക്കുന്നത് അപഹാസ്യമാണെന്ന് പി.സി.ജോർജ് പ്രതികരിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കാരമം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയതാണെന്നും ജോർജ് പറഞ്ഞു. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് പി.സി.ജോർജ് ഒറ്റയ്ക്ക് സഭയിൽ നിന്ന് ഇറങ്ങി പോയത്.
മാന്യതയില്ലാത്തതിനാലാണ് സർക്കാർ കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്കും ഗവർണർക്കും അപേക്ഷ നൽകിയിരുന്നു. കോടതികളും തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിച്ചാണ് നടപടി എടുത്തതെന്നും പി.സി.ജോർജ് പറഞ്ഞു. ഇഡിയും കസ്റ്റംസും ഇനി ചോദ്യം ചെയ്യാനുള്ള ഇനി മുഖ്യമന്ത്രിയെ മാത്രമാണ്. ഇതുപോലൊരു അഴിമതി സർക്കാർ ഉണ്ടായിട്ടില്ല. ഗതിക്കെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലേക്ക് തിരികെയെത്താൻ തന്ത്രങ്ങൾ മാറ്റി ജോർജ് രംഗത്തുണ്ടെന്നാണ് വിലയിരുത്തൽ. തനിക്ക് പാലാ സീറ്റ് വേണ്ടെന്നാണ് ജോർജ് പറയുന്നത്. പാലാ സീറ്റിന് മേൽ യുഡിഎഫിന് വേറെ ചില ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. കോൺഗ്രസ് നേതൃത്വവുമായി നടന്ന ചർച്ചയിൽ പാലാ കിട്ടില്ലെന്ന സന്ദേശമാണ് ജോർജിന് ലഭിച്ചത്. എന്നാൽ തന്റെ പാർട്ടിക്ക് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും യുഡിഎഫ് നൽകാൻ തയ്യാറാവണമെന്നാണ് പിസി ജോർജിന്റെ നിലപാട്. പാലായ്ക്ക് പകരമായി മലപ്പുറം ജില്ലയിൽ ഒരു സീറ്റ് ആവശ്യപ്പെടുമെന്നും പിസി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫുമായി ഒരു തർക്കത്തിന് ഞാനില്ല. അതേസമയം സീറ്റുകൾ കൂടുതലായി ആവശ്യപ്പെടും. ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകളും ജനപക്ഷം ആവശ്യപ്പെടുമെന്ന് ജോർജ് പറഞ്ഞു. അതേസമയം പാലായിൽ മാണി സി കാപ്പൻ സ്ഥാനാർത്ഥിയാണെങ്കിൽ പിന്തുണയ്ക്കാനും ജനപക്ഷം തീരുമാനിച്ചിട്ടുണ്ട്. ആര് നിന്നാലും പിന്തുണയ്ക്കുമെന്ന് പിസി ജോർജ് പറഞ്ഞു. ഷോൺ ജോർജ് നേരത്തെ പൂഞ്ഞാറിൽ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ഇതിന് സാധ്യത കൂടുതലാണ്. മകനെ സുരക്ഷിത മണ്ഡലമായ പൂഞ്ഞാറിൽ നിർത്തി വെല്ലുവിളി നിറഞ്ഞ ഒരു സീറ്റിൽ മത്സരിക്കാനാണ് പിസിയുടെ നീക്കം.
മറുനാടന് മലയാളി ബ്യൂറോ