- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയെ കൂട്ടു പിടിച്ച് പിസി ജോർജ് നടത്തിയ എല്ലാ നീക്കങ്ങളും ഉമ്മൻ ചാണ്ടി പൊളിച്ചു; ഉമ്മൻ ചാണ്ടിയുടെ വ്യക്തി വിരോധത്തെ പുലഭ്യം പറഞ്ഞു തട്ടിക്കൂട്ടു മുന്നണിക്കൊരുങ്ങി പൂഞ്ഞാർ സിംഹം; പാലായിലേക്ക് മാറാനുള്ള മോഹവും പൊളിഞ്ഞപ്പോൾ മുസ്ലീമുകളുടെ കാലു പിടിച്ച് പൂഞ്ഞാറിൽ തന്നെ മത്സരിക്കാനൊരുങ്ങി പിസി ജോർജ്
കോട്ടയം; യുഡിഎഫിലും എൽഡിഎഫിലും എൻഡിഎയിലും പ്രവർത്തിച്ചിട്ടുണ്ട് പിസി ജോർജ്. പൂഞ്ഞാറിൽ മൂന്ന് മുന്നണികളേയും തോൽപ്പിച്ച് ജയിച്ച ചരിത്രവുമുണ്ട്. എന്നാൽ ഇത്തവണ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണമെന്ന് പിസി ആഗ്രഹിച്ചു. എങ്ങനേയും യുഡിഎഫിൽ എത്താനായിരുന്നു ശ്രമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മനസ്സ് അനുകൂലമാക്കി ചില കളികൾ കളിച്ചു. എന്നാൽ ഉമ്മൻ ചാണ്ടി രണ്ടും കൽപ്പിച്ച് പാരവച്ചു. ഇതോടെ പിസി ജോർജ് മുന്നണിയിൽ നിന്ന് അകറ്റപ്പെട്ടു. ഇതോടെ പൂഞ്ഞാറിൽ മറ്റൊരു രാഷ്ട്രീയ നാടകമാണ് പിസി ജോർജ് ലക്ഷ്യമിടുന്നത്.
യുഡിഎഫ് പ്രവേശത്തിന് പാരവച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് പി.സി. ജോർജ് എംഎൽഎ പരസ്യമായി തന്നെ പറയുന്നു. വ്യക്തിവിരോധമാണ് കാരണം. ഒരു മുന്നണിയിലേക്കുമില്ല. മുന്നണി വിപുലീകരിക്കാൻ എൽഡിഎഫ് ചിന്തിക്കുന്നില്ല. കാരണം അവർ ജയിക്കും അവർക്ക് ഭൂരിപക്ഷം കിട്ടുമെന്നുള്ള അഹങ്കാരത്തിലാണ്. കോൺഗ്രസുമായി സഹകരിച്ചു പോകണമെന്നാണ് പാർട്ടി കമ്മിറ്റിയുടെ തീരുമാനം. പക്ഷേ കോൺഗ്രസ് അത് ആഗ്രഹിക്കുന്നില്ല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഉമ്മൻ ചാണ്ടി അനുകൂലിക്കുന്നില്ല. യുഡിഎഫിലും എൽഡിഫിലും ഇല്ലാത്ത അവഗണിക്കപ്പെട്ടവരെ ഒപ്പം കൂട്ടി മുന്നണിയുണ്ടാക്കും. പൂഞ്ഞാറിൽ തന്നെ മൽസരിക്കുമെന്നും പി.സി. ജോർജ് വിശദീകരിക്കുകയാണ് ഇപ്പോൾ. ഈ മേഖലയിലെ മുസ്ലിം ഗ്രൂപ്പുകളുമായി സഹകരിച്ചാകും പിസി ജോർജിന്റെ മത്സരം.
പിസി ജോർജ് പാലായിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി മത്സരിക്കാനായിരുന്നു താൽപ്പര്യം. എന്നാൽ മുന്നണികൾ കൈവിട്ടതോടെ ഈ ആഗ്രഹം ഉപേക്ഷിച്ചു. മകൻ ഷോൺ ജോർജിനെ പൂഞ്ഞാറിൽ മത്സരിപ്പിച്ച് പാലായിൽ നിൽക്കാനായിരുന്നു മോഹം. എന്നാൽ മുന്നണിക്ക് പുറത്തായതിനാൽ അത് ഉപേക്ഷിച്ചു. ശക്തി കേന്ദ്രമായ പൂഞ്ഞാറിൽ തന്നെ മത്സരിച്ച് ജയിച്ച് വീണ്ടും നിയമസഭയിൽ എത്താനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ ജോർജിന്റെ മകൻ ഷോൺ ജോർജ് ജയിച്ചിരുന്നു. ഇത് ആത്മവിശ്വാസം നൽകുന്നുണ്ട് ജോർജിന്.
സ്വതന്ത്രനിലപാട് വിട്ട് യു.ഡി.എഫുമായി അടുത്ത് പി.സി.ജോർജ് രാഷ്ട്രീയ നീക്കം സജീവമാക്കിയിരുന്നു. മുന്നണി പ്രവേശനം ചർച്ചയായില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങൾ നടത്തി. പക്ഷേ ഉമ്മൻ ചാണ്ടി അടുത്തില്ല. കേരള കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ് ജനപക്ഷം എന്ന സ്വന്തം പാർട്ടിയുണ്ടാക്കിയ പിസി ജോർജ് ഇതുവരെ ഒരു മുന്നണിയിലും ഇടംപിടിച്ചിട്ടില്ല. പിസി ജോർജിനെ ഒപ്പം നിർത്താൻ ഇടത് മുന്നണിയോ വലത് മുന്നണിയോ പ്രത്യേകം താൽപര്യം കാണിച്ചിട്ടില്ല. അതിനിടെ ബിജെപിക്കൊപ്പം ചേർന്നെങ്കിലും കാര്യമായ നേട്ടമൊന്നം ഉണ്ടാക്കാൻ പിസി ജോർജിനോ പാർട്ടിക്കോ സാധ്യമായിരുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കടക്കും എന്നാണ് പിസി ജോർജ് അടുത്തിടെ പറഞ്ഞത്. യുഡിഎഫിലേക്ക് കടക്കാൻ കോൺഗ്രസ് നേതാക്കളുമായി പിസി ജോർജ് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ നിരന്തര ആക്രമണമാണ് അന്ന് ജോർജ് നടത്തിയത്. ബാർ കോഴയിലും ഉമ്മൻ ചാണ്ടി സർക്കാരിനെ വെട്ടിലാക്കി. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി പിസി ജോർജിനെതിരെ കടുത്ത നിലപാട് തുടരുന്നത്. ഇതില്ലായിരുന്നുവെങ്കില്ഡ പിസി ജോർജ് യുഡിഎഫിൽ എത്തുമായിരുന്നുവെന്ന് ഉറപ്പാണ്.
കേരളാ കോൺഗ്രസ് യുഡിഎഫിൽ നിന്ന് പുറത്തായതോടെ ഇത് പിസി ജോർജ് ആഗ്രഹിക്കുകയും ചെയ്തു. പൂഞ്ഞാറിൽ ജയം ഉറപ്പിക്കാനും മറ്റൊരു സീറ്റ് കൂടി സ്വന്തമാക്കാനുമായിരുന്നു ഈ നീക്കം.
മറുനാടന് മലയാളി ബ്യൂറോ