കൊച്ചി: ഇ ബുൾജെറ്റ് വ്ളോഗർമാർക്കെതിരെ പി.സി ജോർജ്. വ്ളോഗർമാർ ചെയ്തത് തെറ്റാണെന്നും ഇവർ യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും പി.സി ജോർജ് അഭിപ്രായപ്പെട്ടു. നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണമെന്നും ജോർജ് ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസിലെ മൊഴികൾ പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടിൽ സംശയമുണ്ട്. ഒത്തുതീർപ്പ് നടക്കുന്നുണ്ടോ എന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വിതരണം ചെയ്യുന്ന വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. വാക്സിൻ എടുത്തവരിൽ രോഗവ്യപനം കൂടുന്ന പശ്ചാത്തലത്തിൽ ഇത് പരിശോധിക്കണം. ഹോമിയോപ്പതിക്ക് സർക്കാർ കൂടുതൽ പ്രാധാന്യം നൽകണം.

ആരോഗ്യമന്ത്രി പൂർണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ ജില്ലയിൽ പോലും കോവിഡ് നിയന്ത്രിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും പി.സി ജോർജ് പറഞ്ഞു.