- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിൽ പൂഞ്ഞാറിലെ ഹൃദ് രോഗ വിദഗ്ധനെ പിസി പിന്തുണയ്ക്കും; നദ്ദയെ കാണുമുമ്പേ ജോ ജോസഫിനെ പുകഴ്ത്തി പൂഞ്ഞാർ നേതാവ്; ഹിന്ദുമഹാ സമ്മേളനത്തിൽ മുമ്പോട്ട് വച്ചത് ആശയം; ആ യുദ്ധവുമായി മുമ്പോട്ട് പോകുമെന്നും ജനപക്ഷം നേതാവ്; പിസിയുടെ തൃക്കാക്കര ബന്ധത്തിന് തെളിവായി ചിത്രവും
തൃക്കാക്കര: ഒരു കാരണവശാലും താൻ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകില്ലെന്ന് പി സി ജോർജ്. ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിച്ചത് സ്ഥാനാർത്ഥിയാകാനല്ല എൽ ഡി എഫ് സ്ഥാനാർത്ഥി തന്റെ സ്വന്തം ആളാണെന്നും പി സി ജോർജ് പറഞ്ഞു.
തൃക്കാക്കരയിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പ്രഖ്യാപനം നടന്നിട്ടില്ല. ഇതിനിടെയാണ് പി സി ജോർജിന്റെ പ്രതികരണം. ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നും എന്നാൽ താൻ ഒരിക്കലും സ്ഥാനാർത്ഥിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഹിന്ദു മഹാ സമ്മേളനത്തിൽ ഞാനൊരു ആശയം മുന്നോട്ടു വച്ചിരിക്കുകയാണ്. ആ യുദ്ധവുമായി ഞാൻ മുന്നോട്ട് പോകുമ്പോൾ സ്ഥാനാർത്ഥി ആയാൽ അതിനുവേണ്ടിയാണ് ഈ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന പേരുദോഷം വരും. ഉമയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിലെ തർക്കം ഇപ്പോഴും നിലനിൽക്കുകയാണ്. ഇത് തൃക്കാക്കരയിൽ യുഡിഎഫിന് ഗുണം ചെയ്യില്ല. എൽഡിഎഫ് സ്ഥാനാർത്ഥി വളരെ നല്ല ചെറുപ്പക്കാരനാണ്.' - പി സി ജോർജ് പറഞ്ഞു.
ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺ?ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പി സി ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയിൽ രണ്ടു മുന്നണികളും വ?ർ?ഗീയ കാർഡിറക്കിയാണ് കളിക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു. തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ലെന്നും പി സി ജോർജ് പറഞ്ഞു.
യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിക്കാൻ എൽഡിഎഫ് നിയോഗിച്ചത് പൂഞ്ഞാറിൽ നിന്ന് ഹൃദ്രോഗ വിദഗ്ധനെ. 2021ലെ തെരഞ്ഞെടുപ്പിൽ പി ടി തോമസിനെ നേരിടാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ ഡോ. ജെ. ജേക്കബായിരുന്നു വന്നതെങ്കിൽ ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ പി ടിയുടെ പ്രിയപത്‌നി ഉമ തോമസിനെതിരെ പാർട്ടി ചിഹ്നത്തിൽ ഒരു ഡോക്ടറെ തന്നെയാണ് സിപിഎം അവതരിപ്പിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ജോ ജോസഫാണ ഇത്തവണത്തെ എൽഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി.
കളപ്പുരക്കൽ പറമ്പിൽ കുടുംബത്തിൽ കെ വി ജോസഫിന്റെയും എം ടി ഏലിക്കുട്ടിയുടെയും മകനായി 1978 ഒക്ടോബർ 30നാണ് ഡോ. ജോ ജോസഫ് ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം പാലാ സെന്റ് വിൻസെന്റ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിൽ. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നിന്നും പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് പാസായശേഷം കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസും ഒഡീഷയിലെ എസ്‌സിബി മെഡിക്കൽ കോളജിൽനിന്നും ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) നിന്നു കാർഡിയോളജിയിൽ ഡിഎം കരസ്ഥമാക്കി. 2012 മുതൽ എറണാകുളം ലിസ്സി ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനായി പ്രവർത്തിച്ചു വരികയാണ്. അക്കാദമിക തലത്തിൽ ജോ ജോസഫ് മികവ് പുലർത്തിയിരുന്നു.
സാമൂഹിക, സാംസ്‌കാരിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്തെ പ്രശസ്ത എൻജിഒയായ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ എക്‌സിക്യൂുട്ടീവ് ട്രസ്റ്റിയാണ്. വിവിധ കാർഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് വ്യാപനകാലത്തും സാമൂഹിക ഇടപെടലുകൾ നടത്തി. ഹൃദ്രോഗ ശാസ്ത്രത്തിൽ വിവിധങ്ങളായ പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാറ്റിവച്ച ഹൃദയങ്ങളിലെ ബയോപ്‌സി പരിശോധനയിൽ ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം അനുഭവപരിചയമുള്ള ഹൃദ്രോഗ വിദഗ്ധരിൽ ഒരാളാണ് ഡോ. ജോ.
ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായി എഴുതുന്നയാളുമാണ് ജോ ജോസഫ്. ഭാര്യ ഡോ. ദയ പാസ്‌കൽ തൃശൂർ ഗവൺമെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അന്തരിച്ച ലിസി സെബാസ്റ്റ്യനും ജോ ജോസഫിന്റെ ബന്ധുവാണ്.
മറുനാടന് മലയാളി ബ്യൂറോ