- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെണ്ണലയിൽ മാലയിട്ട് സ്വീകരിച്ചത് ശോഭാ സുരേന്ദ്രൻ; അഭിമന്യുവിനെ കൊന്നതോടെ ആ ബന്ധം താൻ ഉപേക്ഷിച്ചു; അവരെയാണ് സിപിഎം തലയിൽ വച്ച് നടക്കുന്നത്; കൂടെ കിടന്നവനേ രാപ്പനി അറിയൂ; ഇത് പിണറായിയുടെ പ്രതികാര രാഷ്ട്രീയം; ഞാൻ വിഎസിന്റെ ആളു തന്നെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിസി ജോർജ്
കൊച്ചി: 2016ൽ തനിക്ക് എസ് ഡി പി ഐ പിന്തുണ കിട്ടിയിരുന്നു. അതിന് ശേഷം താൻ ആ ബന്ധം ഉപേക്ഷിച്ചു. കൂടെ കിടക്കുന്നവനേ രാപനി അറിയൂ. അതുകൊണ്ടാണ് അവർക്കെതിരെ ഇപ്പോൾ പറയുന്നത്. അഭിമന്യുവിനെ എസ് ഡി പി ഐ വെട്ടി കൊലപ്പെടുത്തിയ ശേഷമാണ് എസ് ഡി പി ഐയുമായുള്ള ബന്ധം ഞാൻ അവസാനിപ്പിച്ചത്. അങ്ങനെയുള്ള എന്നെയെയാണ് സിപിഎം വേട്ടയാടുന്നത്. വി എസ് അച്യുതാനന്ദന്റെ ആളെന്ന് പറഞ്ഞാണ് തന്നെ കഷ്ടപ്പെടുത്തുന്നത്. വിഎസിന്റെ ആളെന്ന് പറയുന്നതിനെ അഭിമാനത്തോടെ കാണുന്നു. വി എസ് വീണതിന് ശേഷം ഇടതുപക്ഷവുമില്ല വിപ്ലവുമില്ല-വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷം പിസി ജോർജ് പറഞ്ഞു.
വെണ്ണല ക്ഷേത്രത്തിലെത്തിയ പിസി ജോർജിനെ സ്വീകരിച്ചത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്. മാലയിട്ടായിരുന്നു സ്വീകരണം. അതിന് ശേഷം ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥനയും നടത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനേയും വിമർശിച്ചു. തൃക്കാക്കരയിൽ പ്രചരണം നടത്താതിരിക്കാനാണ് പൊലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. ഈ സാഹചര്യത്തിലാണ് അത് നിഷേധിച്ചത്. താൻ ഒരു മതത്തേയും സമുദായത്തേയും കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല. ഒരു സമുദായത്തിലെ ഒരാൾ ചെയ്യുന്ന സാമൂഹിക തിന്മ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും പിസി ജോർജ് വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് നാണം കെട്ട, വൃത്തികെട്ട രാഷ്ട്രീയമാണെന്ന് പി.സി. ജോർജ് പറയുന്നു. ഉപതെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ തനിക്കെതിരെ എഫ്‌ഐആർ പോലും ഇടുമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണം ജനാധിപത്യപരമായ കടമയാണ്. അത് നിർവഹിക്കും. പിണറായിക്ക് തൃക്കാക്കരയിൽ മറുപടി നൽകും. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും പി.സി. ജോർജ് പറഞ്ഞു. തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും പിസി ജോർജ് പറഞ്ഞു.
പിണറായിയുടെ പൊലീസ് തന്നെ കൂച്ചിവിലങ്ങിട്ട് നിർത്താൻ ശ്രമിക്കുകയാണ്. താൻ കുറ്റക്കാരനല്ല. കേസും അറസ്റ്റുമെല്ലാം രാഷ്ട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ല. അത് കോടതിയിൽ തനിക്ക് തെളിയിക്കാൻ കഴിയും. ഇന്ന് പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിയില്ല. താൻ തെറ്റ് ചെയ്‌തെങ്കിൽ അത് കോടതിയെ ബോധിപ്പിച്ചശേഷമേ നടപടി സ്വീകരിക്കാൻ കഴിയൂ. നിർണായക മറുപടി തൃക്കാക്കരയിൽ നൽകുമെന്നും പി.സി ജോർജ് പറഞ്ഞു. ഇരാറ്റുപേട്ടയിലെ വീട്ടിൽ വച്ചായിരുന്നു ഈ പ്രതികരണം. ഇതിന് ശേഷമാണ് വെണ്ണലയിൽ എത്തിയത്. എഴുതി തയ്യാറാക്കിയ വിമർശനങ്ങളാണ് പിസി ജോർജ് ഉന്നയിച്ചത്. കോടതിയിൽ കേസുകൾ ഉള്ള സാഹചര്യത്തിലായിരുന്നു ഇത്.
ഈരാറ്റുപേട്ടയിലെ വീട്ടിൽ വച്ച് പിസി ജോർജ് വെണ്ണലയിലേക്ക് പോകുന്ന സാഹചര്യം വിശദീകരിച്ചിരുന്നു. തൃക്കാക്കരയുടെ പ്രചാരണപരിപാടികൾ ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ തനിക്ക് അവിടെയെത്താൻ കഴിഞ്ഞില്ല. പൊലീസിന്റെ അറസ്റ്റും റിമാൻഡും കോടതിയും ഒക്കെയായി സമയം ലഭിച്ചിരുന്നില്ല. ഒരിക്കലും ഒളിച്ചിരിക്കുന്ന പരിപാടിയില്ല. പിണറായി വിജയന്റെ വൃത്തികെട്ട നാണം കെട്ട രാഷ്ട്രീയം ആണിത്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നു എങ്കിൽ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ പിണറായി സർക്കാർ തയ്യാറാകില്ലായിരുന്നു. തനിക്കെതിരായ കേസും അറസ്റ്റുമെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. ഇന്ന് എന്തുണ്ടായാലും തൃക്കാക്കരയിൽ എത്തിയേ പറ്റൂ എന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
പാർട്ടിയുടെ അദ്ധ്യക്ഷനാണ്. തന്നെ പിന്തുണയ്ക്കുന്നവരോട് ആർക്ക് വോട്ട് ചെയ്യണം എന്ന് പറയാനുള്ള ബാദ്ധ്യതയുണ്ട്. അതിനാൽ തൃക്കാക്കരയിലേക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ട്. തന്റെ യാത്ര ചട്ടവിരുദ്ധമല്ല. വെണ്ണലയിൽ എന്തായാലും പോകണം. ആ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിന് ആണല്ലോ തന്നെ അറസ്റ്റ് ചെയ്തത്. താൻ എന്താണ് പറഞ്ഞതെന്ന് എല്ലാവരും കേൾക്കണം. ഒരു സമുദായത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് താൻ പറഞ്ഞിട്ടുള്ളത്. ആനപ്പുറത്ത് ഇരിക്കുന്നവർക്ക് ആരെയും പേടിക്കേണ്ടെന്നാണ് വിചാരം. ആനപ്പുറത്ത് നിന്നും ഇറങ്ങട്ടെ അപ്പോൾ കാണാമെന്നും പി.സി ജോർജ് വ്യക്തമാക്കി.
രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കാനാണ് താൻ തൃക്കാക്കരയിലേക്ക് പോകുന്നത്. ഹൈക്കോടതി വിധി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനുമായി പൂർണമായും സഹകരിക്കുന്നതിനും ആവശ്യമായ തെളിവുകൾ നൽകുന്നതിനും തയ്യാറാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം 153 A, 295 A IPC ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ല. നാളിതുവരെയായി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുവദിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള ഭരണഘടനാപരമായുള്ള അവകാശം സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് നാളെ അല്ലാതെ മറ്റ് ഏതൊരു ദിവസവും ഹാജരായി കൊള്ളാം എന്നും നോ്ട്ടീസിന് മറുപപടിയായി അറിയിച്ചുവെന്നും പി.സി ജോർജ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ