- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂറുമാറ്റ നിരോധന നിയമപ്രകാരം ജൂൺ 3 മുതൽ പി സി ജോർജ് അയോഗ്യൻ; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസമില്ല; അയോഗ്യനായതിനാൽ രാജി സ്വീകരിക്കേണ്ട കാര്യമില്ലെന്നും സ്പീക്കർ എൻ ശക്തൻ
തിരുവനന്തപുരം: പി സി ജോർജ് എംഎൽഎയെ സ്പീക്കർ എൻ ശക്തൻ അയോഗ്യനാക്കി പ്രഖ്യാപിച്ചു. മുൻ കാലപ്രാബല്യത്തോടെയാണ് പി സി ജോർജിനെ അയോഗ്യനാക്കിയത്. ജൂൺ മൂന്നു മുതലാണ് അയോഗ്യത പ്രാബല്യത്തിൽ വന്നത്. നേരത്തെ തന്നെ അയോഗ്യതയുള്ളതിനാൽ രാജിക്കത്തിനു പ്രസക്തിയില്ലെന്നും എൻ ശക്തൻ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു പി സി ജോർജിനു തട
തിരുവനന്തപുരം: പി സി ജോർജ് എംഎൽഎയെ സ്പീക്കർ എൻ ശക്തൻ അയോഗ്യനാക്കി പ്രഖ്യാപിച്ചു. മുൻ കാലപ്രാബല്യത്തോടെയാണ് പി സി ജോർജിനെ അയോഗ്യനാക്കിയത്.
ജൂൺ മൂന്നു മുതലാണ് അയോഗ്യത പ്രാബല്യത്തിൽ വന്നത്. നേരത്തെ തന്നെ അയോഗ്യതയുള്ളതിനാൽ രാജിക്കത്തിനു പ്രസക്തിയില്ലെന്നും എൻ ശക്തൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു പി സി ജോർജിനു തടസമില്ല. അയോഗ്യതയ്ക്കു മുൻകാല പ്രാബല്യമുണ്ടെങ്കിലും പ്രഖ്യാപനം ഇപ്പോഴായതു കൊണ്ടു പി സി ജോർജിനു നൽകിയ ആനുകൂല്യങ്ങളൊന്നും തിരിച്ചെടുക്കില്ലെന്നു സ്പീക്കർ അറിയിച്ചു.
കഴിഞ്ഞ ദിവസം പി സി ജോർജ് രാജിക്കത്തു നൽകിയിരുന്നെങ്കിലും സ്പീക്കർ സ്വീകരിച്ചിരുന്നില്ല. നിയമവശങ്ങൾ പരിശോധിച്ചശേഷം രാജിക്കത്തു സ്വീകരിക്കുമെന്നായിരുന്നു സ്പീക്കർ അറിയിച്ചിരുന്നത്. കേരള കോൺഗ്രസിന്റെ പരാതിയിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം വാദം നടക്കുന്നതിനാലാണു സ്പീക്കർ കഴിഞ്ഞ ദിവസം രാജി സ്വീകരിക്കാതിരുന്നത്. അയോഗ്യനാക്കുമെന്നത് ഉറപ്പായിരുന്നതിനാലാണ് രാജി സ്വീകരിക്കാത്തത് എന്ന് ഇന്നു പുറത്തുവന്ന സ്പീക്കറുടെ പ്രസ്താവനയോടെ വ്യക്തമായിരിക്കുകയാണ്.
നിയമസഭാംഗത്വം സ്വമേധയാ രാജിവച്ചു കൊണ്ട് കത്തു നൽകിയതിനു പിന്നാലെയാണു എംഎൽഎ പി.സി.ജോർജിനെ പതിമൂന്നാം കേരള നിയമസഭയുടെ സമ്മേളനം തീരുന്നത് വരെ അയോഗ്യനാക്കിയതായി സ്പീക്കർ എൻ. ശക്തൻ അറിയിച്ചത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോർജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ജോർജിന്റെ പാർട്ടിയായ കേരള കോൺഗ്രസിന്റെ നേതാവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനാണ് പരാതി നൽകിയിരുന്നത്.
നിയമസഭാംഗത്വം സ്വമേധയാ രാജിവയ്ക്കുകയാണെങ്കിലും ഭരണഘടനയുടെ ആർട്ടിക്കൾ 191(2)ന്റെ പത്താം ഷെഡ്യൂൾ 2(1) പ്രകാരം അംഗത്തെ അയോഗ്യനാക്കാമെന്ന് സ്പീക്കർ വ്യക്തമാക്കി.
കേരളാ കോൺഗ്രസിന്റെ പാർട്ടിയായ കേരളാ കോൺഗ്രസ് പുനർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു. ഏപ്രിലിൽ ഇതേ ആവശ്യം ഉന്നയിച്ച് പാർട്ടി ചെയർമാൻ കെ.എം.മാണിയെ പ്രതിയാക്കി ഹൈക്കോടതിയിലും ജോർജ് ക്വാ വാറന്റോ ഹർജി സമർപ്പിച്ചതായും സ്പീക്കർ പറഞ്ഞു. ഇതെല്ലാം തന്നെ അയോഗ്യനാക്കാനുള്ള കാരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം തന്റെ രാജി സ്പീക്കർ സ്വീകരിക്കാതിരുന്നത് ചട്ടലംഘനമാണെന്നും, സ്പീക്കറെ കൊണ്ട് ആരാണ് ഇങ്ങനെ ചെയ്യിച്ചതെന്ന് അറിയാമെന്നും കൂടുതൽ ഇപ്പോൾ പറയുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു.