തിരുവനന്തപുരം : വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കേരളാ ലാന്റ് സമ്മിറ്റിനോടനുബന്ധിച്ച് നടന്ന സംവാദം കേരളത്തിൽ ഭൂരഹിതരെ സൃഷ്ടിച്ചതിന്റെ ഉത്തവാദികളെ വിചാരണ ചെയ്യുന്നതായി. 60 വർഷം കേരളം ഭരിച്ച ജനപ്രതിനിധികളാണ് ഭൂരാഹിത്യത്തിന്റെ ഉത്തരവാദികളെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോർജ്ജ് എംഎ‍ൽഎ പറഞ്ഞു. കേരളത്തിലെ ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. കൈയേറ്റക്കാർക്ക്ു വേണ്ടിയാണ് അവർ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദലിതരുടെയും ആദിമ ജനതയുടെയും മണ്ണ് എന്ന അടിസ്ഥാനാവകാശം നിഷേധിക്കുക വഴി സമൂഹത്തിലെ പദവികളിൽ നിന്ന് പുറം തള്ളുക എന്നതായിരുന്നു ജാതിശക്തികൾ എക്കാലത്തും ചെയ്തുപോന്നത് എന്ന് സംവാദത്തിൽ മോദഡറേറ്ററായിരുന്ന വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻ പറഞ്ഞു. ഭൂമിപരിഷ്‌കരണം നടപ്പാക്കി എന്ന പറയുന്ന ഇടതുപക്ഷം ഭൂപ്രശ്നങ്ങളിൽ ഇന്ന് സംവാദത്തിന് പോലും തയ്യാറാകുന്നില്ല എന്നത് പരിഹാസ്യമാണ്.

പഞ്ചായത്തിരാജ് പോലെയുള്ള നിയമങ്ങളുടെ ശക്തി ജനങ്ങൾ തിരിച്ചറിയാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരമമെന്ന് സംവാദത്തിൽ പങ്കെടുത്ത് അനിൽ അക്കരെ എംഎ‍ൽഎ അഭിപ്രായപ്പെട്ടു. ഗ്രാമസഭകളിൽ ജനങ്ങൾ കൃത്യമായും ക്രീയാത്മകമായും പങ്കെടുത്താൽ തന്നെ ഓരോ ഗ്രാമവും സ്വയം പര്യാപ്തമാകും. അതു ഭൂപ്രശ്നത്തിനും പാർപ്പിട പ്രശ്നത്തിനും പരിഹാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വൈരുദ്ധ്യമാണ് ഇന്ന് ഭൂപ്രശ്നമെന്നും നിലവിലെ ഭൂനിയമങ്ങൾ ഭൂ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്നും വിഷയം അവതരിപ്പിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്താന സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. കൈയേറ്റങ്ങളെ നിയമ സാധുത നൽകി പരിരക്ഷിക്കുകയും ഭൂരാഹിതരെ പറഞ്ഞുപറ്റിക്കുകയും ചെയ്യുക എന്നതാണ് കേരലം ഭരിച്ചവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പ്ലാനിങ് ബോർഡ് മുൻ അംഗം സി.പി ജോൺ, ജനതാദൾ(യു) ജനറൽ സെക്രട്ടറി വർഗീസ് ജോർജ്ജ്, ഡി.എച്ച്.ആർ.എം ചെയർപേഴ്സൺ സലീന പ്രക്കാനം, ഡോ.ടിടി ശ്രീകുമാർ, സണ്ണി എം കപിക്കാട് , കെ.കെ ബാബുരാജ് എന്നിവർ സംവാദത്തില്ഡ പങ്കെടുത്തു. റസാഖ് പാലേരി സ്വാഗതവും ഷഫീഖ് ചോഴിയക്കോട് നന്ദിയും പറഞ്ഞു