- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പി.സി ജോർജിന് സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഊഷ്മള സ്വീകരണം
ഹൂസ്റ്റൺ: കേരള രാഷ്ട്രീയത്തിലെ ഒറ്റയാൾ പോരാളിയും പൂഞ്ഞാർ എംഎൽഎയുമായ പി.സി ജോർജിന് സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്സ് ഊഷ്മള സ്വീകരണം നൽകി. ചേംബറിന്റെ കോർപറേറ്റ് ഓഫീസിൽ നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ ബിസിനസ് സംരംഭകർ ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറയിൽപ്പെട്ട നിരവധി പേർ പങ്കെടുത്തു. ''അമേരിക്കയിൽ ബിസിനസ്സ് വിജയം നേടിയ ഒരു കൂട്ടം വ്യക്തികളുടെ സംരംഭമാണ് സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്സ് എന്ന് മനസിലാക്കാൻ കഴിഞ്ഞു. ഇവിടെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ നിർദേശവും പ്രോൽസാഹനവും സഹായവുമൊക്കെ നൻകിവരുന്ന ചേംബറിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. അതുപോലെ ഏവരെയും ദുരിതക്കയത്തിലാഴ്‌ത്തിയ ഹാർവി ചുഴലിക്കാറ്റിൽ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും കഷ്ടതയനുഭവിച്ച മലയാളികൾക്ക് യഥാസമയം പലവിധ സഹായമെത്തിച്ച ചേമ്പറിന്റെ ഇടപെടൽ മാതൃകാപരമാണ്. ഈ സംഘടനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു...'' സ്വീകരണത്തിന് നന്ദി അർപ്പിച്ചുകൊണ്ട് പി.സി ജോർജ് പറഞ്ഞു. കേരള സമൂഹത്തിലെ അനുദിന സംഭവങ്ങളിൽ ഇടപെടുകയും അഴിമതിക്കു
ഹൂസ്റ്റൺ: കേരള രാഷ്ട്രീയത്തിലെ ഒറ്റയാൾ പോരാളിയും പൂഞ്ഞാർ എംഎൽഎയുമായ പി.സി ജോർജിന് സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്സ് ഊഷ്മള സ്വീകരണം നൽകി. ചേംബറിന്റെ കോർപറേറ്റ് ഓഫീസിൽ നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ ബിസിനസ് സംരംഭകർ ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറയിൽപ്പെട്ട നിരവധി പേർ പങ്കെടുത്തു. ''അമേരിക്കയിൽ ബിസിനസ്സ് വിജയം നേടിയ ഒരു കൂട്ടം വ്യക്തികളുടെ സംരംഭമാണ് സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്സ് എന്ന് മനസിലാക്കാൻ കഴിഞ്ഞു. ഇവിടെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ നിർദേശവും പ്രോൽസാഹനവും സഹായവുമൊക്കെ നൻകിവരുന്ന ചേംബറിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. അതുപോലെ ഏവരെയും ദുരിതക്കയത്തിലാഴ്‌ത്തിയ ഹാർവി ചുഴലിക്കാറ്റിൽ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും കഷ്ടതയനുഭവിച്ച മലയാളികൾക്ക് യഥാസമയം പലവിധ സഹായമെത്തിച്ച ചേമ്പറിന്റെ ഇടപെടൽ മാതൃകാപരമാണ്. ഈ സംഘടനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു...'' സ്വീകരണത്തിന് നന്ദി അർപ്പിച്ചുകൊണ്ട് പി.സി ജോർജ് പറഞ്ഞു.
കേരള സമൂഹത്തിലെ അനുദിന സംഭവങ്ങളിൽ ഇടപെടുകയും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ മുഖം നോക്കാതെ ശബ്ദിക്കുകയും ജനപക്ഷ സമീപനത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന സമാനതകളില്ലാത്ത ജനപ്രതിനിധിയാണ് പി.സി ജോർജ് എന്ന് സൗത്ത് ഇന്ത്യൻ യു.എസ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഫിനാൻസ് ഡയറക്ടർ സണ്ണി കാരിക്കൽ പറഞ്ഞു. ചേംബറിന്റെ സ്നേഹാദരങ്ങളുടെ പ്രതീകമായി അദ്ദേഹം പി.സി ജോർജിന് മെമന്റോ നൽകി. തദവസരത്തിൽ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയെ യോഗം അഭിനന്ദിച്ചു.
ഹൂസ്റ്റൺ മലയാളി സമൂഹത്തിലെ ബിസിനസ് സംരംഭകരുടെ ഈടുറ്റ സംഘടനയായ സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്സ് ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ജൈത്രയാത്ര തുടരുന്നു. ബിസിനസുകാർക്ക് ഉപദേശനിർദേശങ്ങൾ നൽകുന്നതോടൊപ്പം സാമൂഹിക വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്താനും ചേംബറിന് സാധിക്കുന്നു. ബിസിനസ്സ് സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കും വികാസത്തിനും വേണ്ടി ചാല് കീറുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ചേംബർ ഒരു നിയോഗം പോലെ ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുന്നു.
യോഗത്തിൽ ചേംബർ ഭാരവാഹികളായ ജിജു കുളങ്ങര, ജോർജ് കോളാച്ചേരിൽ, ജോർജ് ഈപ്പൻ, ജോർജ് ഡബ്ല്യൂ വർഗീസ്, ഡോ. ജോർജ് കാക്കനാട്ട് എന്നിവരും മലയാളി അസോസിയേഷൻ ഭാരവാഹികളായ പ്രേംദാസ്, ഡോ. സാം ജോസഫ്, രാജൻ യോഹന്നാൻ, സെബാസ്റ്റ്യൻ ജോസഫ്, വിജു തുടങ്ങിയവരും സംബന്ധിച്ചു.