- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാസമ്മേളനത്തിൽ 15,000 പേരെ മാണി എത്തിച്ചാൽ പട്ടിക്ക് കൊടുത്ത ചോറ് ഞാൻ തിന്നേക്കാം; പൂച്ച പാലുകുടിക്കുന്നതു പോലെ മാണിയെ കടത്തിവെട്ടുന്ന കച്ചവടക്കാരനായ ജോസഫ് എല്ലാ ദുർഗ്ഗുണങ്ങളുടേയും കേന്ദ്രം; ജോണി നെല്ലൂർ ഇനി എംഎൽഎ ആകാൻ പോകുന്നില്ല; 65ൽ ചട്ടയും മുണ്ടുമിട്ട് മാങ്ങാപ്പഴം പൂളിക്കൊണ്ടിരുന്ന കുട്ടിയമ്മ ചേട്ടത്തി ഇന്ന് പട്ടുസാരി ഉടുത്തു നടക്കുന്നു; പിടി ചാക്കോ അനുസ്മരണ വേദിയിൽ യുഡിഎഫ് നേതാക്കളെ വെള്ളം കുടിപ്പിച്ച് പിസി ജോർജിന്റെ തകർപ്പൻ പ്രസംഗം
കോട്ടയം: കേരളാ കോൺഗ്രസ് വ്യഭിചാര ചരിത്രമുള്ള പാർട്ടിയാണ്. പിടി ചാക്കോയ്‌ക്കെതിരെ ഉയർന്ന ആരോപണം എന്താണ്? ഇന്നത്തെ പോലെ സരിതയൊന്നുമല്ല. പിടി ചാക്കോയെന്ന മഹാനായ മനുഷ്യന്റെ പേരിലുള്ള ആരോപണമെന്താ? കെപിസിസി ഭാരവാഹിയായിരുന്ന സ്ത്രീ കാറിൽ സഞ്ചരിച്ചെന്ന ആരോപണത്തിൽ പിടി ചാക്കോയെ പുറത്താക്കാൻ കരുനീക്കി. കോൺഗ്രസിലെ അതിശക്തമായ ഗ്രൂപ്പിസമായിരുന്നു ഇതിന് കാരണം. നിമസഭയിൽ ശക്തമായ അമർഷവുമായി ഗ്രൂപ്പു വഴക്ക് മൂർച്ഛിച്ചു. അപ്പോൾ ചാക്കോയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ ഒപ്പിട്ടു. അതിൽ മൂന്നാമത്തെ ഒപ്പ് ആരുടേതാണെന്ന് അറിയാമോ? അത് സാക്ഷാൽ കെഎം ജോർജിന്റേതായിരുന്നു. ഈ കെ എം ജോർജ്ജാണ് പിടി ചാക്കോയുടെ ആത്മാവിന് നിത്യശാന്തി നേരാൻ പാർട്ടിയുണ്ടാക്കിയത്. അതുകൊണ്ടാണ് കേരളാ കോൺഗ്രസിനെ വ്യഭിചരിച്ച പാർട്ടിയെന്ന് പറയുന്നത്. വഞ്ചനയാണ് കേരളാ കോൺഗ്രസിന്റെ ആരംഭം. അതുകൊണ്ട് ദൈവം തമ്പൂരാനെ വിചാരിച്ച് പാർട്ടിയുടെ പേരുമാറ്റണം. ഇത് പിരിച്ചു വിടണം-പിടി ചാക്കോ അനുസ്മരണ പരിപാടിയിൽ പിസി ജോർജ് വിശദീകരിച്ചു. ഇതിനെ സദസിലുണ്ടായിരു
കോട്ടയം: കേരളാ കോൺഗ്രസ് വ്യഭിചാര ചരിത്രമുള്ള പാർട്ടിയാണ്. പിടി ചാക്കോയ്‌ക്കെതിരെ ഉയർന്ന ആരോപണം എന്താണ്? ഇന്നത്തെ പോലെ സരിതയൊന്നുമല്ല. പിടി ചാക്കോയെന്ന മഹാനായ മനുഷ്യന്റെ പേരിലുള്ള ആരോപണമെന്താ? കെപിസിസി ഭാരവാഹിയായിരുന്ന സ്ത്രീ കാറിൽ സഞ്ചരിച്ചെന്ന ആരോപണത്തിൽ പിടി ചാക്കോയെ പുറത്താക്കാൻ കരുനീക്കി. കോൺഗ്രസിലെ അതിശക്തമായ ഗ്രൂപ്പിസമായിരുന്നു ഇതിന് കാരണം. നിമസഭയിൽ ശക്തമായ അമർഷവുമായി ഗ്രൂപ്പു വഴക്ക് മൂർച്ഛിച്ചു. അപ്പോൾ ചാക്കോയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ ഒപ്പിട്ടു. അതിൽ മൂന്നാമത്തെ ഒപ്പ് ആരുടേതാണെന്ന് അറിയാമോ? അത് സാക്ഷാൽ കെഎം ജോർജിന്റേതായിരുന്നു.
ഈ കെ എം ജോർജ്ജാണ് പിടി ചാക്കോയുടെ ആത്മാവിന് നിത്യശാന്തി നേരാൻ പാർട്ടിയുണ്ടാക്കിയത്. അതുകൊണ്ടാണ് കേരളാ കോൺഗ്രസിനെ വ്യഭിചരിച്ച പാർട്ടിയെന്ന് പറയുന്നത്. വഞ്ചനയാണ് കേരളാ കോൺഗ്രസിന്റെ ആരംഭം. അതുകൊണ്ട് ദൈവം തമ്പൂരാനെ വിചാരിച്ച് പാർട്ടിയുടെ പേരുമാറ്റണം. ഇത് പിരിച്ചു വിടണം-പിടി ചാക്കോ അനുസ്മരണ പരിപാടിയിൽ പിസി ജോർജ് വിശദീകരിച്ചു. ഇതിനെ സദസിലുണ്ടായിരുന്ന ജോണി നെല്ലൂർ എതിർത്തു. പക്ഷേ കൂസാക്കാതെ പിസി ജോർജ് മുന്നോട്ട് പോയി. ഒടുവിൽ ജോണി നെല്ലൂരിന്റെ മറുപടി കേൾക്കാതെ വേദി വിടുകയും ചെയ്തു. അങ്ങനെ പിടി ചാക്കോ അനുസ്മരണം കേരളാ കോൺഗ്രസുകാരുടെ പോര് വിളിയിൽ ശ്രദ്ധേയമാവുകയും ചെയ്തു.
64മുതൽ 63 കൊല്ലമായി. ഈ പാർട്ടികൊണ്ട് ആർക്ക് എന്ത് നേട്ടമുണ്ടാക്കി. ജോണിക്ക് വല്ലതും കിട്ടിയോ. ഒരു തവണ എംഎൽഎയായി. ഈ സ്‌റ്റേജിലിരിക്കുന്നവരിൽ ഞാൻ മാത്രമേ ജനപ്രതിനിധിയായുള്ളൂ. ഇതു കൊണ്ട് ലാഭം ആർക്കാണ് നേട്ടം. മാണി അതീവ സമ്പനന്നനായി. 64ൽ ഞാൻ ആ വീട്ടിൽ പോകുമ്പോൾ അതീവ ദയനീയമായിരുന്നു. ഞാൻ പോയി അച്ഛനോട് പറഞ്ഞു. സങ്കടം. കുട്ടിയമ്മ ചേട്ടത്തി മാങ്ങാ പൂളു ചീന്തി തരുന്നത് ഞാൻ തിന്നിട്ടുണ്ട്. ചട്ടയും
മുണ്ടുമാണ് ഇടുന്നത്. ആ ചേട്ടത്തി ഇന്ന് പട്ടു സാരിയും ഉടുത്തു നടക്കുമ്പോൾ കാണാൻ എന്തു രസമാണ്. കോട്ടയത്തെ മഹാസമ്മേളനത്തിൽ പതിനായിരം പേരെ കൊണ്ടു വന്നാൽ പട്ടിക്ക് കൊടുത്ത ചേറ് ഞാൻ തിന്നേക്കാം.
ഈ ഘട്ടത്തിൽ വേദിയിലുണ്ടായിരുന്ന യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂർ ഇടപെട്ടു. ഈ ഘട്ടത്തിൽ ജോണി നെല്ലൂരിനോട് മാണിയെ പറയുമ്പോൾ ജോണി പറയരുത്. ജോണിയെ കുറ്റം പറഞ്ഞാൾ ജോണിക്ക് പറയമാമെന്നായിരുന്നു മറുപടി. ജോണിയും പറഞ്ഞോ... ഞാൻ പിസി തോമസിനോട് പറഞ്ഞു.. ഞാൻ വന്നാൽ വർത്തമാനം പറയും. തോമാച്ചായൻ പറഞ്ഞിട്ടുണ്ട്. പാവം ജോണി. പിടി ചാക്കോയെ കാലുവാരാൻ ഒപ്പിട്ടവനാ ജോർജ്. ഫ്രാൻസിസ് ജോർജുള്ളപ്പോൾ ഇത് പറയണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് നടന്നില്ലെന്ന ദുഃഖത്തിലാണ് ഞാൻ നിൽക്കുന്നത്. ഈ സംസ്‌കാരവുമായി കേരളാ കോൺഗ്രസ് നിലനിൽക്കണമെന്നാണോ പറയുന്നത്.
ജോണി ഇങ്ങനെ കേരളാ കോൺഗ്രസ് വേണോ? നമ്മുടെ ജീവിതം പോയില്ല. നാട്ടിൽ ജനങ്ങളുള്ളതു കൊണ്ട് ഞാൻ എംഎൽഎയായി നിൽക്കുന്നു. ജോണിക്ക് ഇനി ജീവിതത്തിൽ എംഎൽഎയാകാൻ പോലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പിസി തോമസ് അതിബുദ്ധിമാനയതു കൊണ്ട് ബിജെപിക്കാർക്കൊപ്പം ചേർന്നു. കേരളാ കോൺഗ്രസ് ചരിത്രം മോശമാണ്. പൂച്ച പാലുകുടിക്കുന്നതു പോലെ മാണിയെ കടത്തിവെട്ടുന്ന ക്ച്ചവടക്കാരനാണ് പിജെ ജോസഫെന്ന് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു. എല്ലാ ദുർഗ്ഗുണങ്ങളുടേയും കേന്ദ്രമാണ് ജോസഫ്. എന്നെ കൊണ്ട് ബാക്കി പറയിക്കരുത്. കേരളാ കോൺഗ്രസ് നേതാക്കളെല്ലാം മോശമാണ്. മോശമാണെന്ന് പറഞ്ഞാൽ മോശമാണ്. താൻ കേൾക്കാതിരുന്നാൽ മതി.-അങ്ങനെ പിസി ജോർജ് പ്രസംഗം നിർത്തി.
അടുത്ത് ജോണി നെല്ലൂർ പ്രസംഗിക്കാനെത്തി. എനിക്ക് പറയാനുള്ളത് കേൾക്കണമെന്ന് ജോർജിനോട് പറഞ്ഞു. അപ്പോഴേക്കും ജോർജ് വേദി വിട്ടു. മാതൃഭൂമിയുടെ വക്രദൃഷ്ടിയിലാണ് പിസി ജോർജിന്റേയും ജോണി നെല്ലൂരിന്റേയും ഉടക്ക് പരിഹാസ രൂപത്തിൽ എത്തിയത്. ഈ വീഡിയോ എതായാലും വൈറലാവുകയാണ്. ഇനി കേരളാ കോൺഗ്രസിന്റെ ചടങ്ങുകളിൽ ആരെങ്കിലും പിസി ജോർജിനെ വിളിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.