- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാണിയേക്കാൾ വലിയ കള്ളൻ ജോസഫ്; ദിവസം 53 ഗുളിക കഴിക്കുന്നതു കൊണ്ട് പെണ്ണുങ്ങളെ കണ്ടാൽ കുഴപ്പമാണ്; സെൽവരാജിനെ മറുകണ്ടം ചാടിക്കാൻ മുടക്കിയത് അഞ്ച് ലക്ഷം മാത്രം; ഞാൻ പുണ്യാളൻ തന്നെ; പിസി ജോർജിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
കോട്ടയം: കെ എം മാണിക്കും ഞാനൊരു പുണ്യാളൻ തന്നെ, ശെൽവരാജിനെ മറുകണ്ടം ചാടിക്കാൻ ചെലവായത് 5 ലക്ഷം രൂപ, സ്പീക്കറായാൽ കൊള്ളാമെന്നുണ്ട്.. പി.ജെ. ജോസഫ് മാനസികപ്രശ്നം ഉള്ളയാൾ, ഒരു ദിവസം കഴിക്കുന്നത് 53 ഗുളികകൾ, ഈ അസുഖമുള്ളവർ പെണ്ണുങ്ങളെ കണ്ടാൽ കുഴപ്പമാ.. ഇങ്ങനെ നീളുന്നു പിസി ജോർജിന്റെ വെളിപ്പെടുത്തലുകൾ. കേരളാ കോൺഗ്രസിന്റെ മഹാ സമ്മേളനത്തിൽ ഏഴായിരം പേർ മാത്രമേ പങ്കെടുത്തുള്ളൂവെന്നും പിസി ജോർജ് പറയുന്നു. നെഹ്രു സ്റ്റേഡിയത്തിന്റെ ഗാലറിയിൽ 18,000, ഗ്രൗണ്ടിൽ 10,000 പേർ ഇതാണ് കണക്ക്. സമ്മേളനത്തിൽ ഗാലറിയിൽ ആരേയും കയറ്റിയില്ല. താഴെ നിറഞ്ഞതുമില്ല. ഒരു ഏഴായിരം പേരെ ഉണ്ടായിരുന്നുള്ളൂ..-പിസി ജോർജ് പറയുന്നു. കേരളാ കോൺഗ്രസ് വഞ്ചനയുടെ പാർട്ടിയാണ്. താൻ ബോധമില്ലാത്ത കാലത്ത് അവിടെ നിന്നു. ചതിയും വഞ്ചനയുമാണ് ഉള്ളത്. അതുകൊണ്ട് കേരളാ കോൺഗ്രസ് പിരിച്ചു വിടണം. ജോസഫ് പെരും കള്ളനാണ്. മാണി കാട്ടുകള്ളനും. 53 ഗുളികയാണ് ജോസഫ് കഴിക്കുന്നത്. അവർ പെണ്ണുങ്ങളെ കണ്ടാൽ കുഴപ്പമാ. അതുകൊണ്ടാണ് വിമാനത്തിൽവച്ച് പ്രശ്നമുണ്ടായത്. അതു ജോസഫ
കോട്ടയം: കെ എം മാണിക്കും ഞാനൊരു പുണ്യാളൻ തന്നെ, ശെൽവരാജിനെ മറുകണ്ടം ചാടിക്കാൻ ചെലവായത് 5 ലക്ഷം രൂപ, സ്പീക്കറായാൽ കൊള്ളാമെന്നുണ്ട്.. പി.ജെ. ജോസഫ് മാനസികപ്രശ്നം ഉള്ളയാൾ, ഒരു ദിവസം കഴിക്കുന്നത് 53 ഗുളികകൾ, ഈ അസുഖമുള്ളവർ പെണ്ണുങ്ങളെ കണ്ടാൽ കുഴപ്പമാ.. ഇങ്ങനെ നീളുന്നു പിസി ജോർജിന്റെ വെളിപ്പെടുത്തലുകൾ.
കേരളാ കോൺഗ്രസിന്റെ മഹാ സമ്മേളനത്തിൽ ഏഴായിരം പേർ മാത്രമേ പങ്കെടുത്തുള്ളൂവെന്നും പിസി ജോർജ് പറയുന്നു. നെഹ്രു സ്റ്റേഡിയത്തിന്റെ ഗാലറിയിൽ 18,000, ഗ്രൗണ്ടിൽ 10,000 പേർ ഇതാണ് കണക്ക്. സമ്മേളനത്തിൽ ഗാലറിയിൽ ആരേയും കയറ്റിയില്ല. താഴെ നിറഞ്ഞതുമില്ല. ഒരു ഏഴായിരം പേരെ ഉണ്ടായിരുന്നുള്ളൂ..-പിസി ജോർജ് പറയുന്നു. കേരളാ കോൺഗ്രസ് വഞ്ചനയുടെ പാർട്ടിയാണ്. താൻ ബോധമില്ലാത്ത കാലത്ത് അവിടെ നിന്നു. ചതിയും വഞ്ചനയുമാണ് ഉള്ളത്. അതുകൊണ്ട് കേരളാ കോൺഗ്രസ് പിരിച്ചു വിടണം.
ജോസഫ് പെരും കള്ളനാണ്. മാണി കാട്ടുകള്ളനും. 53 ഗുളികയാണ് ജോസഫ് കഴിക്കുന്നത്. അവർ പെണ്ണുങ്ങളെ കണ്ടാൽ കുഴപ്പമാ. അതുകൊണ്ടാണ് വിമാനത്തിൽവച്ച് പ്രശ്നമുണ്ടായത്. അതു ജോസഫന്റെ കുഴപ്പമല്ല, അസുഖത്തിന്റേതാണ്. പക്ഷേ കാഞ്ഞ ബുദ്ധിയാ.. മാണിയേക്കാൾ കള്ളൻ ജോസഫ്... കേരളാ കോൺഗ്രസ് ക്രിസ്ത്യാനികളുടെ, കർഷകന്റെ പാർട്ടിയാണെന്നാണ് പറയുന്നത്. ജോസഫും മാണിയും മാറിമാറി റവന്യൂമന്ത്രിമാരായിട്ടും എന്താണ് കർഷകർക്ക് പട്ടയം കൊടുക്കാത്തത്? എന്താണ് ക്രിസ്ത്യാനിക്ക് കിട്ടിയിട്ടുള്ളത്. ക്രിസ്ത്യാനികൾക്ക് അപമാനമാണ് ഈ പാർട്ടി.. ഇതു പിരിച്ചുവിടണം...
സോളാർകേസിൽ ജോസ് കെ. മാണി വേണ്ടാതീനം കാണിച്ചു, പെണ്ണെന്നു പറഞ്ഞാൽ അവന് ഭ്രാന്താ.. സരിത എന്ന പെൺകുട്ടി ഒരു അസാദ്ധ്യ കഴിവുള്ള പെൺകുട്ടിയാണ്. സോളാർ ലൈസൻസിനുവേണ്ടി ഇറങ്ങി പുറപ്പെട്ടാണ് ഈ പരുവത്തിലായത്. വിമാനത്താവളത്തിൽവച്ചാണ് ആദ്യമായി ഇവൻ ഇവളെ പീഡിപ്പിച്ചത്. ഇതെല്ലാം ആ കുട്ടി പറഞ്ഞാണ് ഞാൻ അറിയുന്നത്. ഒരു സ്ത്രീ ഒരു പൊതുപ്രവർത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാൻ വന്നാൽ അവളുടെ ശരീരം പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ്.-പിസി ജോർജ് പറയുന്നു. മംഗളത്തിലാണ് പിസി ജോർജിന്റെ വെളിപ്പെടുത്തൽ.
ബാർ കോഴയിൽ മാണി തന്നോട് കുറ്റസമ്മതം നടത്തിയെന്നും പിസി ജോർജ് പറയുന്നുണ്ട്. കടന്നാക്രമണമാണ് ഈ അഭിമുഖത്തിൽ മാണിക്കും ജോസഫിനും എതിരെ പിസി നടത്തുന്നത്.