- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യയെയും ദിലീപിനെയും എനിക്ക് വലിയ ഇഷ്ടമാണ്; വിവാഹം കഴിക്കാൻ ഇരുവരും വൈകിപ്പോയി; ആദ്യമേ കല്യാണം കഴിച്ചിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു; താര വിവാഹത്തെക്കുറിച്ച് പി സി ജോർജ്
തിരുവനന്തപുരം: ദിലീപിന്റേയും കാവ്യയുടേയും വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ കുറച്ച് ആയെങ്കിലും ആളുകൾക്ക് അവരുടെ കാര്യങ്ങൾ അറിയാൻ അത്രയേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെയാണ് ഇരുവരുമായി ബന്ധപ്പെട്ടവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ ആൾക്കാർ അവരെക്കുറിച്ച് ചോദിക്കുന്നത്. ഇരുവരും മായി അടുത്ത് പരിചയമുള്ള പലരും ഇതിനോടകം തന്നെ അവരുടെ അഭിപ്രായങ്ങളും സ്‌നേഹപ്രകടനങ്ങളും ഒക്കെ പങ്കുവച്ചു ഇപ്പോഴിതാ മലയാളികൾ ഏറെ കാത്തിരുന്ന താര വിവാഹത്തെക്കുറിച്ച് പൂഞ്ഞാർ എംഎൽഎ യും പ്രതികരിച്ചിരിക്കുകായണ്. ദിലീപും കാവ്യമാധവനും നേരത്തേ വിവാഹം കഴിക്കേണ്ടതായിരുന്നുവെന്ന് പൂഞ്ഞാർ എംഎൽഎ. പിസി ജോര്ജ് വ്യക്തമാക്കിയത്. മാതൃഭൂമി ഡോട്ട്‌കോമിലെ യുവേഴ്‌സ് ട്രൂലി എന്ന പരിപാടിയിൽ മനസ്സ് തുറക്കുകയായിരുന്നു പിസി. എനിക്ക് കാവ്യയെയും ദിലീപിനെയും വലിയ ഇഷ്ടമാണ്. വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും തിരക്കുകൾ കാരണം പോകാൻ സാധിച്ചില്ല. ദിലീപ് സിസ്സാരക്കാരനല്ല. എന്തൊരു നല്ല അഭിനേതാവാണ് അയാൾ. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ തന്നെ കാവ്യ മി
തിരുവനന്തപുരം: ദിലീപിന്റേയും കാവ്യയുടേയും വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ കുറച്ച് ആയെങ്കിലും ആളുകൾക്ക് അവരുടെ കാര്യങ്ങൾ അറിയാൻ അത്രയേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെയാണ് ഇരുവരുമായി ബന്ധപ്പെട്ടവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ ആൾക്കാർ അവരെക്കുറിച്ച് ചോദിക്കുന്നത്.
ഇരുവരും മായി അടുത്ത് പരിചയമുള്ള പലരും ഇതിനോടകം തന്നെ അവരുടെ അഭിപ്രായങ്ങളും സ്‌നേഹപ്രകടനങ്ങളും ഒക്കെ പങ്കുവച്ചു ഇപ്പോഴിതാ മലയാളികൾ ഏറെ കാത്തിരുന്ന താര വിവാഹത്തെക്കുറിച്ച് പൂഞ്ഞാർ എംഎൽഎ യും പ്രതികരിച്ചിരിക്കുകായണ്. ദിലീപും കാവ്യമാധവനും നേരത്തേ വിവാഹം കഴിക്കേണ്ടതായിരുന്നുവെന്ന് പൂഞ്ഞാർ എംഎൽഎ. പിസി ജോര്ജ് വ്യക്തമാക്കിയത്. മാതൃഭൂമി ഡോട്ട്‌കോമിലെ യുവേഴ്‌സ് ട്രൂലി എന്ന പരിപാടിയിൽ മനസ്സ് തുറക്കുകയായിരുന്നു പിസി.
എനിക്ക് കാവ്യയെയും ദിലീപിനെയും വലിയ ഇഷ്ടമാണ്. വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും തിരക്കുകൾ കാരണം പോകാൻ സാധിച്ചില്ല. ദിലീപ് സിസ്സാരക്കാരനല്ല. എന്തൊരു നല്ല അഭിനേതാവാണ് അയാൾ. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ തന്നെ കാവ്യ മികച്ച നടിയാണ്.
വിവാഹം കഴിക്കാൻ ഇരുവരും വൈകിപ്പോയി. ആദ്യമേ കല്യാണം കഴിച്ചിരുന്നുവെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായമാണെന്നും പി.സി പറയുന്നു. ഏറെ വിവാദങ്ങൾക്കു ശേഷമാണ് ദിലീപ് കാവ്യ വിവാഹം യാഥാർത്ഥ്യമായത്. മലയാളികൾ അത്രയേറെ കാത്തിരുന്ന സെലിബ്രിറ്റി വിവാഹത്തിൽ ഒന്നായിരുന്നു വേണം കരുതാൻ.