കൊച്ചി: സോളാർകേസിൽ ജോസ് കെ. മാണി വേണ്ടാതീനം കാണിച്ചു, പെണ്ണെന്നു പറഞ്ഞാൽ അവന് ഭ്രാന്താ.. പി.സി. ജോർജിന്റെ വെളിപ്പെടുത്തൽ. മംഗളത്തോടാണ് വെളിപ്പെടുത്തൽ. കോട്ടയത്ത് കേരളാ കോൺഗ്രസിന്റെ സമ്മേളനം നടത്തിയിരുന്നു. അന്ന് 15,000 പേരെ പങ്കെടുപ്പിച്ചാൽ പട്ടിക്ക് കൊടുക്കാവുന്ന ചോറ് കഴിക്കുമെന്ന് ജോർജ് വീമ്പ് പറഞ്ഞു. എന്നാൽ സമ്മേളനം വിജയമായി. ഇതിന്റെ ക്രെഡിറ്റ് ജോസ് കെ മാണിക്ക് കിട്ടി. ഇതോടെയാണ് പിസി ജോർജ് വ്യക്തിപരമായ ആരോപണവുമായി രംഗത്ത് വന്നത്.

മകനെന്ന് പറഞ്ഞാൽ ഇതു പോലെ പൊരിഞ്ഞവൻ. പെണ്ണെന്ന് പറഞ്ഞാൽ ഭ്രാന്താണ്. സരിത അസാധ്യ കഴിവുള്ള പെൺകുട്ടിയാണ്. സോളാർ ലൈസൻസിന് വേണ്ടി ഇറങ്ങി പുറപ്പെട്ടതാണ് പെട്ടത്. ആദ്യം വിമാനത്താവളത്തിൽ വച്ചാണ് പീഡിപ്പിച്ചത്. അത് എന്താണെന്ന് പറയാൻ കഴിയില്ല. എംപി ക്വാട്ടേഴ്‌സിൽ കൊണ്ടു പോയി ആവശ്യത്തിന് വ്യഭിചാരം നടത്തിയിട്ടുണ്ട്.

ജോസ് കെ മാണി പീഡിപ്പിച്ചെന്ന് ആദ്യം പറഞ്ഞപ്പോൾ സരിതയെ കൊണ്ട് തനിക്കെതിരെ പറയിച്ചു. പിസി ജോർജ് വൃത്തികേട് പറയുന്നു. ജോസ് കെ മാണിയെ അറിയില്ലെന്ന് പറഞ്ഞു. ജോസ് കെ മാണി ഡിജിപിക്ക് പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. 21 വയസ്സുകാരനായ പ്രായപൂർത്തിയായ ആൾ 18 വയസ്സുകാരിയുമായി ബന്ധപ്പെട്ടാൽ ആർക്കും പ്രശ്‌നമല്ല. പക്ഷേ ഒരു സ്ത്രീ ഒരു പൊതുപ്രവർത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാൻ വന്നാൽ അവളുടെ ശരീരം പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ്.-പിസി ജോർജ് പറയുന്നു.

കേരളാ കോൺഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ മഹാ സമ്മേളനത്തിൽ 15000 പേർ തികച്ചു പങ്കെടുത്താൽ പട്ടിക്കിടുന്ന ചോറ് തിന്നുമെന്നായിരുന്നു പിസി ജോർജ് എംഎൽഎയുടെ വെല്ലുവിളി. ഇതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പിസി ജോർജിനു വേണ്ടി നായയ്ക്ക് ചോറ് നൽകി പ്രതിഷേധിച്ചു. കോട്ടയം നഗരത്തിലായിരുന്നു പ്രതിഷേധം. കേരളാ കോൺഗ്രസ് സമ്മേളനത്തെ വെല്ലുവിളിച്ച ജോർജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച് കാണിക്കണം. അങ്ങനെ സംഭവിച്ചാൽ ഞങ്ങളുടെ ചെലവിൽ പി.സി. ജോർജ്ജിന്റെ പൂർണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും ചോറുവിളമ്പൽ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ജോസ് കെ മാണിയെ കടന്നാക്രമിച്ച് പിസി ജോർജ് എത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ കേരളാ കോൺഗ്രസ് സജീവമായി തന്നെ രംഗത്തു വരും. എന്നാൽ വ്യക്തിപരമായ ആരോപണങ്ങളോട് തൽകാലം ജോസ് കെ മാണി പ്രതികരിക്കില്ല.