- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം സഖ്യം ഉപേക്ഷിച്ച് പിസി ജോർജിന്റെ ജനപക്ഷം ഇനി ബിജെപിക്ക് ഒപ്പം; പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ജനപക്ഷത്തിന്റെ വൈസ് പ്രസിഡന്റ്; ഉപാധ്യക്ഷ സ്ഥാനം ലഭിച്ചതോടെ പിന്തുണ പിൻവലിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനും നീക്കം; ബിജെപി സഖ്യത്തെക്കുറിച്ച് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് വ്യക്തമാക്കാമെന്ന് പി.സി യും
കോട്ടയം:പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യം ചേർന്ന് പി.സി.ജോർജിന്റെ ജനപക്ഷം. ശബരിമല വിഷയത്തിൽ ഒരുമിച്ച് സമരം ചെയ്തതിന് തൊട്ട് പിന്നാലെയാണ് പഞ്ചായത്തിലും സഖ്യം തുടങ്ങിയത്. ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ വ്യക്തമാക്കാമെന്നാണ് പി സി ജോർജിന്റ വിശദീകരണം. പൂഞ്ഞാർ പഞ്ചായത്തിന്റ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ പിന്തുണയോടെ ജനപക്ഷം സ്ഥാനാർത്ഥി ജയിച്ചത്. ജനപക്ഷത്തിന്റ പിന്തുണയോടെ ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ച ജനപക്ഷം പ്രസിഡന്റിനെതിരെയും അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് തീരുമാനം. പി.സി.ജോർജ് എൻഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പഞ്ചായത്ത് തലത്തിലെ സഖ്യം. എന്നാൽ ഇപ്പോൾ കോൺഗ്രസും ബിജെപിയുമായി സമദൂരമെന്നാണ് പി സി ജോർജിന്റ വിശദീകരണം.ബിജെപിയുമായി അയിത്തമില്ലെന്ന് പ്രഖ്യാപിച്ച ജോർജുമായി സംസ്ഥാനതലത്തിൽ സഖ്യത്തിന് പാർട്ടി തയ്യാറാവുമോ എന്നാണറിയേണ്ടത്. പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്
കോട്ടയം:പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യം ചേർന്ന് പി.സി.ജോർജിന്റെ ജനപക്ഷം. ശബരിമല വിഷയത്തിൽ ഒരുമിച്ച് സമരം ചെയ്തതിന് തൊട്ട് പിന്നാലെയാണ് പഞ്ചായത്തിലും സഖ്യം തുടങ്ങിയത്. ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ വ്യക്തമാക്കാമെന്നാണ് പി സി ജോർജിന്റ വിശദീകരണം.
പൂഞ്ഞാർ പഞ്ചായത്തിന്റ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ പിന്തുണയോടെ ജനപക്ഷം സ്ഥാനാർത്ഥി ജയിച്ചത്. ജനപക്ഷത്തിന്റ പിന്തുണയോടെ ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ച ജനപക്ഷം പ്രസിഡന്റിനെതിരെയും അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് തീരുമാനം.
പി.സി.ജോർജ് എൻഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പഞ്ചായത്ത് തലത്തിലെ സഖ്യം. എന്നാൽ ഇപ്പോൾ കോൺഗ്രസും ബിജെപിയുമായി സമദൂരമെന്നാണ് പി സി ജോർജിന്റ വിശദീകരണം.ബിജെപിയുമായി അയിത്തമില്ലെന്ന് പ്രഖ്യാപിച്ച ജോർജുമായി സംസ്ഥാനതലത്തിൽ സഖ്യത്തിന് പാർട്ടി തയ്യാറാവുമോ എന്നാണറിയേണ്ടത്. പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പി സി ജോർജിന്റ പിന്തുണ ഗുണമാകുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റ വിലയിരുത്തൽ.
ജനപക്ഷം എൻഡിഎ ഘടകക്ഷിയായി മാറിയാൽ ഷോൺ ജോർജ് തന്നെയാകും പത്തനംതിട്ട ലോക്സഭാ സ്ഥാനാർത്ഥി. ചർച്ചകൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ജോർജിന്റെ ആവശ്യങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. സംസ്ഥാന ബിജെപി നേതൃത്വത്തിലെ ചിലർ ജോർജിന്റെ വരവിനു തടസം നിൽക്കാനും ശ്രമിക്കുന്നുണ്ട്. പത്തനം തിട്ട ലോക്സഭാ സീറ്റ് ലക്ഷ്യം വയ്ക്കുന്നവരാണ് ജോർജിന്റെ നീക്കം തടയാൻ ശ്രമിക്കുന്നത്. പക്ഷെ ജോർജ് വന്നാൽ പത്തനംതിട്ട വിട്ടു നൽകാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോട്ടയവും ഷോൺ ജോർജിന് നൽകാൻ ബിജെപി തയ്യാറാകും. ശബരിമലയിലെ ജോർജിന്റെ നിലപാട് കേന്ദ്ര നേതൃത്വം കണക്കിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് കേന്ദ്ര ബിജെപി ജോർജിന് അനുകൂലമായി നീങ്ങുന്നത്.
നിയമസഭയിൽ നേമത്തെ രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. പക്ഷേ സൗമ്യ വ്യക്തിത്വമായ രാജഗോപാലിന് നിയമസഭയിൽ പാർട്ടിക്കായി വാദിക്കാനോ ശബ്ദമുയർത്താനോ കഴിഞ്ഞില്ല. ഈ കുറവ് പരിഹരിക്കാൻ പിസി ജോർജിനെ മുന്നണിയിലെടുത്താൽ കഴിയുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ നേരിട്ട് ചരടു വലികൾ നടത്തുന്നത്. കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖരെ ബിജെപിയിലേക്ക് അടുപ്പിക്കാനും പൂഞ്ഞാറിലെ സിംഹമെന്ന് വിളിപ്പേരുള്ള ജോർജിനെ എത്തിക്കുന്നതിലൂടെ കഴിയുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. ശബരിമല പ്രശ്നത്തിൽ ജോർജ് എടുത്ത ബിജെപി അനുകൂല നിലപാട് ഈ ലക്ഷ്യം മുൻ നിർത്തിയാണ് ഈ നീക്കങ്ങൾ.
ജനപക്ഷത്തെ എൻഡിഎ ഘടകക്ഷിയാക്കുന്നതിനെതിരെ ജോർജിന്റെ സ്വന്തം തട്ടകങ്ങളിൽ എതിർപ്പ് ശക്തമാണ്. ജോർജിന്റെ ഈ നീക്കത്തിന്നെതിരെ പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും പാലായിലുമെല്ലാം പ്രതിഷേധം ഉയരുകയാണ്. ജനപക്ഷത്തെ എൻഡിഎ ഘടകക്ഷിയാക്കുന്നതിന്നെതിരെയാണ് എതിർപ്പ് ജോർജിന് മുന്നിൽ ഉയരുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീ പീഡനക്കേസിൽ പ്രതിയായപ്പോൾ ജോർജ് സ്വീകരിച്ച ബിഷപ്പ് അനുകൂല നിലപാട് ജോർജിന് സ്വന്തം തട്ടകത്തിൽ വെല്ലുവിളിയായിരുന്നു. അന്ന് കൃസ്ത്യൻ കുടുംബങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് ജോർജിന് നേരിടേണ്ടി വരുന്നത്.