മംഗലാപുരത്ത് മലയാളിയുടെ അഭിമാനം മുഖ്യമന്ത്രി ഉയർത്തിയെന്ന് പിസി പറഞ്ഞപ്പോൾ ഭരണപക്ഷം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു; 1996ലെ ഭരണാധികാരി എവിടെയെന്ന് പിണറായിയുടെ മുഖത്ത് നോക്കി ചോദിച്ച് ജോർജിന്റെ വിമർശനവും; പോരായ്മ ചൂണ്ടിക്കാട്ടിയാൽ തിരുത്തുമെന്ന് മറുപടി നൽകി മുഖ്യമന്ത്രി; നിയമസഭയിൽ പൂഞ്ഞാർ എംഎൽഎ താരമായത് ഇങ്ങനെ
തിരുവനന്തപുരം: 1996ലെ ഭരണാധികാരി എവിടെന്ന് പിണറായി വിജയനെ നോക്കി പിസി ജോർജ്. കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ മുഖ്യമന്ത്രി 1996ലെ ഭരണാധികാരിയായി മാറണമെന്നും നിയമസഭയിൽ പിസി ജോർജ് ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിലെ പിസി ജോർജിന്റെ ഈ ചോദ്യത്തോട് പ്രത്യക്ഷത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയും ചെയ്തു. ഭരണ പോരായ്മയെ കുറിച്ച് ബഹുമാനപ്പെട്ട അംഗത്തിന് എന്തെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിൽ അത് തിരുത്താമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇന്ന് നിയമസഭയുടെ ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. ചോദ്യോത്തരവേളയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. അതിന് ശേഷം ആർഎസ്എസുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദ്യോത്തരവേളയിൽ നിറഞ്ഞത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചെങ്കിലും പിസി ജോർജ് സജീവമായി പങ്കെടുത്തു. ഇതിനിടെയാണ് മുഖ്യമന്ത്രിയോട് ചോദ്യവുമായി പിസി എഴുന്നേറ്റത്. ആദ്യം അഭിനന്ദനമാണ് ചൊരിഞ്ഞത്. ഭരണ പക്ഷം കൈയടിയോടെയാണ് പിസിയെ വരവേറ്റത്. മംഗലാപുരത്ത് മുഖ്യമന്ത്രിയെ കാലുകുത്താൻ അനുവദിക
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: 1996ലെ ഭരണാധികാരി എവിടെന്ന് പിണറായി വിജയനെ നോക്കി പിസി ജോർജ്. കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ മുഖ്യമന്ത്രി 1996ലെ ഭരണാധികാരിയായി മാറണമെന്നും നിയമസഭയിൽ പിസി ജോർജ് ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിലെ പിസി ജോർജിന്റെ ഈ ചോദ്യത്തോട് പ്രത്യക്ഷത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയും ചെയ്തു. ഭരണ പോരായ്മയെ കുറിച്ച് ബഹുമാനപ്പെട്ട അംഗത്തിന് എന്തെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിൽ അത് തിരുത്താമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇന്ന് നിയമസഭയുടെ ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. ചോദ്യോത്തരവേളയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. അതിന് ശേഷം ആർഎസ്എസുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദ്യോത്തരവേളയിൽ നിറഞ്ഞത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചെങ്കിലും പിസി ജോർജ് സജീവമായി പങ്കെടുത്തു. ഇതിനിടെയാണ് മുഖ്യമന്ത്രിയോട് ചോദ്യവുമായി പിസി എഴുന്നേറ്റത്. ആദ്യം അഭിനന്ദനമാണ് ചൊരിഞ്ഞത്. ഭരണ പക്ഷം കൈയടിയോടെയാണ് പിസിയെ വരവേറ്റത്. മംഗലാപുരത്ത് മുഖ്യമന്ത്രിയെ കാലുകുത്താൻ അനുവദിക്കില്ലെന്ന് ആർഎസ്എസ് പറഞ്ഞു. എന്നാൽ മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന തരത്തിൽ പിണറായി വിജയൻ പെരുമാറിയെന്ന് പിസി ആമുഖമായി പറഞ്ഞു. വലിയ കൈയടിയായിരുന്നു അപ്പോൾ ലഭിച്ചത്.
തുടർന്ന് രണ്ട് കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനുണ്ടെന്നും വ്യക്തമാക്കി. അതിന് ശേഷമാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. 96ലെ ഭരണാധികാരിയായ പിണറായി എവിടെ? എന്നായിരുന്നു പിസി ചോദിച്ചത്. ആ പിണറായിക്ക് കേരളത്തിൽ സമാധാനമെത്തിക്കാൻ കഴിയുമെന്നായിരുന്നു നിലപാട്. മതേതരത്വം കാത്ത് സൂക്ഷിക്കാൻ ഇത് അനിവാര്യമാണ്. മികച്ച ഭരണപരമായ ഇടപെടലിലൂടെ കേരളത്തെ മുന്നോട്ട് നയിക്കാൻ 1996ലെ ശക്തനായ ഭരണാധികാരിക്ക് കഴിയുമെന്നും പറഞ്ഞു. നയനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയെയാണ് ഉയർത്തിക്കാൻ പിസി ഉദ്ദേശിച്ചത്. ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിൽ എന്തുകൊണ്ട് പ്രതിപക്ഷം ഇറങ്ങിപോയി എന്ന സംശയമാണ് ഉയർത്തിയത്.
പിസിയുടെ അഭിനന്ദനത്തോടായിരുന്നു പിണറായി ആദ്യം പ്രതികരിച്ചത്. മംഗലാപുരത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് ആർ എസ് എസുകാർ നിലപാട് എടുത്തു. ഇക്കാര്യത്തിൽ കേരളീയ സമൂഹം തനിക്ക് വലിയ പിന്തുണ നൽകി. അവിടെ എന്ത് സംഭവിക്കുന്നുവെന്ന് രാഷ്ട്രീയം മറന്ന് കേരളീയർ വീക്ഷിച്ചു. എന്നോടുള്ള സ്നേഹത്തിനും കരുതലിനും തെളിവാണ് ഇത്. ഇതിൽ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു-മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കൊലപാതക രാഷ്ട്രീയം അനുവദിക്കില്ലെന്നും സമാധാന ചർച്ചയിലെ സൂചനകൾ ശുഭകരമാണെന്നും കൂട്ടിച്ചേർത്തു. അതിന് ശേഷമാണ് ഭരണത്തെ കുറിച്ച് ബഹുമാനപ്പെട്ട അംഗത്തിന് എന്തെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിൽ തിരുത്താമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്.
നേരത്തെ ഇന്ന് നിയമസഭയിൽ ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷ ശ്രമിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം ബഹളം ആരംഭിച്ചു. പ്രതിപക്ഷനേതാവിനു സംസാരിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ചോദ്യോത്തരവേള നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിക്കാതെ വന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒരു മിനിറ്റ് സമയം പ്രതിപക്ഷ നേതാവിനു അനുവദിച്ചു. കേരളത്തിലെ സ്ത്രീസുരക്ഷ ചർച്ച ചെയ്യണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും വിഷയം അപ്പോൾ ചർച്ച ചെയ്യാമെന്നും സ്പീക്കർ അറിയിച്ചു. ഇതിൽ തൃപ്തരാകാതെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിൽ കൂട്ടംകൂടി നിന്ന് മുദ്രാവാക്യം വിളിച്ചു. ഒടുവിൽ ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.