- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ അപ്പനും അമ്മായി അപ്പനും വല്യപ്പനും ഭർത്താവുമാണ്; ഈ പ്രായത്തിൽ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാൻ പുറത്തു നിന്നുമൊരു കോച്ചിങ് എടുക്കാൻ ഉദ്ദേശിക്കുന്നില്ല; ആരു ചന്ദ്രഹാസമിളക്കി ഉറഞ്ഞു തുള്ളിയാലും എന്റെ നിലപാടിൽ മാറ്റമില്ല; നല്ലൊരപ്പൻ സാത്വികയായൊരു സ്ത്രീയിൽ ജനിപ്പിച്ച് ദൈവഭയത്തിൽ വളർത്തിയ മകനാണ് ഞാൻ; കൈയടികൾ പ്രതീക്ഷിക്കാറേയില്ലെന്നും വിമർശകരോടു പിസി ജോർജ്
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചതിന് തന്നെ വിമർശിച്ചവർക്കു മറുപടിയുമായി പി.സി ജോർജ്. കഴിഞ്ഞ ദിവസം പിസിയെ രൂക്ഷമായി വിമർശിച്ച ഭാഗ്യലക്ഷ്മിക്കും എംഎൽഎ ഫേസ്‌ബുക്കിൽ മറുപടി നൽകിയിട്ടുണ്ട്. പെണ്ണിന്റെ മാനത്തെകുറിച്ച് ഈ പ്രയത്തിൽ തനിക്ക് ആരും കോച്ചിംങ് ക്ലാസ് എടുക്കേണ്ടതില്ലെന്നും പിസി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ: ''തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ടു വളർന്ന താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസ്സിലാവില്ല'' എന്നെ പേരെടുത്ത് പരാമർശിച്ചും അഭിസംബോധന ചെയ്തും മലയാള സിനിമയിലെ ഒരു സ്ത്രീരത്നം അവരുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ മാധ്യമ റിപ്പോർട്ടുകൾ മാത്രം വിശ്വസിച്ചു കുറിച്ച വരികളാണ് മേൽ ഉദ്ധരിച്ചത്. ഇതിനൊരു പശ്ചാത്തലമുണ്ട്. കൊച്ചിയിൽ ഒരു സിനിമാനടിയെ പൾസർസുനി എന്ന ക്രിമിനലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ വാഹനത്തിൽ വച്ച് ആക്രമിച്ച സംഭവമുണ്ടായി. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് സിനിമാ നടനായ ദിലീപ് ആണെന്ന വ്യ
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചതിന് തന്നെ വിമർശിച്ചവർക്കു മറുപടിയുമായി പി.സി ജോർജ്. കഴിഞ്ഞ ദിവസം പിസിയെ രൂക്ഷമായി വിമർശിച്ച ഭാഗ്യലക്ഷ്മിക്കും എംഎൽഎ ഫേസ്‌ബുക്കിൽ മറുപടി നൽകിയിട്ടുണ്ട്. പെണ്ണിന്റെ മാനത്തെകുറിച്ച് ഈ പ്രയത്തിൽ തനിക്ക് ആരും കോച്ചിംങ് ക്ലാസ് എടുക്കേണ്ടതില്ലെന്നും പിസി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
''തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ടു വളർന്ന താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസ്സിലാവില്ല'' എന്നെ പേരെടുത്ത് പരാമർശിച്ചും അഭിസംബോധന ചെയ്തും മലയാള സിനിമയിലെ ഒരു സ്ത്രീരത്നം അവരുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ മാധ്യമ റിപ്പോർട്ടുകൾ മാത്രം വിശ്വസിച്ചു കുറിച്ച വരികളാണ് മേൽ ഉദ്ധരിച്ചത്. ഇതിനൊരു പശ്ചാത്തലമുണ്ട്.
കൊച്ചിയിൽ ഒരു സിനിമാനടിയെ പൾസർസുനി എന്ന ക്രിമിനലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ വാഹനത്തിൽ വച്ച് ആക്രമിച്ച സംഭവമുണ്ടായി. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് സിനിമാ നടനായ ദിലീപ് ആണെന്ന വ്യാപകമായ പ്രചാരണമുണ്ടായി. ദിവസങ്ങളോളം നീണ്ടുനിന്ന മാധ്യമ വിചാരണകളുമുണ്ടായി. ഇതിൽ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലാണ് ആദ്യം എനിക്കുമുണ്ടായത്. പക്ഷേ പിന്നീട് പൊലീസ് പ്രചരിപ്പിച്ച കഥകൾ അവിശ്വസനീയമായി തോന്നി. പൾസർ സുനിയുടെ നാടകീയമായ അറസ്റ്റും തുടർന്നുള്ള പൊലീസിന്റെ നീക്കങ്ങളും വേറൊരു രീതിയിൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഒരാളെ നേരിട്ടു കേസിൽ ബന്ധിപ്പിച്ച് പ്രതിയാക്കാൻ സാധിച്ചില്ലെങ്കിൽ പിന്നൊരു ഫലപ്രദമായ വഴി പൊലീസ് സ്വീകരിക്കാറുള്ളത് കേസുമായി ബന്ധപ്പെടുത്തിയുള്ള ഗൂഢാലോചന ചുമത്തി പ്രതി സ്ഥാനത്തെത്തിക്കുക എന്ന രീതിയാണ്. കേരളത്തിൽ പിറന്ന കുപ്രസിദ്ധമായ ചാരക്കേസും, സിനിമാ നടൻ സുമന്റെ കേസും ഫാദർ.
ബെനഡിക്ട് പ്രതിയായ മാടത്തരുവി കൊലക്കേസുമെല്ലാം കെട്ടിച്ചമച്ച കേസുകളായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി. ഇതുപോലെ ദിലീപെന്ന സിനിമാനടന്റെ ജീവിതം തകർക്കാൻ വേണ്ടി നടി ആക്രമിക്കപ്പെട്ട കേസുമായി അയാളെ ബന്ധിപ്പിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യമാണ് ഞാൻ ഉന്നയിച്ചത്. പൾസർ സുനി ജയിലിൽ വച്ച് എഴുതിയ കത്തിൽ ജയിൽ സൂപ്രണ്ട് നിയമവിരുദ്ധമായി ജയിൽമുദ്ര പതിപ്പിച്ച് പുറത്തയക്കുക കൂടി ചെയ്തപ്പോൾ എന്റെ സംശയങ്ങൾ വർദ്ധിച്ചു.
ഒരു പൊതു പ്രവർത്തകനെ സംബന്ധിച്ചിടത്തോളം മുൻ അനുഭവങ്ങളും കീഴ്‌വഴക്കങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. നമ്പി നാരായണനടക്കം നാലഞ്ചു ശാസ്ത്രജ്ഞരും സുമൻ എന്ന നായക നടനും ഒരു പുരോഹിതനും പൊലീസിന്റെ കെട്ടിച്ചമയ്ക്കലുകളുടെ ഇരകളായി കൺമുന്നിലുള്ളപ്പോൾ ദിലീപും അങ്ങനായിക്കൂടേ എന്ന എന്റെ സംശയം ഞാൻ ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും വിശ്വാസ്യ യോഗ്യമായ ഒരു തെളിവുപോലുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ എന്റെ സംശയത്തിലും നിലപാടിലും ഇപ്പോഴും ശക്തമായി ഉറച്ചു നിൽക്കുകയും ചെയ്യുന്നു. ഇതാണ് ആ പശ്ചാത്തലം.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പ്രസ്‌ക്ലബിൽ പത്രസമ്മേളനത്തിനിടെ നടി ആക്രമിക്കപ്പെട്ട വിഷയവും മാധ്യമപ്രവർത്തകർ ഉന്നയിച്ചു. അഞ്ചാറു പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് മരണപ്പെട്ട ഡൽഹിയിലെ നിർഭയയെക്കാൾ ക്രൂരമായ രീതിയിലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ട് എന്നാണ് പ്രചരിക്കുന്നത്. അങ്ങനെ ആ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പൊലീസിന്റെ വീഴ്ചയാണ്.
പൊലീസ് പറഞ്ഞത് ശരിയാണെങ്കിൽ നിർഭയയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം അഭിനയിക്കാൻ പോയി. ഏതാശുപത്രിയിലാണ് ചികിൽസ തേടിയത് എന്ന് ജനങ്ങൾ സംശയിക്കുമെന്നാണ് ഞാൻ പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. അതല്ലാതെ പീഡനത്തിനിരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല, മറിച്ച് പൊലീസിന്റെ വീഴ്ച പരാമർശിക്കുകയാണ് ചെയ്തത്.
ഇത് മനസ്സിലാക്കാതെയാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ ഉദ്ധരിച്ച വരികൾ ആ സ്ത്രീരത്നം എന്നെക്കുറിച്ച് പറഞ്ഞത്. സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അർഹതയുള്ള മാന്യവനിത തന്നെയാണവർ എന്ന കാര്യത്തിൽ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ല. അത്ര മികച്ച നിലവാരത്തിലുള്ള സംഭാവനകളും പ്രവർത്തനങ്ങളും അവരുടേതൊയ മേഖലകളിൽ അവർ നൽകിയിട്ടുമുണ്ട്. പൊതുജനങ്ങൾക്ക് അത് വിശദമായി അറിയില്ലെങ്കിലും സിനിമാരംത്ത് പ്രവർത്തിക്കുന്നവർക്ക് അക്കാര്യത്തിൽ വിശദവും കൃത്യവുമായ ബോദ്ധ്യമുണ്ടെന്ന കാര്യത്തിൽ എനിക്ക് രണ്ടുപക്ഷവുമില്ല. പക്ഷേ ഏങ്കിലും മറുപടി പറയാതിരിക്കാനുമാവില്ല.
ശരിയാണ്, ഒരു കർഷക കുടുംബത്തിൽ പിറന്നതു കൊണ്ട് റബ്ബറും ഏലവും തോക്കും അത്യാവശ്യത്തിനു പണവും കണ്ടു വളരാനുള്ള അവസരമുണ്ടായിട്ടുണ്ട്. ഞാൻ വളർന്ന ചുറ്റുപാടുകളിൽ ജീവിച്ചിരുന്ന ആളുകൾക്കും എന്റെ കുടുംബത്തിനും ഏലവും റബ്ബറും കുരുമുളകും കപ്പയുമൊക്കെ കൃഷി ചെയ്യേണ്ടി വന്നിരുന്നു. കാരണം,ജീവിക്കാൻ അതല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലായിരുന്നു. അക്കാലത്ത് സിനിമയിൽ കയറി ശബ്ദം നൽകിയും അഭിനയിച്ചും ഉപജീവനം കഴിക്കാൻ എല്ലാവർക്കും കഴിയുകയുമില്ലായിരുന്നു. കൃഷി ചെയ്തും അതിലെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചുമാണ് അക്കാലത്ത് കഴിഞ്ഞിരുന്നത്.
ശരിയാ പലർക്കും അക്കാലത്ത് തോക്കുമുണ്ടായിരുന്നു. ഇപ്പോ എന്റെ കൈവശമുള്ള പോലുള്ള പിസ്റ്റൽ അല്ല നാടൻ തോക്ക്. അതു ചുമ്മാ പൊട്ടിച്ചു കളിക്കാനുള്ളതായിരുന്നില്ല. പകലന്തിയോളം ചോര വിയർപ്പാക്കി നട്ടുനനച്ചു വയ്ക്കുന്നതൊക്കെ കുത്തിമലർത്താനും നശിപ്പിക്കാനുമായി ഇരുട്ടിന്റെ മറവു പറ്റിയെത്തുന്ന കാട്ടുപന്നികളേയും കാട്ടാനക്കൂട്ടത്തെയും കുരങ്ങന്മാരുടെ സംഘത്തെയും വെടിശബ്ദം കൊണ്ട് വിരട്ടിയോടിക്കാൻ അന്നത് അത്യാവശ്യവുമായിരുന്നു. അപ്പനും അമ്മയും ചേട്ടനും നാലു പെങ്ങന്മാർക്കുമൊപ്പമാണ് ഞാൻ വളർന്നത്.
വലിയ അംഗസംഖ്യയുള്ള കുടുംബമായിരുന്നതുകൊണ്ട് സ്ത്രീകളായ ബന്ധുജനങ്ങൾ അനവധിയായിരുന്നു. ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തിൽ വളർന്നതിനാൽ അസംഖ്യം വീടുകളുമായി അടുത്ത് സഹകരിച്ചാണ് വളർന്നത്. അവിടെയൊക്കെ മാന്യമായി മാനത്തോടെ കഴിഞ്ഞിരുന്ന സ്ത്രീകളിൽ നിന്നാണ് ഞാൻ പെണ്ണിന്റെ മാനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. അതും കഴിഞ്ഞ് പൊതുപ്രവർത്തനരംഗത്തേക്ക് വന്നിട്ടിപ്പോൽ നാലു നാലര പതിറ്റാണ്ടായി. 27 വർഷമായി ജനപ്രതിനിധിയുമാണ്. എത്ര ആയിരം കുടുംബങ്ങളുമായി അടുത്തിടപഴകി അവരിലൊരാളായി ജീവിക്കുന്നവനുമാണ്. അങ്ങനെയുള്ള കുടുംബങ്ങളിൽ കഴിയുന്നവരിൽ നിന്നാണ് സ്തീകളുടെ മാനത്തിന്റെ വിലയും അന്തസും ഞാൻ കൂടുതലായി മനസ്സിലാക്കുന്നത്. സിനിമ എന്റെ കർമ്മമേഖലയല്ലാത്തതിനാൽ അവിടെ സ്പെഷ്യലൈസ് ചെയ്ത് പ്രസ്തുത കാര്യം മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ല. ഇപ്പോൾ വീട്ടിലാണെങ്കിൽ ഞാൻ അപ്പനും അമ്മായിഅപ്പനും വല്യപ്പനും ഭർത്താവുമാണ്. അനുഭവസമ്പത്ത് ഏറെയുണ്ടെന്ന് ചുരുക്കം. അതുകൊണ്ട് ഈ പ്രായത്തിലെത്തിനിൽക്കുന്ന ഞാൻ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാൻ പുറത്തു നിന്നുമൊരു കോച്ചിങ് എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കൂടി മാന്യ സോദരിയായ സ്ത്രീരത്നത്തെ അറിയിക്കുന്നു.
ഒരു കാര്യം കൂടി ,തയ്യൽക്കാരൻ തുന്നിയ അത്യപൂർവ്വമായ വസ്ത്രം പ്രജകൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ആഘോഷമായി രാജാവ് ഏഴുന്നള്ളി വരുമ്പോൾ ഒരു പുരുഷാരം മുഴുവൻ ആരവമിളക്കി ആർപ്പു വിളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ ഒരു കൊച്ചു കുട്ടിയുടെ ശബ്ദം ഒറ്റപ്പെട്ടതായിരിക്കാം. പക്ഷേ ആരു ചന്ദ്രഹാസമിളക്കി ഉറഞ്ഞു തുള്ളിയാലും പി.സി. ജോർജ് എന്ന ഞാൻ എന്റെ നിലപാടും ശബ്ദവും ആ കുട്ടിയുടെ ഭയമില്ലാത്ത നിലപാടിനോടും ശബ്ദത്തോടുമൊപ്പമേ ഈ ജന്മത്ത് ചേർത്തു വയ്ക്കു.
കാരണം നല്ലൊരപ്പൻ സാത്വികയായൊരു സ്ത്രീയിൽ ജനിപ്പിച്ച് ദൈവഭയത്തിൽ വളർത്തിയ മകനാണ് ഞാൻ. ആ ബോദ്ധ്യം ഓരോ നിമിഷത്തിലുമുള്ളതുകൊണ്ട് സത്യാംശത്തോടു ചേർന്നു നിന്നുകൊണ്ടുള്ള നിലപാടുകൾ സ്വീകരിക്കാനും വർത്തമാനം പറയുവാനുമേ എനിക്കു കഴിയുകയുള്ളൂ. അവിടെ ഞാൻ കയ്യടികൾ പ്രതീക്ഷിക്കാറേയില്ല സഹോദരീ എന്നുകൂടി അറിയിക്കട്ടെ.
പാട്ടുപാടുന്ന ഒരു കുഞ്ഞും മാധ്യമങ്ങളിൽ വന്നത് വിശ്വസിച്ച് എന്നെ ഉപദേശിച്ചതായി ആരോ പറഞ്ഞറിഞ്ഞു. ഒരു കേസിനെക്കുറിച്ച് പരാമർശിക്കുമ്പോൾ എകഞ എങ്കിലും വായിച്ചു നോക്കണമെന്നാണ് ആ കുഞ്ഞ് എന്നെ ഉപദേശിച്ചതായി ഞാൻ മനസ്സിലാക്കുന്നത്. ആ കുഞ്ഞിനുള്ള മറുപടി, ദൂരെ നിന്ന് പൊലീസിനെ കണ്ടും പിന്നവരെക്കുറിച്ചുമുള്ള കേട്ടറിവും മാത്രമല്ലേ കുഞ്ഞിനുള്ളൂ? എനിക്കങ്ങനെയല്ല കുഞ്ഞേ അടുത്തു നിന്നുള്ള അറിവുണ്ട്. ജനങ്ങൾ എന്നെയേൽപ്പിച്ച ഞാൻ ചെയ്യുന്ന ജോലിയുടെ ഒരു പ്രത്യേകത മൂലം പൊലീസിനെക്കുറിച്ചും അവർ തയ്യാറാക്കുന്ന എകഞനെക്കുറിച്ചും വളരെ അടുത്തു നിന്നുള്ള കൃത്യമായ അറിവ് എനിക്കുണ്ട്. അതുകൊണ്ടാണ് പൊലീസ് റിപ്പോർട്ടുകളെയും മാധ്യമ റിപ്പോർട്ടുകളെയും ഞാൻ വെള്ളം തൊടാതെ വിഴുങ്ങാത്തതെന്ന വിവരം ആ വിമർശനക്കുഞ്ഞിനെ കൂടി അറിയിക്കട്ടെ.