തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ അണിനിരയ്ക്കുമ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ ഒറ്റയാൻ പിസി ജോർജ് തന്നെ വേണം. മുന്നണിയിൽ ഒറ്റയ്ക്കാണെങ്കിലും ഒ. രാജഗോപാലനെപ്പോലെ മിണ്ടാതെ ഒതുങ്ങിക്കൂടി ഇരിക്കാനൊന്നും പി.സി ജോർജിനെക്കിട്ടില്ല. അതുകൊണ്ടു തന്നെയാണ് പിസിയെ ആരാധകർ നിയമസഭയിലെ ഗർജിക്കുന്ന സിംഹം എന്നു വിളിക്കുന്നത്.

മാസങ്ങൾ മാത്രം പ്രായമായ പിണറായി നിയമസഭയിൽ ബിജെപി എംഎൽഎ യുടെ ശബ്ദം ഇനിയും ഉയർന്നു വരാത്ത സാഹചര്യത്തിൽ കർഷക വിഷയവും വിദ്യാർത്ഥി ലോണും അവതരിപ്പിച്ച് കൈയടി നേടിയ ജോർജ്ജ് ഒടുവിൽ പ്രവാസികൾക്ക് വേണ്ടിയും രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് സഭ ചേർന്നപ്പോഴാണ് പിസി പ്രവാസികൾക്ക് വേണ്ടി ശബ്്ദമുയർത്തിയത്.

വിമാനക്കമ്പനിക്കാർ നടത്തുന്ന കൊള്ളയ്‌ക്കെതിരെയാണ് പി.സി ആഞ്ഞടിച്ചത്. മണലാരണ്യങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളെ അമിത ചാർജ് ഈടാക്കി വിമാനക്കമ്പനിക്കർ കൊള്ളലാഭം കൊയ്യുകയാണെന്ന് പിസി പറയുന്നു. ഓണം, ബക്രീദ്, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ സമയങ്ങളിലാണ് പ്രവാസികൾ ഏറ്റവും കൂടുതൽ പീഡനത്തിന് ഇരയാകുന്നത്.

പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരൊറ്റ പോം വഴി മാത്രമാണ് ഉള്ളത്. കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം. ശബരിമല വിമാനത്തവള പദ്ധതി ഇല്ലാതായ സ്ഥിതിക്ക് ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് പിസി പറയുന്നു. ചെറുവള്ളിയിൽ വിമാനത്താവളം ഉണ്ടാക്കാൻ റമ്പറു പറച്ചു കളഞ്ഞാൽ മതി. എന്നിട്ട് സിമന്റ് പാകിയാൽ മതി അത്രയും നിരപ്പായ സ്ഥലമാണ് അത്. പിസി പറയുന്നു...

പിസി ജോർജ് നിയമസഭയിൽ പറഞ്ഞതിന്റെ പൂർണരൂപം......

നമ്മുടെ നാട്ടിലെ സാധാരണക്കാരായ മലയാളികൾ വിദേശത്ത് ജോലിചെയ്യുന്ന മലയാളികൾ, കേരളത്തിന് പുറത്ത് ജോലിചെയ്യുന്ന നമ്മുടെ മലയാളികൾ അവരെ കോരിയെടുത്ത് തട്ടിപ്പറിക്കുന്ന വിമാന കമ്പനികൾ. ആ കമ്പനികൾക്കെതിരെ കേരളം ശക്തമായ നിലപാടുകൾ സ്വീകരിച്ചേ മതിയാവൂ സർ. പ്രത്യേകിച്ച് തിരുവോണം ക്രിസ്തുമസ് ബക്രീദ് തുടങ്ങിയ അവസരങ്ങളിൽ വിമാനക്കമ്പനി ചാർജങ്ങു വർദ്ധിപ്പിക്കുകയാണ്. ഇപ്പോൾ ഉദാഹരണത്തിന് ഇപ്പോൾ നമ്മുടെ കേരളത്തിൽ നിന്നും അറബി രാജ്യങ്ങളിലേക്ക് ടിക്കറ്റ് ചോദിച്ചാൽ 8,000 രൂപയ്ക്ക് കൊണ്ടക്കൊടുക്കും. എന്നാൽ ഈ വിമാന കമ്പനിക്കാർ ഡിസംബർ മുതൽ ജനുവരി മാസം വരെ 25000 രൂപ പിടിച്ചു പറിക്കും. ഇങ്ങവനെ പിടിച്ചു പറിമാച്രമാണ് നമ്മുടെ വിമാനക്കമ്പനിക്കാർ നടത്തുന്നത്. നമ്മുെ ഇന്ത്യാ രാജ്യത്ത് എയർ ഇന്ത്യ കാണിക്കുന്ന മര്യാദകേടോ? ബോർഡിങ് പാസ് കൊടുത്താൽ അതങ്ങ് ക്യാൻസൽ ചെയ്യും.

എയർ കേരള എന്ന പേരിൽ ഒരു വിമാനക്കമ്പനി ആരംഭിക്കുകയാണ് ഇതിന് പ്രതിവിധി. മറ്റു മാർഗങ്ങളൊന്ു മില്ല. അങ്ങനെ എയർ കേരള സ്ഥാപിച്ചാൽ ഡൊമസ്റ്റിക് ആയിട്ടുള്ള വിമാന സർവീസ് മാത്രമാണ് അനുവദിക്കാൻ പോകുന്നത്. അന്താരാഷ്ട്ര സർവീസ് അനുവദിക്കാൻ സാധിക്കില്ലെന്നാണ് അന്ന് അഭിപ്രായപ്പെട്ടത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അങ്ങനെയൊരു കമ്പനി തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അഞ്ച് വർഷം പിന്നിടുകയും നമുക്ക് അന്താരാഷ്ട്ര ലൈസൻസ് ലഭിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് നമുക്ക് ഇനി കാത്തിരിക്കാൻ സാധിക്കില്ല.

ഞാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. എനിക്ക് ചൂണ്ടിക്കാട്ടാനുള്ളത്, ശബരിമല വിമാനത്താവളത്തെക്കുറിച്ചാണ്. വളരെ പ്രധാനപ്പെട്ടതാണ് അവിടെ ഒരു വിമാനത്താവളം. ശബരിമലയിൽ എയർപോർട്ട് ഉണ്ടാക്കുന്നതിനായി നമ്മൾ ആറമ്മുളയിൽ സ്ഥലം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അത് നടക്കില്ലെന്ന് ബോധ്യമായി. ആ നിലയ്ക്ക് ബിലീവേഴ്‌സ് ചർച്ചിന്റെ സ്ഥലം ഏറ്റെടുക്കണം. കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം. സ്ഥലം വിമാനത്താവളത്തിന് വേണ്ടി നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. 

ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. വളരെ സന്തോഷപൂർവ്വമാണ് അദ്ദേഹം സംസാരിച്ചത്. ആ സ്ഥലത്തുനിന്ന് ശബരിമലയിലേക്ക് 28 കിലോമീറ്റർ മാത്രമാണ് ദൂരം. അങ്ങനെനോക്കുമ്പം, കേരളത്തിൽ ഒരു അന്താരാഷ്ട്ര വ്ിമാനത്താവളം നിർമ്മിക്കുന്നതിന് ഇതിലും അനിയോജ്യമായ സ്ഥലം ഇല്ല. എത്രയും പെട്ടന്ന് അവിടെ വിമാനത്താവളം തുടങ്ങുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. വിമാനത്താവളം ഉണ്ടാക്കാൻ റമ്പറു പറച്ചു കളഞ്ഞാൽ മതി. എന്നിട്ട് സിമന്റ് പാകിയാൽ മതി അത്രയും നിരപ്പായ സ്ഥലമാണ് അത്. അതുകൊണ്ട് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് നടപടികൾ തുടങ്ങണം. ഡൊമസ്റ്റിക് വിമാനത്താവളം ഉണ്ടാക്കി എത്രയും പെട്ടന്ന് തന്നെ അന്താരാഷ്ട്ര വിമാനത്താവളമായി ഉയർത്തണം.

ഇങ്ങനെയല്ലാതെ മലയാളികളെ രക്ഷപ്പെടുത്താൻ കഴിയില്ല. കേരളത്തിന് പുറത്തുള്ള സംസ്ഥാനത്തു നിന്ന് പോലും ഇവിടേക്ക് വരുന്നതിന് ഇരട്ടി ചാർജാണ് ഈടാക്കുന്നത്. ബക്രീദ്, പെരുന്നാളും ചെറിയ പെരുന്നാളിനും രണ്ടും മൂന്നും ഇരട്ടിയാണ്.