- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് കുറ്റക്കാരനല്ല എന്ന് പറഞ്ഞിട്ടില്ല; കേരളത്തിലെ പൊലീസ് നാറികളാണ് എന്നും പറഞ്ഞിട്ടില്ല; പൊലീസിലെ ചില നാറികളാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത് എന്നാണ് പറഞ്ഞത്; കോൺഗ്രസ് നേതാക്കൾക്ക് നട്ടെല്ലില്ലാത്തതിനാൽ ഇന്ത്യ പത്തുകൊല്ലം ബിജെപി ഭരിക്കും; രാഷ്ട്രീയവും സിനിമയും പറഞ്ഞ് ഹുസ്റ്റണിൽ താരമായി പിസി ജോർജ്
ഹുസ്റ്റൺ: അമേരിക്കയിലും പിസി ജോർജ് ആഞ്ഞ് വീശുകയാണ്. പൂഞ്ഞാർ മണ്ഡലത്തിലെ 99 ശതമാനം സ്ത്രീകളും തനിക്ക് വോട്ട് ചെയ്തെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അതുതന്നെ ആവർത്തിക്കുമെന്നും പി സി ജോർജ്. നോർത്ത് അമേരിക്കയിലെ ഹുസ്റ്റണിലായിരുന്നു പൂഞ്ഞാർ എംഎൽഎയുടെ ഈ ആത്മവിശ്വാസം പ്രകടിപ്പിക്കൽ. ഹുസ്റ്റണിലെ പൗരസമിതി പിസിക്ക് സ്വീകരണവും നൽകി. ദിലീപ് കുറ്റക്കാരനല്ല എന്ന് പറഞ്ഞിട്ടില്ല. കേരളത്തിലെ പൊലീസ് നാറികളാണ് എന്നും പറഞ്ഞിട്ടില്ല, മറിച്ച് കേരള പൊലീസിലെ ചില നാറികളാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത് എന്നാണ് പറഞ്ഞത്. കുറ്റാരോപിതനായ ദിലീപിനെ പിന്താങ്ങുന്ന തരത്തിൽ സംസാരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുകയും ചെയ്ത നടപടി ഒരു ജനപ്രതിനിധിക്ക് ചേർന്നതാണോ എന്ന ചോദ്യത്തിന് ഒരു ജനപ്രതിനിധി അതാണ് ചെയ്യേണ്ടത് എന്നായിരുന്നു പിസിയുടെ മറുപടി. ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന ഭരണമാണ് ബിജെപിയുടേതെന്നും അടുത്ത പത്ത് വർഷത്തേക്കെങ്കിലും കേന്ദ്രത്തിൽ അവർ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന് കാരണം കോൺഗ
ഹുസ്റ്റൺ: അമേരിക്കയിലും പിസി ജോർജ് ആഞ്ഞ് വീശുകയാണ്. പൂഞ്ഞാർ മണ്ഡലത്തിലെ 99 ശതമാനം സ്ത്രീകളും തനിക്ക് വോട്ട് ചെയ്തെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അതുതന്നെ ആവർത്തിക്കുമെന്നും പി സി ജോർജ്. നോർത്ത് അമേരിക്കയിലെ ഹുസ്റ്റണിലായിരുന്നു പൂഞ്ഞാർ എംഎൽഎയുടെ ഈ ആത്മവിശ്വാസം പ്രകടിപ്പിക്കൽ. ഹുസ്റ്റണിലെ പൗരസമിതി പിസിക്ക് സ്വീകരണവും നൽകി.
ദിലീപ് കുറ്റക്കാരനല്ല എന്ന് പറഞ്ഞിട്ടില്ല. കേരളത്തിലെ പൊലീസ് നാറികളാണ് എന്നും പറഞ്ഞിട്ടില്ല, മറിച്ച് കേരള പൊലീസിലെ ചില നാറികളാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത് എന്നാണ് പറഞ്ഞത്. കുറ്റാരോപിതനായ ദിലീപിനെ പിന്താങ്ങുന്ന തരത്തിൽ സംസാരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുകയും ചെയ്ത നടപടി ഒരു ജനപ്രതിനിധിക്ക് ചേർന്നതാണോ എന്ന ചോദ്യത്തിന് ഒരു ജനപ്രതിനിധി അതാണ് ചെയ്യേണ്ടത് എന്നായിരുന്നു പിസിയുടെ മറുപടി.
ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന ഭരണമാണ് ബിജെപിയുടേതെന്നും അടുത്ത പത്ത് വർഷത്തേക്കെങ്കിലും കേന്ദ്രത്തിൽ അവർ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന് കാരണം കോൺഗ്രസ് നേതാക്കളുടെ നട്ടെല്ലില്ലായ്മയാണെന്നും പിസി തുറന്നടിച്ചു. കഴിഞ്ഞ അറുപത് വർഷം മാറി മാറി ഭരിച്ച് കേരളത്തെ കുട്ടിച്ചോറാക്കിയ ഇടതു വലത് മുന്നണികൾക്കുള്ള മറുപടിയാണ് തന്റെ ജനപക്ഷമെന്ന പുതിയ പാർട്ടിയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ജനപക്ഷം മത്സരരംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹുസ്റ്റണിൽ ഹാർവി ചുഴലിക്കാറ്റ് വിതച്ച നാശങ്ങളിൽ ഇരയായ ചില മലയാളികളുടെ വീട് സന്ദർശിക്കാൻ അവസരം ലഭിച്ചുവെന്നും തന്റെ മനസിനെ ഉലച്ച സന്ദർഭമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ചവരോട് സഹതപിക്കുന്നതായും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ദുരിത ബാധിതരുടെ വീട് സന്ദർശനത്തിന് ശേഷം പിസി ജോർജ് പറഞ്ഞു.