- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂഞ്ഞാർ പുലി ഇന്ന് മുഖ്യമന്ത്രി കുപ്പായമണിയും; സലിം കുമാർ ചിത്രം ദൈവമേ കൈതൊഴാം കെ. കുമാറാകണം ഷൂട്ടിങ് പൂഞ്ഞാറിൽ; ജയറാം- അനുശ്രീ ചിത്രത്തിൽ സുപ്രധാന വേഷമണിയാൻ പി സി ജോർജ്
പൂഞ്ഞാറിന്റെ പുലി പി സി ജോർജ്ജ് ഇന്ന് മുഖ്യമന്ത്രി കുപ്പായമണിയും. പൂഞ്ഞാറിൽ ചിത്രീകരണം നടക്കുന്ന സലിംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിൽ പി സി രാഷ്ട്രീയ തിരക്കുകൾ മാറ്റി വച്ച് ജോയ്ൻ ചെയ്യുകയാണ്. ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് പിസി എത്തുക. ജയറാം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാറിൽ പുരോഗമിക്കുകയാണ്. പി സിയുടെ വേഷം സിനിമയിൽ സുപ്രധാനമാണ്. നേരത്തെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത 'അച്ചായൻസ്' എന്ന ചിത്രത്തിൽ പി സി ജോർജ് രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തിയിരുന്നു. ഒരു മുഴുനീള കോമഡി ചിത്രമാണ് ദൈവമേ കൈതൊഴാം കെ. കുമാറാകണം. വില്ലേജ് ഓഫീസറായ കെ. കുമാറിന്റെയും ഭാര്യ വിമലയുടെയും കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ഡോക്ടർ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ്.ചിത്രത്തിലെ നായിക അനുശ്രീയാണ്. ചിത്രത്തിൽ വിനായകൻ, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്കു പുറമേ സല
പൂഞ്ഞാറിന്റെ പുലി പി സി ജോർജ്ജ് ഇന്ന് മുഖ്യമന്ത്രി കുപ്പായമണിയും. പൂഞ്ഞാറിൽ ചിത്രീകരണം നടക്കുന്ന സലിംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിൽ പി സി രാഷ്ട്രീയ തിരക്കുകൾ മാറ്റി വച്ച് ജോയ്ൻ ചെയ്യുകയാണ്. ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് പിസി എത്തുക.
ജയറാം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാറിൽ പുരോഗമിക്കുകയാണ്. പി സിയുടെ വേഷം സിനിമയിൽ സുപ്രധാനമാണ്. നേരത്തെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത 'അച്ചായൻസ്' എന്ന ചിത്രത്തിൽ പി സി ജോർജ് രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തിയിരുന്നു.
ഒരു മുഴുനീള കോമഡി ചിത്രമാണ് ദൈവമേ കൈതൊഴാം കെ. കുമാറാകണം. വില്ലേജ് ഓഫീസറായ കെ. കുമാറിന്റെയും ഭാര്യ വിമലയുടെയും കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ഡോക്ടർ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ്.ചിത്രത്തിലെ നായിക അനുശ്രീയാണ്.
ചിത്രത്തിൽ വിനായകൻ, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്കു പുറമേ സലിം കുമാറും നെടുമുടി വേണു, സുരഭി, ശ്രീനിവാസൻ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, മഞ്ജു, കുളപ്പുള്ളി ലീല തുടങ്ങിയ വൻ താര നിരയും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും സലിംകുമാറാണ്. കോമഡിഎന്റർ ടെയ്നർ വിഭാഗത്തിൽപെടുന്ന ചിത്രത്തിലെ ഗാനങ്ങൾ നാദിർഷയുടെതാണ്. കറുത്ത യഹൂദനാണ് സലിം കുമാർ ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രം. സലിം കുമാർ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. കറുത്ത യഹൂദൻ 2016ൽ സംസ്ഥാന സർക്കാരിന്റെ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു.