- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂരിൽ ആര് ജയിക്കുമെന്ന് പറയാനാകാത്ത അവസ്ഥ; എന്റെ പാർട്ടിക്ക് അവിടെയുള്ളത് 2500 വോട്ട്; സമദൂരം എന്ന ആണും പെണ്ണും കെട്ട ഏർപ്പാട് അവിടെ സ്വീകരിക്കില്ല; മാണിയെ കാണാൻ ബിജെപി അങ്ങോട്ട് ചെന്നുവെന്ന് പറയുന്നത് വെറും വീരവാദം; വോട്ട് ചോദിക്കാൻ ഫോണിൽ വിളിച്ചപ്പോൾ സംഘപരിവാറുകാരോട് ഇങ്ങോട്ട് പോരെയെന്ന് ആവശ്യപ്പെട്ടത് മാണി; കേരളാ കോൺഗ്രസ് അടിച്ചുപിരിയലിന്റെ പാതയിൽ; പിസി ജോർജ് മറുനാടനോട്
തിരുവനന്തപുരം: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയെ കാണാൻ ബിജെപി അങ്ങോട്ട് ചെന്നുവെന്ന് പറയുന്നത് വെറും വീരവാദമാണെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. എല്ലാവരോടും ബിജെപി നേതാക്കൾ ഫോൺ വഴിയാണ് വോട്ട് ചോദിച്ചത്. ഇത് കേട്ടതോടെ മാണി അവരെ അങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. ആ നിങ്ങൾ ഇങ്ങോട്ട് വാ നമുക്ക് ചർച്ച ചെയ്യാം എന്ന് പറഞ്ഞ് വിളിച്ച് വരുത്തിയിട്ട് മാധ്യമങ്ങളോട് പറയുന്നു സൗഹൃദ സംഭാഷണം എന്ന്. അത്തരത്തിൽ സൗഹൃദ സംഭാഷണം നടത്താൻ ഇപ്പോൾ എന്താ കല്യാണ ആലോചനയാണോ നടത്തുന്നതെന്നും പിസി ചോദിക്കുന്നു. എന്താണ് ചെയ്യുന്നത് എന്ന് പോലും മാണിക്ക് ഇപ്പോൾ അറിയില്ലെന്നും അയാളുടെ കാലമൊക്കെ കഴിഞ്ഞെന്നും പിസി ജോർജ് പറയുന്നു. ആണും പെണ്ണും കെട്ട പ്രവർത്തികളാണ് ഇപ്പോൾ കെഎം മാണിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും നിക്ഷപക്ഷത എന്ന് പറഞ്ഞ് ആർക്കും വേണ്ടാത്ത അവസ്ഥയിൽ പിടിച്ച് നിൽക്കാനാണ് മാണി ശ്രമിക്കുന്നതെന്നും പിസി പരിഹസിക്കുന്നു. ഇടത് പക്ഷത്തേക്ക് പോകാൻ മാണി ഇപ്പോഴും ശ്രമിക്കുന്നുവെന്നും എന്നാൽ ജോസഫും മോൻസും എതിർക്കുന്നതുകൊ
തിരുവനന്തപുരം: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയെ കാണാൻ ബിജെപി അങ്ങോട്ട് ചെന്നുവെന്ന് പറയുന്നത് വെറും വീരവാദമാണെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്.
എല്ലാവരോടും ബിജെപി നേതാക്കൾ ഫോൺ വഴിയാണ് വോട്ട് ചോദിച്ചത്. ഇത് കേട്ടതോടെ മാണി അവരെ അങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. ആ നിങ്ങൾ ഇങ്ങോട്ട് വാ നമുക്ക് ചർച്ച ചെയ്യാം എന്ന് പറഞ്ഞ് വിളിച്ച് വരുത്തിയിട്ട് മാധ്യമങ്ങളോട് പറയുന്നു സൗഹൃദ സംഭാഷണം എന്ന്. അത്തരത്തിൽ സൗഹൃദ സംഭാഷണം നടത്താൻ ഇപ്പോൾ എന്താ കല്യാണ ആലോചനയാണോ നടത്തുന്നതെന്നും പിസി ചോദിക്കുന്നു. എന്താണ് ചെയ്യുന്നത് എന്ന് പോലും മാണിക്ക് ഇപ്പോൾ അറിയില്ലെന്നും അയാളുടെ കാലമൊക്കെ കഴിഞ്ഞെന്നും പിസി ജോർജ് പറയുന്നു.
ആണും പെണ്ണും കെട്ട പ്രവർത്തികളാണ് ഇപ്പോൾ കെഎം മാണിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും നിക്ഷപക്ഷത എന്ന് പറഞ്ഞ് ആർക്കും വേണ്ടാത്ത അവസ്ഥയിൽ പിടിച്ച് നിൽക്കാനാണ് മാണി ശ്രമിക്കുന്നതെന്നും പിസി പരിഹസിക്കുന്നു. ഇടത് പക്ഷത്തേക്ക് പോകാൻ മാണി ഇപ്പോഴും ശ്രമിക്കുന്നുവെന്നും എന്നാൽ ജോസഫും മോൻസും എതിർക്കുന്നതുകൊണ്ട് മാത്രമാണ് അത് നടക്കാതെ വരുന്നതെന്നും പിസി പറയുന്നു. ചെങ്ങന്നൂരിൽ ആര് ജയിക്കുമെന്ന് പറയാനാകാത്ത അവസ്ഥയാണെന്നും ജനപക്ഷത്തിന് നിലപാടുണ്ടായിരിക്കുമെന്നും സമദൂരം എന്ന ആണും പെണ്ണും കെട്ട ഏർപ്പാട് ഉണ്ടാകില്ലെന്നും പിസി മറുനാടൻ മലയാളിയോട് പറഞ്ഞു.
- ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾ മാണിയെ കണ്ടതിനെ കുറിച്ച്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം എല്ലാവരോടും വോട്ട് ചോദിച്ചു. ഒരു തെരഞ്ഞടുപ്പാകുമ്പോൾ അങ്ങനെ തന്നെയാണല്ലോ പതിവ്. ഫോണിൽ വോട്ട് ചോദിച്ചപ്പോൾ മാണിയാണ് അവരെ അങ്ങോട്ട് ക്ഷണിച്ചത്. ആ നിങ്ങൾ ഇങ്ങോട്ട വരൂ എന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം മാണിയുടെ പെരുമാറ്റം അവർ അങ്ങോട്ട് കയറി ചെന്നത് പോലെയാണ് എല്ലാവരോടും പറഞ്ഞത്. ക്ഷണിച്ച് വരുത്തിയിട്ട ആളുകളെ കളിക്കുകയാണ് അയാൾ ചെയ്തത്. മനുഷ്യൻ കേട്ടാൽ വിശ്വസിക്കുന്നത് വല്ലതും വേണ്ടേ ഇയാൾ പറയാൻ.
മാണിയുടെ പാർട്ടിയുടെ കമ്മിറ്റി കൂടിയപ്പോൾ അത് അടിച്ച് പിരിയലിന്റെ വക്കിലാണ്. മാണിക്കും ചില അടുപ്പക്കാർക്കും ഇടത് പക്ഷത്തോട്ട് പോണം എന്നണ് ആഗ്രഹം. അവിടെ അതിനുള്ള നീക്കം തകൃതിയാണ്. എന്നാൽ പിജെ ജോസഫ് വിഭാഗം ഇതിന് എതിരും. യുഡിഎഫ് എന്നാണ് അവർ പറയുന്നത്. ഇതേ ചൊല്ലി തർക്കം മൂത്ത് അടിച്ച് പിരിയലിന്റെ വക്കിലെത്തിയപ്പോൾ മാണി ചർച്ച അവസാനിപ്പിച്ച് എങ്ങോട്ടും പോണ്ടെന്ന് തീരുമാനിക്കുകയും തൽക്കാലം ഇങ്ങനെ തന്നെ പോട്ടെയെന്നും തീരുമാനിച്ചു.
- ബിജെപിക്ക് ഉള്ളിൽ മാണി ബന്ധത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങൾ
അല്ല ഇതിനകത്ത് ബിജെപിക്ക് അകത്തുള്ള അഭിപ്രായവ്യത്യാസങ്ങൾ നമ്മൾ ചർച്ച ചെയ്യേണ്ടതില്ല. അത് അവരുടെ കാര്യമല്ലേ. പി്നനെ മാണിയെ തള്ളിയും സ്വീകരിച്ചും അവർ നടത്തുന്ന പ്രസ്താവനകളെ കുറിച്ചാണെങ്കിൽ വി. മുരളീധരൻ പറയുന്നതാണ് കൃത്യമായതും ഔദജ്യോഗികവുമായ കാര്യം. ശ്രീധരൻ പിള്ള അവിടുത്തെ സ്ഥാനാർത്ഥിയാണ്. അപ്പോൾ അയാൾ അവിടെയുള്ള എല്ലാവരുടേയും വോട്ട് സ്വീകരിക്കും. ഏത് വേശിപ്പെണ്ണിന്റെ വോട്ടും സ്ഥാനാർത്ഥിക്ക് വേണ്ടെന്ന് പറയാൻ പറ്റില്ലല്ലോ.
- ചെങ്ങന്നൂരിൽ ജയം ആർക്കൊപ്പമായിരിക്കും? സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള അഭിപ്രായം
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇപ്പോൾ ആര് വിജയിക്കും എന്ന് പറയാൻ കഴിയുകയില്ല. കുറച്ച് കൂടി കഴിഞ്ഞാൽ മാത്രമെ അത് പറയാൻ പറ്റുകയുള്ളു. സ്ഥാനാർത്ഥികൾ മൂന്നും ഒന്നിനൊന്ന് മെച്ചമാണ്. സജി ചെറിയാൻ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മകച്ച സ്ഥാനാർത്ഥിയാണ്, ആ നാട്ടുകാരനാണ്. ഇതൊക്കെ ഗുണം ചെയ്യും. യുഡിഎഫും പ്രഗൽഭനായ സ്ഥാനാർത്ഥിയെയാണ് മണ്ഡലം തിരിച്ച് പിടിക്കാനായി നിയോഗിച്ചിട്ടുള്ളത്. ബിജെപി സ്ഥാനാർത്ഥിയും മികച്ചത് തന്നെയാണ്.
- ജനപക്ഷത്തിന്റേയും പിസി ജോർജിന്റേയും നിലപാട് എന്തായിരിക്കും
എന്തായാലും എനിക്കും പാർട്ടിക്കും നിലപാടുണ്ടാകും. സമദൂരം എന്ന പരിപാടിയൊന്നുമില്ല. എന്റെ പാർട്ടിക്ക് അവിടെ ഒരു 2500 വോട്ടേ ഉള്ളു. പക്ഷേ ഈ സാഹചര്യത്തിൽ 500 വോട്ട് പോലും നിർണ്ണായകമാണ്. ഏപ്രിൽ 14ന് പാർട്ടിയുടെ ഒരു നിയോജകമണ്ഡലം കൺവെൻഷൻ വിളിച്ചിട്ടുണ്ട്. ഞാൻ അതിൽ പങ്കെടുക്കും അതിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി