- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വനിതാ കമ്മീഷനല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യങ്ങളിൽ പേടിക്കില്ല'; കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതിന് ദേശീയ വനിതാ കമ്മീഷന് മുൻപാകെ ഹാജരാകണമെന്ന നിർദ്ദേശത്തിന് പിന്നാലെ പി.സി ജോർജിന്റെ പ്രതികരണം; വനിതാ കമ്മീഷൻ തന്റെ 'മൂക്ക് ചെത്തുമോ' എന്നും താൻ ഉപയോഗിച്ച പ്രോസ്റ്റിറ്റിയൂഷൻ എന്ന വാക്ക് എടുത്ത് ദേശീയ മാധ്യമങ്ങൾ തന്നെ തരം താഴ്ത്തുകയാണെന്നും ജോർജ്
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന് മുൻപാകെ ഹാജരാകണമെന്ന നിർദ്ദേശത്തിൽ പ്രതികരണവുമായി പി.സി ജോർജ് എംഎൽഎ. ' വനിതാ കമ്മീഷനല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തിൽ പേടിക്കില്ലെന്ന് പി.സി ജോർജ് എംഎൽഎ പറഞ്ഞു. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും കന്യാസ്ത്രീയ്‌ക്കെതിരെ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്തുകൊണ്ടാണ് കന്യാസ്ത്രീ പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞിട്ടും അത് ചെയ്യാത്തത്? കന്യാസ്ത്രീ കേസ് കൊടുത്താൽ എങ്ങനെ നേരിടണമെന്ന് അറിയാം. വനിതാ കമ്മീഷന്റേത് ഉത്തരവല്ല. അവർക്ക് എനിക്കെതിരെ കേസെടുക്കാനാവില്ല. ഇപ്പോൾ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തിൽ പോകണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കും. ഏത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകൾ എന്റെ കയ്യിലുണ്ട്. 'പ്രോസ്റ്റിറ്റൂഷൻ' എന്ന വാക്കാണ് ഞാൻ ഉപയോഗിച്ചത് അത് മാത്രം എട
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന് മുൻപാകെ ഹാജരാകണമെന്ന നിർദ്ദേശത്തിൽ പ്രതികരണവുമായി പി.സി ജോർജ് എംഎൽഎ. ' വനിതാ കമ്മീഷനല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തിൽ പേടിക്കില്ലെന്ന് പി.സി ജോർജ് എംഎൽഎ പറഞ്ഞു. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും കന്യാസ്ത്രീയ്‌ക്കെതിരെ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്തുകൊണ്ടാണ് കന്യാസ്ത്രീ പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞിട്ടും അത് ചെയ്യാത്തത്? കന്യാസ്ത്രീ കേസ് കൊടുത്താൽ എങ്ങനെ നേരിടണമെന്ന് അറിയാം. വനിതാ കമ്മീഷന്റേത് ഉത്തരവല്ല. അവർക്ക് എനിക്കെതിരെ കേസെടുക്കാനാവില്ല. ഇപ്പോൾ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തിൽ പോകണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കും. ഏത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകൾ എന്റെ കയ്യിലുണ്ട്. 'പ്രോസ്റ്റിറ്റൂഷൻ' എന്ന വാക്കാണ് ഞാൻ ഉപയോഗിച്ചത് അത് മാത്രം എടുത്ത് ദേശീയ മാധ്യമങ്ങൾ തരംതാഴുകയാണ് ഇക്കാര്യത്തിൽ യാതൊരു പേടിയുമില്ലെന്നും പി.സി ജോർജ് പറഞ്ഞു.
കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ പി.സി ജോർജ് എംഎൽഎയോട് ഈ മാസം 20 ന് നേരിട്ട് ഹാജരാകാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. വിശദീകരണം നൽകാനായി ഡൽഹിയിലെ പ്ലോട്ട് - 21 ജസോല ഇൻസ്റ്റിറ്റിയൂഷൻ ഏരിയ 110025 എന്ന വിലാസത്തിൽ ഹാജരാകാൻ നിർദ്ദേശിക്കുന്നതുമായാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
പി.സി ജോർജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷൻ തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. ഇതുതന്നെ പിസി വീണ്ടും ആവർത്തിച്ചു. പീഡനപരാതിയിൽ കൃത്യമായി തെളിവില്ലാതെ പി.കെ ശശി എംഎൽഎയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആത്രമിച്ച കേസിൽ ദിലീപ് ഇരയാണെന്നും കഴിഞ്ഞ ദിവസം പിസി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവനയുമായി പി.സി ജോർജ് രംഗത്തെത്തിയത്. 13 തവണ പീഡിപ്പിച്ച കന്യാസ്ത്രീ 12 തവണ പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് പരാതി നൽകിയെന്നും 13 തവണ മാത്രമാണ് പരാതി നൽകാൻ തയ്യാറായതെന്നും പി.സി ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രസ്താവന നടത്തിയിരുന്നു. കസ്യാസ്ത്രീകൾ കന്യകയാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം വിവാദ പ്രസ്താവന നടത്തി.
ഇതിന് പിന്നാലെ ദേശീയ മാധ്യമമായ റിപ്പബ്ലിക്ക് ചാനലിൽ അടക്കം നടത്തിയ ചർച്ചയിലും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും അവർ കന്യാസ്ത്രീയല്ലെന്നും കന്യാസ്ത്രീയായി കൂട്ടാക്കാൻ സാധിക്കില്ലെന്നുമാണ് വ്യക്തമാക്കിയത്. പരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎൽഎ ശ്രമിച്ചിരുന്നു. നേരത്തേയും കന്യാസ്ത്രീകൾക്കെതിരെ പി.സി സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. അതിന് ശേഷവും അവഹേളിക്കൽ തുടർന്നു.
അതേസമയം, കന്യാസ്ത്രീക്കെതിരായ വിവാദ പ്രസ്താവനയിൽ പി.സി. ജോർജിനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്നു പൊലീസ് പറഞ്ഞത്. പി.സി. ജോർജിന്റെ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കോട്ടയം എസ്‌പി, ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നിലപാട് അറിയിച്ചു. കന്യാസ്ത്രീ പരാതി നൽകിയാൽ കേസെടുക്കാനാവുമെന്നാണു പൊലീസിന്റെ നിലപാട്. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിലാണു ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയിൽ പി.സി. ജോർജ് പ്രതികരിച്ചത്.
പി.സിക്കെതിരെ പ്രതിഷേധം ഉയർന്നതോടെ സ്വമേധയാ കേസെടുക്കാനാവുമോയെന്നു പരിശോധിക്കാൻ ഡിജിപി കോട്ടയം എസ്‌പിക്കു നിർദ്ദേശം നൽകിയിരുന്നു. അപമാനിക്കപ്പെട്ടയാൾ പരാതി നൽകിയാൽ മാത്രമേ ഇത്തരം കേസുകൾ നിലനിൽക്കൂവെന്നാണു പൊലീസിന്റെ നിഗമനം. കോട്ടയത്തുവച്ചായിരുന്നു പി.സി. ജോർജ് കന്യാസ്ത്രീയെ അപമാനിച്ചു സംസാരിച്ചത്. ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി ജോർജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.