കോട്ടയം: ടി.പി.സെൻ കുമാർ വിഷയത്തിലെ സുപ്രീംകോടതി വിധി പിണറായി സർക്കാരിനിട്ടുള്ള ദണ്ഡനയാണെന്ന് പി.സി.ജോർജ് എംഎൽഎ. കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഒരു നിമിഷം പോലും തുടരാൻ മാനാഭിമാനമുണ്ടെങ്കിൽ പിണറായി വിജയന് സാധിക്കുകയില്ല.

കോടതി വിധിച്ച ഇരുപത്തിഅയ്യായിരം രൂപ പിഴ പിണറായി വിജയന്റെ ശമ്പളത്തിൽ നിന്ന് കൊടുക്കണം. ഇത് കേരള സർക്കാരിനെതിരെയുള്ള സുപ്രീംകോടതിയുടെ വിധിയായി കേരള ജനപക്ഷം കാണുന്നില്ലെന്നും പി.സി.ജോർജ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ടി. പി. സെൻ കുമാർ വിഷയത്തിലെ സുപ്രീംകോടതി വിധി പിണറായി സർക്കാരിനിട്ടുള്ള ദണ്ഡനയാണ്. ഇതുവരെ തീർച്ച പെടുത്താൻ പോലും സാധിക്കാത്ത ആറോ, എട്ടോ വിവരംകെട്ട ഉപദേശക വൃന്ദങ്ങളുമൊത്ത് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഒരു നിമിഷം പോലും തുടരാൻ മാനാഭിമാനമുണ്ടെങ്കിൽ പിണറായി വിജയന് സാധിക്കുകയില്ല.

കോടതി വിധിച്ച ഇരുപത്തിഅയ്യായിരം രൂപ പിഴ പിണറായി വിജയന്റെ ശമ്പളത്തിൽ നിന്ന് കൊടുക്കണം. ഇത് കേരള സർക്കാരിനെതിരെയുള്ള സുപ്രീംകോടതിയുടെ വിധിയായി കേരള ജനപക്ഷം കാണുന്നില്ല.