- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ജനപക്ഷം (സെക്യൂലർ) ചെയർമാനായി പി സി ജോർജിനെ തെരഞ്ഞെടുത്തു; സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നത് ഓൺലൈനായി; വർഗീയശക്തികൾക്ക് അടിമപ്പെടാതെ നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പി സി ജോർജ്
കോട്ടയം : കേരള ജനപക്ഷം (സെക്യൂലർ) ചെയർമാനായി പി സി ജോർജിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴി ഓൺലൈനയാണ് യോഗം ചേർന്നത്.2019-ൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച കേരള ജനപക്ഷം (സെക്യൂലർ) പാർട്ടിയിൽ കേരള നിയമസഭയിൽ സ്വതന്ത്ര എംഎൽഎ ആയിരുന്ന പി സി ജോർജ് അംഗമല്ലാരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലം ഇ കെ ഹസ്സൻകുട്ടിയായിരുന്നു പാർട്ടി ചെയർമാൻ.
ഇ കെ ഹസ്സൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങളായ ജോസ് കോലടി,അഡ്വ.ജോർജ് ജോസഫ്, പ്രഫ.സെബാസ്റ്റ്യൻ ജോസഫ്,പ്രൊഫ. ജോസഫ് റ്റി ജോസ്, സെബി പറമുണ്ട, അഡ്വ. ഷൈജോ ഹസ്സൻ, കെ എഫ് കുര്യൻ,അഡ്വ. ഷോൺ ജോർജ്, അഡ്വ. സുബീഷ് ശങ്കർ,മാത്യു കൊട്ടാരം, ജോസ് ഫ്രാൻസിസ്,പി വി വർഗീസ്, സച്ചിൻ ജെയിംസ്,സജി എസ് തെക്കേൽ,നസീർ വയലുംതലക്കൽ,റെനീഷ് ചൂണ്ടച്ചേരി,ഇന്ദിരാ ശിവദാസ്,ഇ എം മധു,നിവിൻ മാത്യു,ജോർജ് സെബാസ്റ്റ്യൻ,ചെല്ലപ്പൻ എം കെ,എ കെ പവിത്രൻ, ബോബി അരികുപുറം,ജില്ലാ പ്രസിഡന്റുമാരായ നിഷ എം.എസ് (തിരുവനന്തപുരം), മേഴ്സി സൈമൺ (കൊല്ലം), ഇ.ഒ. ജോൺ (പത്തനംതിട്ട), ബെൻസി വർഗീസ് (ആലപ്പുഴ), ജോർജ് വടക്കൻ (കോട്ടയം), ജോൺസൺ കൊച്ചുപറമ്പിൽ (ഇടുക്കി), ബാബു എബ്രഹാം (എറണാകുളം), ജോസ് പട്ടിക്കാട്(തൃശൂർ), ഷാജി പാലാത്ത് (പാലക്കാട്), സലാഹുദ്ധീൻ കോട്ടക്കാട്ട്(മലപ്പുറം), റൂഖിയ ബീവി (കോഴിക്കോട് ), ജോസ് തോമസ്(വയനാട്), പി എം വത്സരാജ് (കണ്ണൂർ), ബേബി കൊല്ലകൊമ്പിൽ (കാസർഗോഡ്) തുടങ്ങിയവർ പങ്കെടുത്തു.
കേരള ജനപക്ഷം (സെക്യൂലർ) പാർട്ടിയെ ശക്തമായി പ്രതികരിക്കുന്ന പ്രവർത്തകരുള്ള പാർട്ടിയായി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത് മുന്നോട്ടു പോകും. വർഗീയശക്തികൾക്ക് അടിമപ്പെടാതെ നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു