കൊച്ചി: കൊച്ചിയിൽ ചേർന്ന കേരളത്തിലെ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ചിന് രൂപം കൊടുത്തു. പി സി ജോസഫ് എക്‌സ് എം എൽ എ ചെയർമാനും, മാനുവൽ തോമസ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായി നിയമിക്കപ്പെട്ടു.

ഇൻഫാം, ഹൈറേഞ്ച് സംരക്ഷണ സമിതി, പശ്ചിമഘട്ട ജനസംരക്ഷണസമിതി, കുട്ടനാട് വികസനസമിതി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, ദേശീയ കർഷക സമാജം, സനാതനം കർഷകസമിതി, കർഷകവേദി, വെസ്റ്റേൺ ഘട്ട് പീപ്പിൾസ് പ്രൊട്ടക്ഷൻ കൗൺസിൽ, പരിയാരം കർഷകസമിതി, ദേശീയ കർഷക സമിതി, തീരദേശ പ്രസ്ഥാനമായ ''കടൽ'', കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി, കേര കർഷക സംഘം, സംസ്ഥാന ഇ എഫ് എൽ പീഡിത കൂട്ടായ്മ എന്നീ കർഷക സാമൂഹ്യ പ്രസ്ഥാനങ്ങളാണ് ഈ സെന്ററുമായി ബന്ധപ്പെട്ടുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകസംബന്ധ നിയമങ്ങൾ, ഓർഡിനൻസുകൾ, ഓർഡറുകൾ, വിവിധ കാർഷിക പദ്ധതികൾ എന്നിവയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്ത് കർഷക പ്രസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയാണ് സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ചിന്റെ ലക്ഷ്യം.