ദോഹ: കുതിര കച്ചവടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും അധികാരം പിടിച്ചെടുക്കാനുള്ള ബിജെപി ഫാസിസ്റ്റ് തന്ത്രങ്ങളെ കരുതിയിരിക്കണമെന്നും ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും ഇന്നലെ ദോഹയിൽ ചേർന്ന ഖത്തർ പിസിഎഫ് നേതൃ യോഗം അഭിപ്രായപ്പെട്ടു.

വിശാല മതേതര മഹാ സഖ്യത്തേ തകർത്ത് നീതീഷ് കുമാറിനെ മുമ്പിൽ നിർത്തി ഇന്ത്യയിലെ സകല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കാനും ഫാസിസ്റ്റ് ഭരണം അടിച്ചേൽപ്പിക്കാനുമുള്ള മോദി-അമിത് ഷാ കൂട്ട് കെട്ടിന്റെ ഗൂഢതന്ത്രങ്ങൾ ബിഹാറിലൂടെ നമുക്ക് കാണാൻ സാധിച്ചു. ബിജെപിയുടെ അഴിമതി രഹിത ഭരണമെന്ന മുദ്രാവാക്യം വെറും കാപട്യമാണെന്ന് ഈയടുത്തുണ്ടായ കോഴ വിവാദങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്.

യോഗം പിഡിപി സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ സമദ് കാഞ്ഞീര ഉദ്ഘാടനം ചെയ്തു. അഷറഫ് കണ്ണൂർ അധ്യക്ഷനായിരുന്നു സലാം കുന്നംകുളം, അൻവർ മാട്ടൂൽ, ശിഹാബ് ആലപ്പുഴ, യൂസഫ് വെളിയംങ്കോട്, ഷാജഹാൻ കൊല്ലം, ഷറഫ് കാപ്പാട്, കമറുദ്ദീൻ വാടാനപ്പള്ളി, മുസ്ഥഫ പുതുക്കാട്, സഫാഹത്ത് വെളിയംങ്കോട്, അബ്ദു റഹ് മാൻ പാലക്കാട്, മുജീബ് ചേർപ്പ്, നൗഫൽ ഷാ പോത്തൻക്കോട് തുടങ്ങിയവർ സംസാരിച്ചു. കരീം തിണ്ടലം സ്വാഗതവും അഷറഫ് വളാഞ്ചേരി നന്ദിയും രേഖപ്പെടുത്തി.