- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസി മൃതുദേഹത്തോടു വിമാന കമ്പനികൾ കാണിക്കുന്ന ക്രൂരതക്ക് എതിരെ പീപ്പിൾസ് കൾച്ചറൽ ഫോറം
ദുബായ്: മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പോലും എയർ ഇന്ത്യ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടിലും ഗൾഫിലും പ്രചാരണം നടത്തുമെന്ന് പിഡിപിയുടെ പ്രവാസി വിഭാഗമായ പിസിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി പ്രവാസികൾക്കിടയിൽ സംഘടന ഒപ്പ് ശേഖരണം നടത്തും. ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ള പ്രദേശമാണ് ഗൾഫ്. അവിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത്ര സംവിധാനം സർക്കാർ ഇനിയും ഏർപ്പെടുത്തിയിട്ടില്ലെന്ന് പിസിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. മൃതദേഹം തൂക്കി നോക്കി വില ഈടാക്കുന്ന നടപടികൾ എയർ ഇന്ത്യ അവസാനിപ്പിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളിൽ നിന്ന് ഒപ്പുശേഖരിച്ച് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നൽകും. സമാനമനസ്‌ക്കരായി സംഘടനകളുമായി ചേർന്ന് നാട്ടിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. ഹക്കിം വാഴക്കാല, നൂറുദ്ദീൻ പുതുക്കാട്, റാഷിദ് സുൽത്താൻ, പ്രശാന്തൻ, ഷംനാദ് പുതുക്കുറിച്ചി, ഷാഫി കഞ്ഞുപ്പുര തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ
ദുബായ്: മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പോലും എയർ ഇന്ത്യ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടിലും ഗൾഫിലും പ്രചാരണം നടത്തുമെന്ന് പിഡിപിയുടെ പ്രവാസി വിഭാഗമായ പിസിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി പ്രവാസികൾക്കിടയിൽ സംഘടന ഒപ്പ് ശേഖരണം നടത്തും.
ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ള പ്രദേശമാണ് ഗൾഫ്. അവിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത്ര സംവിധാനം സർക്കാർ ഇനിയും ഏർപ്പെടുത്തിയിട്ടില്ലെന്ന് പിസിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. മൃതദേഹം തൂക്കി നോക്കി വില ഈടാക്കുന്ന നടപടികൾ എയർ ഇന്ത്യ അവസാനിപ്പിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളിൽ നിന്ന് ഒപ്പുശേഖരിച്ച് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നൽകും. സമാനമനസ്‌ക്കരായി സംഘടനകളുമായി ചേർന്ന് നാട്ടിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
ഹക്കിം വാഴക്കാല, നൂറുദ്ദീൻ പുതുക്കാട്, റാഷിദ് സുൽത്താൻ, പ്രശാന്തൻ, ഷംനാദ് പുതുക്കുറിച്ചി, ഷാഫി കഞ്ഞുപ്പുര തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.