ഫ്‌ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ലോക്കൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ശനിയാഴ്ച വൈകിട്ട് 7ന് ഐ.പി.സി സൗത്ത് ഫ്‌ളോറിഡ സഭയിൽ (I P C South Florida, 6180 N W 11 th Street,Sunrise Florida) നടത്തപ്പെടും.

വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രുഷകന്മാരും വിശ്വാസികളും യോഗത്തിൽ സംബദ്ധിക്കണമെന്ന് നാഷണൽ കൺവീനർ റവ. കെ.സി.ജോൺ അറിയിച്ചു. പാസ്റ്റർ കെ.സി.ജോൺ ഫ്‌ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്‌ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്.