ന്യൂയോർക്ക്: 2018 ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ പട്ടണത്തിലുള്ള മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ നടത്തപ്പെടുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് ആത്മീയ സംഗമമായ പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണൽ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്ട്രേഷൻ ഉദ്ഘാടനവും ന്യൂയോർക്ക് എൽമണ്ട് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയിൽ നവംബർ 19 ഞായറാഴ്ച വൈകിട്ട് 5.30 ന് നടത്തപ്പെട്ടു.

പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തിൽ, മുൻ പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ നിരവധി ഭാരവാഹികളെ കൂടാതെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധി കളും, നാഷണൽ - ലോക്കൽ തലത്തിലുള്ള ഭാരവാഹികളും പങ്കെടുത്തത് ശ്രദ്ധേയമായി.

കോൺഫ്രൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ ഇടിക്കുള, നാഷണൽ സെക്രട്ടറി വെസ്‌ളി മാത്യു, നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്, യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ തുടങ്ങിയവർ കോൺഫ്രൻ സിന്റെ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെകുറിച്ച് വിശദീകരിക്കുകയും, ചിന്താവിഷയം അവതരിപ്പിക്കുകയും ചെയ്തു.

രജിസ്‌ട്രേഷൻ കിക്കോഫ് വേദിയിൽ കോൺഫ്രൻസിന്റെ മുഖപത്രമായ 'പി.സി.എൻ.എ.കെ വോയ്‌സ്' ന്യൂസ് ലെറ്റർ പാസ്റ്റർ ജേക്കബ് ജോർജ് പാസ്റ്റർ ബാബു തോമസിന് നൽകി പ്രകാശനം ചെയ്തു. പി.സി.എൻ.എ.കെ സ്റ്റേറ്റ് പ്രതിനിധികളായ പാസ്റ്റർ ജോണിക്കുട്ടി വർഗീസും, ബ്രദർ സോണി വർഗീസും സമ്മേളനത്തിന് നേത്യത്വം നൽകി. നാഷണൽ മ്യൂസിക് കോർഡിനേറ്റർ പ്രിൻസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്ടീം ശ്രുതിമധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു. ഡാളസ് സിഗ്മ ട്രാവൽസ് ഉടമ സണ്ണി ജോസഫാണ് കോൺഫ്രൻസ് മെഗാ സ്‌പോൺസർ. ചർച്ച് സ്‌പോൺസർഷിപ്പ് ഉത്ഘാടനം ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വിൽസൺ വർക്കിയും ഗോൾഡ് പ്ലസ് സ്‌പോൺസർഷിപ്പ് ക്രിയേറ്റീവ് കൺസ്ട്രക്ഷനുവേണ്ടി ജോർജ് മത്തായിയും ഭാരവാഹികൾക്ക് നൽകി നിർവ്വഹിച്ചു.

പാസ്റ്റർമാരായ ജോയി.പിഉമ്മൻ, കെ.പി.ടെറ്റസ്, കെ.വി.ഏബ്രഹാം, മോനി മാത്യു, ബെഞ്ചമിൻ തോമസ്, വിൽസൺ ജോസ്, ഡോ. ജോമോൻ കെ. ജോർജ്, തോമസ് കിടങ്ങാലിൽ, തോമസ് കുര്യൻ, സിസിൽ മാത്യൂ, ജോൺ ജോൺസൺ, ജെയിംസ് ഏബ്രഹാം, കുഞ്ഞുമോൻ ശാമുവേൽ, തോമസ് വർഗീസ്, വർഗീസ് ഫിലിപ്പ്, ജോമോൻ ഗീവർഗീസ്, സജി തട്ടയിൽ, ഫിലിപ്പ് ഡാനിയേൽ തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി.

ഡിസംബർ മാസത്തിലെ പ്രമോഷണൽ യോഗങ്ങൾക്ക് രണ്ടാം തീയതി ശനിയാഴ്ച കാനഡയിൽ തുടക്കമാകും. ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലിയിൽ വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രതിനിധി ബിജു സാം നേത്യത്വം നൽകും. പി.സി.എൻ.എ.കെ കോൺഫ്രൻസിൽ സംബദ്ധിക്കുവാൻ ആഗ്രഹിക്കുന്ന, കാനഡയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭാ വിശ്വാസികൾ യോഗത്തിൽ പങ്കെടുത്ത് സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷൻ റിസർവ്വ് ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പലതരത്തിലും പുതുമകൾ ഉൾക്കൊള്ളുന്ന ഈ കോൺഫ്രൻസ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നൽ നൽകുന്നതുമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡിലു ള്ള പ്രസിദ്ധമായ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് പി.സി.എൻ.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകൾ, മികച്ച താമസ-ഭക്ഷണ- യാത്ര സൗകര്യങ്ങൾ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയിൽ ക്രമീകരിക്കു ന്നതിനായി നാഷണൽ - ലോക്കൽ കമ്മറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു.

നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികൾ പങ്കെടുക്കുവാനും, പ്രാർത്ഥിക്കുവാനും ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും - www.pcnak2018.org