- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സി.എൻ.എ.കെ പ്രമോഷണൽ യോഗവും സംഗീത നിശയും ഫ്ളോറിഡയിൽ ഏപ്രിൽ രണ്ടിന്
ഫ്ളോറിഡ: നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പി.സി.എൻ. എ.കെ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന് പ്രമോഷണൽ യോഗങ്ങളുടെ ഭാഗമായും പി.സി.എൻ.എ.കെ സംഗീതനിശയും ഫെലോഷിപ്പ് സമ്മേളനവും ഏപ്രിൽ 2 ഞായറാഴ്ച വൈകിട്ട് 6.30 ന് ഫ്ളോറിഡയിൽ ലേക്ലാന്റ് ക്ളബ് ഹൗസ് റോഡിലുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭാഹാളിൽ നടത്തപ്പെടും. നാഷണൽ കൺവീനർ പാസ്റ്റർ റ്റോമി ജോസഫ്, നാഷണൽ സെക്രട്ടറി ബ്രദർ ജെയി0സ് എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ സാക് ചെറിയാൻ, യുവജന വിഭാഗം ദേശീയ കോർഡിനേറ്റർ ബ്രദർ ജോഷിൻ ദാനിയേൽ, ലേഡിസ് കോർഡിനേറ്റർ ഡോ. റെനി ജോസഫ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുകയും കോൺഫറൻസിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിശദികരിക്കു കയും ചെയ്യും. സംസ്ഥാന പ്രതിനിധികളായ പാസ്റ്റർ സജു.പി.തോമസ്, ബ്രദർ ജിബു ഗീവർഗീസ് എന്നിവർ പരിപാടികൾക്ക് നേത്ര്യത്വം നൽകും. ഒർലാന്റോയിലെയും, ലേക്ലാന്റിലെയും ഫ്ലോറിഡയിലെ മറ്റ് സമീപപ്രദേശ ങ്ങളി
ഫ്ളോറിഡ: നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പി.സി.എൻ. എ.കെ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന് പ്രമോഷണൽ യോഗങ്ങളുടെ ഭാഗമായും പി.സി.എൻ.എ.കെ സംഗീതനിശയും ഫെലോഷിപ്പ് സമ്മേളനവും ഏപ്രിൽ 2 ഞായറാഴ്ച വൈകിട്ട് 6.30 ന് ഫ്ളോറിഡയിൽ ലേക്ലാന്റ് ക്ളബ് ഹൗസ് റോഡിലുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭാഹാളിൽ നടത്തപ്പെടും.
നാഷണൽ കൺവീനർ പാസ്റ്റർ റ്റോമി ജോസഫ്, നാഷണൽ സെക്രട്ടറി ബ്രദർ ജെയി0സ് എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ സാക് ചെറിയാൻ, യുവജന വിഭാഗം ദേശീയ കോർഡിനേറ്റർ ബ്രദർ ജോഷിൻ ദാനിയേൽ, ലേഡിസ് കോർഡിനേറ്റർ ഡോ. റെനി ജോസഫ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുകയും കോൺഫറൻസിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിശദികരിക്കു കയും ചെയ്യും. സംസ്ഥാന പ്രതിനിധികളായ പാസ്റ്റർ സജു.പി.തോമസ്, ബ്രദർ ജിബു ഗീവർഗീസ് എന്നിവർ പരിപാടികൾക്ക് നേത്ര്യത്വം നൽകും.
ഒർലാന്റോയിലെയും, ലേക്ലാന്റിലെയും ഫ്ലോറിഡയിലെ മറ്റ് സമീപപ്രദേശ ങ്ങളിൽ നിന്നുമായും വിവിധ സഭകളുടെ ശുശ്രുഷകന്മാരും സഭാപ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും. പി.സി.എൻ.എ.കെ മഹാസമ്മേളനത്തിന്റെ ഒരുക്ക ങ്ങൾ പൂർത്തിയായി വരുന്നെന്ന് മീഡിയ കോർഡിനേറ്റർ രാജൻ ആര്യപ്പള്ളിൽ അറിയിച്ചു. 35മത് കോൺഫ്രൻസ് ഒഹായോ പട്ടണത്തിലുള്ള ഹയാത്ത് റീജൻസി ഹോട്ടൽ സമുച്ചയത്തിൽ ജൂൺ 29 മുതൽ ജൂലൈ 2 വരെ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: ജിബു വർഗീസ്: 813 716 3146, റോബിൻ ജോൺ: 863 797 5806