ചാറ്റനൂഗ (ടെന്നസി): ജൂലൈ 2 മുതൽ 5 വരെ സൗത്ത് കരോലിനയിൽ വച്ച് നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്തൽ കോൺഫറൻസിന്റെ പ്രമോഷണൽ മീറ്റിങ് ചാറ്റനൂഗയിൽ ഏപ്രിൽ 25-ന് നടന്നു. ചാറ്റനൂഗ ക്രിസ്ത്യൻ അസംബ്ലിയിൽ നടന്ന മീറ്റിംഗിൽ കൺവീനർ റവ ബിനു ജോൺ, ട്രഷറർ റെജി ഏബ്രഹാം എന്നിവർ പങ്കെടുത്തു. പിസിനാക്കിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ റവ. ബിനു ജോൺ വിവരിച്ചു. റവ. കോശി വൈദ്യൻ, എ.വി. ഡാനിയേൽ, കെ.വി. ജോസഫ്, തോമസ് ജോൺസൺ, പാസ്റ്റർ സി.സി. തോമസ് തുടങ്ങിയവർ ആശംസ അറിയിച്ചു. പാസ്റ്റർ വി.പി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ടെന്നസി പ്രതിനിധി പാസ്റ്റർ ഫിലിപ്പ് ചെറുകര നന്ദി അറിയിച്ചു.

മുൻ കൺവീനർ പാ. കെ.ജെ. മാത്യു, മുൻ ട്രഷറർ ജോയിസ് പി. മാത്യു, എന്നിവരെ കൂടാതെ അനേകം ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. ജോൺസ് പി. മാത്യൂസ്, ടെന്നസി അറിയിച്ചതാണിത്.