- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സി.എൻ.എ.കെ ന്യുയോർക്ക് സ്റ്റേറ്റ് കൺവൻഷൻ 17ന്
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ 33-മത് കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസത് സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന്ധിക്കുന്ന ന്യുയോർക്ക് സ്റ്റേറ്റ് കൺവൻഷനും പ്രമോഷണൽ യോഗവും 17 ഞായറാഴ്ച വൈകിട
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ 33-മത് കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസത് സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന്ധിക്കുന്ന ന്യുയോർക്ക് സ്റ്റേറ്റ് കൺവൻഷനും പ്രമോഷണൽ യോഗവും 17 ഞായറാഴ്ച വൈകിട്ട് 5.30 നു ഹോളിസിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നടക്കും.
കൺവൻഷനിൽ റവ. കെ.കെ. ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. പി.സി.എൻ.എ.കെ കൺവീനർ റവ. ബിനു ജോൺ, സെക്രട്ടറി ബ്രദർ ടോം വർഗീസ് സ്റ്റേറ്റ് പ്രതിനിധികളും ഭാരവാഹികളുമായ റവ. കെ.വി ഏബ്രഹാം, ബ്രദർ അനുരാജ്, ബ്രദർ വില്യം ഫിലിപ്പ്, ബ്രദർ ഫിൽസൺ തോമസ് തുടങ്ങിയവർ പങ്കെടുക്കും. ആത്മീയ ഗാന ശുശ്രൂഷയും യോഗത്തിൽ ഉണ്ടായിരിക്കും.
പി.സി.എൻ.എ.കെ 2015 സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പി.സി.എൻ.എ.കെ കൺവീനർ റവ. ബിനു ജോൺ, സെക്രട്ടറി ബ്രദർ ടോം വർഗീസ്, ട്രഷറാർ ബ്രദർ റെജി ഏബ്രഹാം, കോർഡിനേറ്റർ ബ്രദർ നെബു സ്റ്റീഫൻ എന്നിവർ അറിയിച്ചു. സൗത്ത് കരോലിനയിലെ ഗ്രീൻവിൽ സിറ്റിയിലെ പ്രസിദ്ധമായ ഹോട്ടൽ ഹയാട്ട് റീജൻസിയിലാണ് ആത്മീയ സമ്മേളനം നടത്തുന്നത്.
സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് കൺവൻഷനുകളും, പ്രാർത്ഥനാ സമ്മേളനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. പ്രസിദ്ധരായ നിരവധി ദൈവദാസി ദാസന്മാർ പരിശുന്ധാത്മ നിറവിൽ ഒത്തുചേരുന്ന ആത്മീയ സംഗമത്തിൽ സ്വദേശത്തുനിന്നും, വിദേശത്ത് നിന്നുമുള്ള അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകർ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും.
ജൂലൈ 2 മുതൽ 5 വരെ സൗത്ത് കരോലിനയിൽ വച്ച് നടത്തപ്പെടുന്ന സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികൾ പ്രാർത്ഥിക്കുവാനും സമ്മേളനത്തിൽ പങ്കെടുക്കുവാനും സംഘാടകർ അഭ്യർത്ഥിക്കുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: WWW.PCNAKONLINE.ORG