- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പി.സി.എൻ.എ.കെ ' ബോസ്റ്റണിലേക്ക് പ്രത്യേക ട്രെയിൻ സൗകര്യം ക്രമീകരിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ. കോൺഫ്രൻസിൽ സംബദ്ധിക്കുന്ന വിശ്വാസികൾക്ക് യാതൊരു തടസ്സവും കൂടാതെ ബോസ്റ്റണിൽ എത്തിച്ചേരുവാൻ വിപുലമായ യാത്രാ സൗകര്യങ്ങൾ ഭാരവാഹികൾ ഒരുക്കുന്നു. ഷിക്കാഗോ യൂണിയൻ സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ച് ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡ് സ്റ്റേഷനിൽ യാത്ര അവസാനിക്കുന്ന രീതിയിൽ ആംട്രാക്ക് ട്രെയിൻ സൗകര്യം ക്രമീകരിച്ചതായി നാഷണൽ പ്രതിനിധി ഡോ. ജോർജ് മാത്യു അറിയിച്ചു. ജൂലൈ 4 ബുധനാഴ്ച വൈകിട്ട് 9.30 ന് പുറപ്പെടുന്ന ട്രെയിൻ 5 ന് വ്യാഴാഴ്ച വൈകിട്ട് 5.30ന് കൺവൻഷൻ നഗറിനടുത്തുള്ള സ്റ്റേഷനിൽ എത്തിച്ചേരും. മടക്കയാത്ര ഉൾപ്പെടെ 150 ഡോളറാണ് ചാർജ്. സീറ്റ് ക്രമീകരിക്കുന്നതിനും, ഉറങ്ങുവാനും ഭക്ഷണത്തിനായും ഒക്കെയുള്ള സൗകര്യങ്ങൾ ഉള്ളതിനാൽ ഇത് പരമാവധി പ്രയോജനപ്പെടുത്തുവാൻ ഏവരും ശ്രമിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.ടെന്നസിയിൽ നിന്നും അറ്റ്‌ലാന്റ വഴി ബോസ്റ്റണിലേക്ക് സഞ്ചരിക്കാനായി പ്രത്യേക ലക്ഷ്വറി കോച്ച് ബസ് സൗ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ. കോൺഫ്രൻസിൽ സംബദ്ധിക്കുന്ന വിശ്വാസികൾക്ക് യാതൊരു തടസ്സവും കൂടാതെ ബോസ്റ്റണിൽ എത്തിച്ചേരുവാൻ വിപുലമായ യാത്രാ സൗകര്യങ്ങൾ ഭാരവാഹികൾ ഒരുക്കുന്നു. ഷിക്കാഗോ യൂണിയൻ സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ച് ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡ് സ്റ്റേഷനിൽ യാത്ര അവസാനിക്കുന്ന രീതിയിൽ ആംട്രാക്ക് ട്രെയിൻ സൗകര്യം ക്രമീകരിച്ചതായി നാഷണൽ പ്രതിനിധി ഡോ. ജോർജ് മാത്യു അറിയിച്ചു. ജൂലൈ 4 ബുധനാഴ്ച വൈകിട്ട് 9.30 ന് പുറപ്പെടുന്ന ട്രെയിൻ 5 ന് വ്യാഴാഴ്ച വൈകിട്ട് 5.30ന് കൺവൻഷൻ നഗറിനടുത്തുള്ള സ്റ്റേഷനിൽ എത്തിച്ചേരും. മടക്കയാത്ര ഉൾപ്പെടെ 150 ഡോളറാണ് ചാർജ്.
സീറ്റ് ക്രമീകരിക്കുന്നതിനും, ഉറങ്ങുവാനും ഭക്ഷണത്തിനായും ഒക്കെയുള്ള സൗകര്യങ്ങൾ ഉള്ളതിനാൽ ഇത് പരമാവധി പ്രയോജനപ്പെടുത്തുവാൻ ഏവരും ശ്രമിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.ടെന്നസിയിൽ നിന്നും അറ്റ്‌ലാന്റ വഴി ബോസ്റ്റണിലേക്ക് സഞ്ചരിക്കാനായി പ്രത്യേക ലക്ഷ്വറി കോച്ച് ബസ് സൗകര്യവും ക്രമീകരിച്ചു വരുന്നതായി ടെന്നസി പ്രതിനിധി പാസ്റ്റർ ഡാനിയേൽ തോമസ് അറിയിച്ചു.
കോൺഫൻസിന്റെ നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി ബ്രദർ വെസ്‌ളി മാത്യു, നാഷണൽ ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ഷോണി തോമസ്, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് കോൺഫ്രൻസിനോടനുബദ്ധിച്ച് നടന്നുവരുന്നത്. വിദേശരാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ് പി.സി.എൻ.എ.കെ. സമ്മേളനം അനുഗ്രഹകരമായിത്തീരനും വിശ്വാസികൾ പങ്കെടുക്കുവാനും, ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജോർജ് മാത്യൂ 847 414 3560
പാസ്റ്റർ ഡാനിയേൽ തോമസ് : 423 341 0400, www.pcnak2018.org



