ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ആത്മീയ മഹാസംഗമാമായ പി.സി.എൻ.എ.കെയുടെ 34 മത് കോൺ ഫ്രൻസ് ഡാളസ്സ് പട്ടണത്തിൽ റവ. ഷാജി കെ ഡാനിയേലിന്റെ നേത്യുത്വത്തിൽ 2016 ജൂൺ 30 മുതൽ ജൂലൈ 3 വരെ ആഡിസൺ സിറ്റിയിലെ ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ സമുച്ചയത്തിൽ വച്ച് നടത്തപ്പെടും. സൗത്ത് കരോലിനയിൽ ജൂലൈ 2 മുതൽ 5 വരെ നടത്തപ്പെട്ട പെന്തക്കോസ്ത് കോൺഫ്രൻസിൽ വച്ച്് പുതിയ ദേശീയ ഭാരവാഹികളായി റവ. ഷാജി. കെ ഡാനിയേൽ, ബ്രദർ റ്റിജു തോമസ്, ബ്രദർ തോമസ് വർഗീസ്, ബ്രദർ ഏബ്രഹാം മോനീസ് ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

നാഷണൽ കൺവീനർ റവ.ഷാജി കെ ഡാനിയേൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷ കനും, അഗപ്പെ ഫുൾ ഗോസ്പൽ മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റും മികച്ച സംഘാടകനും പ്രശസ്ത ഗാനരചയിതാവുമാണ്. ഡാളസ്സിലെ അഗപ്പെ ഹോം ഹെൽത്ത്, എബഡന്റ് മെഡിക്കൽ എക്യുപ്പ്‌മെന്റ്‌സ് തുടങ്ങി വിവിധ കമ്പനികളുടെ സ്ഥാപക പ്രസിഡന്റും പത്തനംതിട്ട ജില്ലയിലെ വികോട്ടയത്തെ അഗപ്പെ ബൈബിൾ കോളേജ്, അഗപ്പെ ചർച്ചസ്, ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്ഥാപകനും ഡയറക്ടറുമാണ്. ഭാര്യ: ഷൈനി ചെറിയാൻ, മക്കൾ: സാറ മിഷേൽ, രൂത്താൻ ജെസ്സീക്ക, മെരീബ ത്ത് വിക്‌ടോറിയ, പ്രിസ്സില്ല ലിൻ, പോൾ സ്‌പെൻസർ ഡാനിയേൽ

നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ റ്റിജു തോമസ് കോട്ടയം വടവാതൂർ സ്വദേശിയാണ്. മികച്ച സംഘാടകനും യുവജന പ്രവർത്തകനുമായ ബ്രദർ റ്റിജു ഐ.പി. സി ഹെബ്രോൻ ഹൂസ്റ്റൺ സഭയുടെ സജീവാംഗമാണ്. കേരളത്തിലും വടക്കേ ഇന്ത്യയിലും പ്രവർത്തിക്കുന്ന ലിവിങ് ഹോപ്പ് ചാരിറ്റിബിൾ സെസൈറ്റിയുടെ പ്രസിഡന്റായി സേവനം അനുഷ്ടിക്കുന്ന ഇദ്ധേഹം ഹൂസ്റ്റ്ണിലെ പ്രമൂഖ ഹെൽത്ത് കെയർ സ്ഥാപനങ്ങളുടെ ഉടമയുമാണ്. ഭാര്യ: ജൂലി, മക്കൾ: ജെനിസ, ക്രിസലിൻ, സ്റ്റീവ്.

ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ തോമസ് വർഗീസ് (സണ്ണി) റാന്നി സ്വദേശിയും ന്യുയോർക്ക് എലീം ഫുൾ ഗോസ്പൽ അസംബ്ബഌ സഭയൂടെ സജീവ പ്രവർത്തകനുമാണ്. ദീർഘ വർഷക്കാലമായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പോസ്റ്റൽ സർവ്വീസിൽ മാനേജറായി ഔദ്യേഗിക ജീവിതം നയിക്കുന്നു. ഭാര്യ: ഷേർളി. മക്കൾ: കെവിൻ, ബ്രയൻ, ഡാൻ

യൂത്ത് ഡയറകടറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ഏബ്രഹാം മോനീസ് ജോർജ് മികച്ച യുവജന പ്രവർത്തകനും സംഘാടകനും ന്യുയോർക്ക് ശാലേം പെന്തക്കോസ്തൽ റ്റാബർ നാക്കിൾ സഭയുടെ അംഗവുമാണ്. വിവിധ പെന്തക്കോസ്ത് കോൺഫ്രൻസുകളിൽ ദേശീയ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. പാസ്റ്റർ മോനീസ് ജോർജ് പിതാവും ജോളി ജോർജ് മാതാവുമാണ്.