- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർ വാക്സിനെടുത്താൽ ബഹ്‌റൈനിൽ പിസിആർ പരിശോധന വേണ്ട; ചെറിയ പെരുന്നാൾ ദിനം മുതൽ പ്രാബല്യത്തിൽ
മനാമ: ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ വാക്‌സിനെടുത്തിട്ടുണ്ടെങ്കിൽ ബഹ്‌റൈനിൽ പ്രവേശിക്കാൻ പി.സി.ആർ പരിശോധന ആവശ്യമില്ല. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്കും പരിശോധനയിൽ ഇളവ് ലഭിക്കും. ചെറിയ പെരുന്നാൾ ദിനം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.
അതത് രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിലെ ഗ്രീൻ ്സ്റ്റാറ്റസോ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ ്‌സര്ട്ടിഫിക്കറ്റുകളോ, രോഗമുക്തി നേടിയതിനുള്ള സർട്ടിഫിക്കറ്റോ ഹാജരാക്കുന്നവർക്കാണ് പി.സി.ആർ പരിശോധനയിൽ ഇളവ് ലഭിക്കുക. ആറിനും 17നും ഇടയിൽ പ്രായമുള്ളവർക്ക് ഇളവ് ബാധകമല്ല.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് ബഹ്‌റിൻ അംഗീകാരം നല്കിയിട്ുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ബഹ്‌റൈനിൽ പ്രവേശിക്കാൻ പി.സി.ആർ പരിശോധന വേണ്ട. ഇവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ വിമാനത്താവളത്തില്‌വെച്ച് പരിശോധിച്ച് അനുമതി നല്കിക്കൊണ്ടുള്ള കാര്ഡ് നല്കും.
ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്എന്നിവിടങ്ങളില്‌നിന്ന് വരുന്ന എല്ലാവരും പി.സി.ആര്പരിശോധനാ ഫലം ഹാജരാക്കണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. ഇതില്ക്യു.ആര്‌കോഡ് ഉണ്ടായിരിക്കുകയും വേണം. ആറ് വയസിന് മുകളില്പ്രായമുള്ളവര്ക്ക് ഇത് നിര്ബന്ധമാണ്.ബഹ്‌റൈനില്എത്തിയ ഉടനെയും അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.