കുവൈത്ത് സിറ്റി: കുവൈത്തിൽ പി.സി.ആർ പരിശോധനക്ക് 20 ദീനാർ ഫീസ് നിശ്ചയിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. നിരക്ക് 20 ദീനാറിൽ കൂടാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ആരോഗ്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ ആണ് ഉത്തരവിറക്കിയത്.

നിലവിൽ ചില കേന്ദ്രങ്ങളിൽ 24 ദീനാർ മുതൽ 30 ദീനാർ വരെ ഈടാക്കിയിരുന്നു. മേഖലയിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും നിരക്കും ചെലവും വിലയിരുത്തിയാണ് ഫീസ് നിശ്ചയിച്ചതെന്ന് ഡോ. ഫാത്തിമ അൽ നജ്ജാർ പറഞ്ഞു. '
'