- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവ പറമ്പിൽ ആളറിയതെ ചേട്ടാ എന്ന് വിളിച്ച പൊലീസുകാരെ ഹൈക്കോടതിയിൽ വിളിച്ചു വരുത്തി ഇംമ്പോസിഷൻ എഴുതിച്ചു; നടപടികൾ അവസാനിക്കും വരെ കോടതി വരാന്തയിൽ നിർത്തിയും പ്രതികാരം; ബന്ധു ഉൾപ്പെട്ട കേസ് അട്ടിമറിക്കാൻ സി.ഐയെ ഭീഷണിപ്പെടുത്തിയ ജസ്റ്റിസ് പി.ഡി രാജൻ വിവാദങ്ങളുടെ തോഴൻ
കൊച്ചി: ബന്ധുക്കൾ ഉൾപ്പെട്ട കേസ് അട്ടിമറിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മാവേലിക്കര സി.ഐയെ ആരോപണമുന്നയിച്ച ഹൈക്കോടതി ജഡ്ജി പി.ഡി രാജൻ നേരത്തെയും വിവാദ നായകൻ. തൃപ്പൂണിത്തുറ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ആളറിയാതെ ചേട്ടാ എന്നു വിളിച്ച പൊലീസുകാരെ കോടതിയിൽ വിളിച്ചുവരുത്തി പൊലീസ് ഇംമ്പോസിഷൻ എഴുതിപ്പിച്ചതും ഇതേ ജസ്റ്റിസ് തന്നെയാണ്. ജസ്റ്റിസിന്റെ ആ നടപടി അന്ന് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിലെത്തിയ ജസ്റ്റിസ് പിഡി രാജനോട് ആളറിയാതെ തർക്കത്തിനു മുതിർന്ന ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ കെ.ആർ രാജീവ് നാഥ്്, സജീവ് ബാബു എന്നീ പൊലീസുകാരെയാണ് കോടതിയിൽ വിളിച്ചു വരുത്തി പൊലീസ് മാനുവലിലെ പൊലീസിന്റെ കടമ എന്ന ഭാഗം ഇമ്പോസിഷനായി എഴുതാൻ ജസ്റ്റിസ് പിഡി രാജൻ നിർദ്ദേശിച്ചത്. ആളറിയാതെയാണ് ജഡ്ജിയെ പൊലീസുകാർ ചേട്ടാ എന്ന് വിളിച്ചത്. ഹൈക്കോടതിയിൽ വിളിപ്പിച്ച് ഇമ്പോസിഷൻ എഴുതിക്കുകയും വൈകുന്നേരം കോടതി പിരിയുന്നത് വരെ നിർത്തിക്കുകയും ചെയ്തു. സ്വകാര്യ വാഹനത്തിൽ എത്തിയ ജഡ്ജി ഉത്സവ ഡ
കൊച്ചി: ബന്ധുക്കൾ ഉൾപ്പെട്ട കേസ് അട്ടിമറിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മാവേലിക്കര സി.ഐയെ ആരോപണമുന്നയിച്ച ഹൈക്കോടതി ജഡ്ജി പി.ഡി രാജൻ നേരത്തെയും വിവാദ നായകൻ.
തൃപ്പൂണിത്തുറ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ആളറിയാതെ ചേട്ടാ എന്നു വിളിച്ച പൊലീസുകാരെ കോടതിയിൽ വിളിച്ചുവരുത്തി പൊലീസ് ഇംമ്പോസിഷൻ എഴുതിപ്പിച്ചതും ഇതേ ജസ്റ്റിസ് തന്നെയാണ്. ജസ്റ്റിസിന്റെ ആ നടപടി അന്ന് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.
തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിലെത്തിയ ജസ്റ്റിസ് പിഡി രാജനോട് ആളറിയാതെ തർക്കത്തിനു മുതിർന്ന ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ കെ.ആർ രാജീവ് നാഥ്്, സജീവ് ബാബു എന്നീ പൊലീസുകാരെയാണ് കോടതിയിൽ വിളിച്ചു വരുത്തി പൊലീസ് മാനുവലിലെ പൊലീസിന്റെ കടമ എന്ന ഭാഗം ഇമ്പോസിഷനായി എഴുതാൻ ജസ്റ്റിസ് പിഡി രാജൻ നിർദ്ദേശിച്ചത്. ആളറിയാതെയാണ് ജഡ്ജിയെ പൊലീസുകാർ ചേട്ടാ എന്ന് വിളിച്ചത്. ഹൈക്കോടതിയിൽ വിളിപ്പിച്ച് ഇമ്പോസിഷൻ എഴുതിക്കുകയും വൈകുന്നേരം കോടതി പിരിയുന്നത് വരെ നിർത്തിക്കുകയും ചെയ്തു.
സ്വകാര്യ വാഹനത്തിൽ എത്തിയ ജഡ്ജി ഉത്സവ ഡ്യൂട്ടിക്കുണ്ടായിരുന്ന തന്റെ ഭാര്യയെ വിളിക്കാൻ പൊലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സാദാ പൊലീസുകാരായ ഇവർക്കു വന്നത് ജഡ്ജിയാണെന്ന് പിടി കിട്ടിയില്ല. ചേട്ടാ എന്ന് അഭിസംബോധനചെയ്ത പൊലീസുകാർ പി.ഡി രാജന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഈ പൊലീസുകാരെ ഹൈക്കോടതിയിൽ വിളിച്ചുവരുത്തി ഇംമ്പോസിഷൻ എഴുതിപ്പിച്ചത്.
മാവേലിക്കര എസ്.ഐ അന്വേഷിക്കുന്ന കേസിൽ നിന്ന് തന്റെ സഹോദരനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പി.ഡി.രാജൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്നു വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് മാവേലിക്കര സിഐ ശ്രീകുമാർ പറയുന്നത്. എന്നാൽ ഈ നിർദ്ദേശം അനുസരിക്കാൻ പൊലീസ് തയ്യാറായില്ല.
പിന്നീട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ സഹായിയായ സ്പെഷ്യൽ പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ശ്രീകുമാറിനെ വിളിക്കുകയും മാവേലിക്കരയിലെ കേസിന്റെ ഫയലുമായി ഹൈക്കോടതിയിലെത്തി പിഡി രാജനെ കാണണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഇപ്രകാരം ഹൈക്കോടതിയിലെത്തിയ സിഐ സുമൻ ചക്രവർത്തിക്കൊപ്പം പിഡി രാജന്റെ ചേംബറിലെത്തി. ഇവിടെ വച്ചാണ് തന്നെ ജഡ്ജി നേരിട്ട് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാർ പറയുന്നു. തന്റെ സഹോദരനെതിരെ കേസെടുക്കാൻ എങ്ങനെ ധൈര്യം വന്നെന്ന് സിഐയോട് ജഡ്ജി ചോദിച്ചു.
തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിക്കുമെന്നും തകർക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തിൽ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്. ദീർഘനേരം നീണ്ട ഭീഷണിക്കും ശകാരത്തിനുമൊടുവിൽ സി.ഐയോട് ചേംബറിന് പുറത്ത് കാത്തുനിൽക്കാൻ ജഡ്ജി ആവശ്യപ്പെട്ടു.
പുറത്തു വന്ന സിഐ സംഭവങ്ങൾ ആലപ്പുഴ എസ്‌പി എ.അക്‌ബറിനെ വിളിച്ചു പറഞ്ഞു. എസ്‌പി ഇക്കാര്യങ്ങൾ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ അറിയിച്ചു. തുടർന്ന് ഐജി നേരിട്ട് ഹൈക്കോടതിയിലെത്തുകയും സിഐയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടു പോരുകയുമായിരുന്നു.
പി.ശ്രീകുമാർ നൽകിയ പരാതി പ്രകാരം ഐ.ജി, എസ്‌പി, സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സംഭവങ്ങൾക്ക് സാക്ഷിയാണ്. തന്റെ പരാതിയെ സാധൂകരിക്കുന്ന ടെലിഫോൺ രേഖകൾ തന്റെ കൈവശമുണ്ടെന്നും മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്നും സി.ഐ ശ്രീകുമാർ പറയുന്നു.