- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത് മെഗാ ഇവന്റ് ഫ്ലയർ പ്രകാശനം ചെയ്തു
കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത്, 2018 ഫെബ്രുവരി 25 ന് അബ്ബാസിയ മറീന ഹാളിൽ വച്ച് ജില്ലയിലെജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ ഇവന്റിന്റെആദ്യ പോസ്റ്റർ പ്രസിദ്ധപ്പെടുത്തി. അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നഅസോസിയേഷൻ അംഗങ്ങളുടെ കുടുംബസംഗമത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ച്സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പി ഡി എ മുൻപ്രസിഡണ്ടും, നിലവിൽ രക്ഷാധികാരിയുമായ ഉമ്മൻ ജോർജ് ആണ് പോസ്റ്റർ പ്രകാശിപ്പിച്ചത്. എം. ജി. ശ്രീകുമാർ, മൃദുലവാരിയർ, ശ്രേയ ജയ്ദീപ്, അനൂപ് കോവളം (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) താരാ കല്യാൺ, മകൾസൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ തുടങ്ങി തെന്നിന്ത്യയിലെ 20 ഓളം അനുഗ്രഹീതകലാകാരന്മാർ പങ്കെടുക്കുന്ന താരസന്ധ്യ ആണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രസിഡണ്ട് കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, രക്ഷാധികാരികളായ രാജു സ്‌കറിയ, ജോൺ മാത്യു, ഉപദേശക സമിതി അംഗങ്ങളായ മുരളീകൃഷ്ണൻ, രാജൻ തോട്ടത്തിൽ, ജനറൽസെക്രട്ടറി മുരളീ എസ് പണിക്കർ, മെഗാ ഇവ
കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത്, 2018 ഫെബ്രുവരി 25 ന് അബ്ബാസിയ മറീന ഹാളിൽ വച്ച് ജില്ലയിലെജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ ഇവന്റിന്റെആദ്യ പോസ്റ്റർ പ്രസിദ്ധപ്പെടുത്തി.
അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നഅസോസിയേഷൻ അംഗങ്ങളുടെ കുടുംബസംഗമത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ച്സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പി ഡി എ മുൻപ്രസിഡണ്ടും, നിലവിൽ രക്ഷാധികാരിയുമായ ഉമ്മൻ ജോർജ് ആണ് പോസ്റ്റർ പ്രകാശിപ്പിച്ചത്.
എം. ജി. ശ്രീകുമാർ, മൃദുലവാരിയർ, ശ്രേയ ജയ്ദീപ്, അനൂപ് കോവളം (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) താരാ കല്യാൺ, മകൾസൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ തുടങ്ങി തെന്നിന്ത്യയിലെ 20 ഓളം അനുഗ്രഹീതകലാകാരന്മാർ പങ്കെടുക്കുന്ന താരസന്ധ്യ ആണ് അണിയറയിൽ ഒരുങ്ങുന്നത്.
പ്രസിഡണ്ട് കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, രക്ഷാധികാരികളായ രാജു സ്‌കറിയ, ജോൺ മാത്യു, ഉപദേശക സമിതി അംഗങ്ങളായ മുരളീകൃഷ്ണൻ, രാജൻ തോട്ടത്തിൽ, ജനറൽസെക്രട്ടറി മുരളീ എസ് പണിക്കർ, മെഗാ ഇവന്റ് കൺവീനർ പി. ടി. സാമുവേൽ കുട്ടി, ട്രഷറർതോമസ് അടൂർ, വനിതാ വിഭാഗം വൈസ് ചെയർപേഴ്‌സൺ അനി ബിനു എന്നിവർ സംസാരിച്ചു.
ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ട്, അത്തപൂക്കളം, കുട്ടികളുടെ കലാപരിപാടികൾ,ഗാനമേള, മാജിക് ഷോ എന്നിവയും, വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയോടനുബന്ധിച്ച്നടന്നു.