- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവുമായി ഭരണം പങ്കുവച്ച ബിജെപിക്ക് മകളുമായി ചേരാൻ കഴിയാത്തത് എന്തുകൊണ്ട്? മെഹബൂബയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ബിജെപിയുടെ കാശ്മീർ നയങ്ങൾ പാളും
ജമ്മകാശ്മീരിലെ പിഡിപി-ബിജെപി സഖ്യം ഉലയുകയാണെന്ന് സൂചനകൾ. മുഫ്തി സയീദുമായി യോജിച്ചുപോയ ബിജെപിക്ക് മകൾ മെഹബൂബ മുഫ്തിയുമായി യോജിച്ചുപോകാൻ പ്രയാസമുണ്ടെന്നാണ് റിപ്പോർട്ട്. പിതാവിന്റെ മരണത്തിനുശേഷം അധികാരമേറ്റ മെഹബൂബ മന്ത്രിസഭാ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുലർത്തുന്ന അനിശ്ചിതാവസ്ഥ അതിന് തെളിവാണ്. മെഹബൂബ കഴിഞ്ഞ ദിവസം സംസ്ഥ
ജമ്മകാശ്മീരിലെ പിഡിപി-ബിജെപി സഖ്യം ഉലയുകയാണെന്ന് സൂചനകൾ. മുഫ്തി സയീദുമായി യോജിച്ചുപോയ ബിജെപിക്ക് മകൾ മെഹബൂബ മുഫ്തിയുമായി യോജിച്ചുപോകാൻ പ്രയാസമുണ്ടെന്നാണ് റിപ്പോർട്ട്. പിതാവിന്റെ മരണത്തിനുശേഷം അധികാരമേറ്റ മെഹബൂബ മന്ത്രിസഭാ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുലർത്തുന്ന അനിശ്ചിതാവസ്ഥ അതിന് തെളിവാണ്.
മെഹബൂബ കഴിഞ്ഞ ദിവസം സംസ്ഥാന ഗവർണർ എം.എൻ. വോറയെ സന്ദർശിച്ചതും കേന്ദ്രത്തിന് മുന്നിൽ പുതിയ ഉപാധികൾവച്ചതും ഈ സാഹചര്യത്തിലാണ് വിലയിരുത്തപ്പെടുന്നത്. കാശ്മീരിലെ ജനങ്ങളുടെ വിശ്വാസമാർജിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്രത്തിൽനിന്നുണ്ടാകണമെന്ന് മെഹബൂബ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ അത് ബിജെപിയുടെ പ്രഖ്യാപിത കാശ്മീർ നയത്തിൽനിന്നുള്ള പിന്നോട്ടുപോകലാകും. പുതിയ സർക്കാർ രൂപവൽക്കരിക്കണമെങ്കിൽ അതിന് പറ്റിയ അന്തരീക്ഷമുണ്ടാകണമെന്ന് വോറയെ സന്ദർശിച്ചശേഷം മെഹബൂബ പറഞ്ഞു. തന്റെ രാഷ്ട്രീയ ഭാവി പോലും മാറ്റിവച്ചുകൊണ്ട് തന്റെ പിതാവ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടത് സംസ്ഥാനത്തിന്റെ ഭാവിക്ക് ഉതകുന്ന സഹായങ്ങൾ കേന്ദ്രത്തിൽനിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും മെഹബൂബ പറഞ്ഞു.
ജനുവരി ഏഴിന് മുഫ്തി മുഹമ്മദ് സയീദ് മരിച്ചശേഷം സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഒഴിവാക്കണമെന്ന് മെഹബൂബയോട് വോറ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജമ്മു കാശ്മീരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം കൂടുതൽ കരുതൽ സംസ്ഥാനത്തോട് കാണിക്കണമെന്ന് മെഹബൂബ പറഞ്ഞു.
എന്നാൽ, കേന്ദ്രം എന്തൊക്കെയാണ് ചെയ്തുതരേണ്ടതെന്ന് മെഹബൂബ വ്യക്തമാക്കിയില്ലെങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം ഉലയുന്ന തരത്തിലുള്ളതാണ് പല ആവശ്യങ്ങളെന്നും വിലയിരുത്തപ്പെടുന്നു. ജമ്മുകാശ്മീർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാണെന്ന മെഹബൂബയുടെ നിലപാട് പോലും ബിജെപിക്ക് ഉൾക്കൊള്ളാനായേക്കില്ലെന്നാണ് രാഷ്്ട്രീയ നിരീക്ഷകർ പറയുന്നത്.



