- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ഉത്തരവിനെ വില കുറച്ച് കാണരുത്; അംഗവൈകല്യം ഉള്ള ഒരാളോടാണ് ഭീമമായ തുക ചോദിക്കുന്നതെന്ന് മറക്കരുത്; സുരക്ഷയ്ക്കായി ടിഎയും ഡിഎയും മാത്രമേ നൽകാൻ കഴിയൂ; കേരളം ഇക്കാര്യത്തിൽ വേവലാതിപ്പെടേണ്ട; മദനി കേസിൽ കർണ്ണാടക സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്കു പോകുന്നതിനു സുരക്ഷാ ചെലവായി 15 ലക്ഷം രൂപ ഈടാക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി. വിചാരണത്തടവുകാരുടെ സുരക്ഷയും മറ്റും സംസ്ഥാനത്തിന്റെ ചുമതലയാണ്. ഒരു കാരണവശാലും ഇത്രയും രൂപ ഈടാക്കുന്നത് അനുവദിക്കാനാകില്ല. പൊലീസുകാരുടെ വേതനം സർക്കാരാണ് നൽകേണ്ടത്. മഅദനിയുടെ യാത്ര തടയാനുള്ള ശ്രമമായി ഇതിനെ കണക്കാക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തിൽ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി കർണാടക സർക്കാരിനെതിരെ നടത്തിയത്. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനിക്ക് അനുമതി നൽകിയ ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ചിനു മുൻപിലാണു പരാതി ബോധിപ്പിച്ചത്. കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലാക്കാനാണു കർണാടക സർക്കാരിന്റെ ശ്രമമെന്നാണു മഅദനിയുടെ ആരോപണം. മുൻപു കേരളത്തിലെത്തിയപ്പോൾ നാല് അംഗരക്ഷകർ മാത്രമാണുണ്ടായിരുന്നത്. ഈ സ്ഥാനത്താണ് 19 പേരുടെ സംഘത്തെ ഇപ്പോൾ നിയോഗിച്ചത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് മഅദനിക്കു വേണ്ടി ഹാജരായത്

ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്കു പോകുന്നതിനു സുരക്ഷാ ചെലവായി 15 ലക്ഷം രൂപ ഈടാക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി.
വിചാരണത്തടവുകാരുടെ സുരക്ഷയും മറ്റും സംസ്ഥാനത്തിന്റെ ചുമതലയാണ്. ഒരു കാരണവശാലും ഇത്രയും രൂപ ഈടാക്കുന്നത് അനുവദിക്കാനാകില്ല. പൊലീസുകാരുടെ വേതനം സർക്കാരാണ് നൽകേണ്ടത്. മഅദനിയുടെ യാത്ര തടയാനുള്ള ശ്രമമായി ഇതിനെ കണക്കാക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തിൽ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി കർണാടക സർക്കാരിനെതിരെ നടത്തിയത്.
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനിക്ക് അനുമതി നൽകിയ ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ചിനു മുൻപിലാണു പരാതി ബോധിപ്പിച്ചത്. കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലാക്കാനാണു കർണാടക സർക്കാരിന്റെ ശ്രമമെന്നാണു മഅദനിയുടെ ആരോപണം. മുൻപു കേരളത്തിലെത്തിയപ്പോൾ നാല് അംഗരക്ഷകർ മാത്രമാണുണ്ടായിരുന്നത്. ഈ സ്ഥാനത്താണ് 19 പേരുടെ സംഘത്തെ ഇപ്പോൾ നിയോഗിച്ചത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് മഅദനിക്കു വേണ്ടി ഹാജരായത്.
സുരക്ഷാച്ചെലവ് താങ്ങാനാവാത്തതിനാൽ കേരളത്തിലേക്കു തൽക്കാലം വരുന്നില്ലെന്നു മഅദനി അറിയിച്ചിരുന്നു. സുരക്ഷയ്ക്ക് 15 ലക്ഷം രൂപ നൽകണമെന്നു കർണാടക സർക്കാർ ആവശ്യപ്പെട്ടതോടെയാണു യാത്ര മുടങ്ങിയത്. എസിപി ഉൾപ്പെടെ 19 ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനച്ചെലവ് ഉൾപ്പെടെ വഹിക്കണമെന്നാണു കർണാടക സർക്കാർ ആവശ്യപ്പെട്ടത്. ഇത്രയും തുക താങ്ങാനാകില്ലെന്നു മഅദനിയുടെ അഭിഭാഷകൻ അറിയിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ 14 വരെ കേരളത്തിൽ തങ്ങാനാണു സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്.
അർബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗൺ ഹാളിൽ ഓഗസ്റ്റ് ഒൻപതിനു മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി ഈമാസം ഒന്നു മുതൽ 20 വരെ കേരളത്തിൽ തങ്ങാനായി ജാമ്യ ഹർജിയിൽ ഇളവു നൽകണമെന്നായിരുന്നു മഅദനി ആദ്യ ഹർജിയിൽ ആവശ്യപ്പെട്ടത്.
ആവശ്യം കർണാടക എൻഐഎ കോടതി തള്ളി. തുടർന്നു മഅദനി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണു കേരളത്തിൽ പോകാൻ അനുമതി കിട്ടിയത്. ബെംഗളൂരു സ്‌ഫോടന കേസിലെ 31-ാം പ്രതിയായ മഅദനി നിലവിൽ ലാൽബാഗ് സഹായ ആശുപത്രിയിൽ ചികിൽസയിലാണ്.

