- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ലോകയുദ്ധം ഉണ്ടായാൽ പൂർണമായും സുരക്ഷിതമായത് ന്യൂസിലാൻഡും ഐസ്ലാൻഡും ഗ്രീൻലാൻഡും ചിലിയും മാത്രം; ബോംബുകളെ പ്രതിരോധിക്കുന്ന ഷീൽഡുകൾ വഴി അമേരിക്കയും സുരക്ഷിതമാണെന്ന് റിപ്പോർട്ട്
തുടർച്ചയായി മിസൈൽ പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അമേരിക്ക പടക്കപ്പലുകളുമായി ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തുന്നു. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തുന്ന നരനായാട്ടിനെതിരെ അമേരിക്കയും റഷ്യയുമടക്കം രംഗത്തുവരുന്നു. അതിർത്തിയിൽ തുടർച്ചയായ പ്രകോപനങ്ങലുമായി പാക്കിസ്ഥാൻ ഇന്ത്യയെ വെല്ലുവിളിക്കുന്നു. ഏതുനിമിഷവും മൂന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. മൂന്നാമതൊരു ലോകയുദ്ധമുണ്ടായാൽ അത് അത്യന്തം വിനാശകാരിയായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അപ്പോൾ ലോകത്തേറ്റവും സുരക്ഷിതമായ ഇടങ്ങൾ എവിടെയായിരിക്കും? ലിസ്റ്റ്പീഡിയയുടെ കണക്കനുസരിച്ച് ലോകത്ത് അഞ്ചിടങ്ങൾ മാത്രമായിക്കും അപ്പോൾ സുരക്ഷിതമായി ശേഷിച്ചിട്ടുണ്ടാവുക. എന്തുകൊണ്ടാണ് ഓരോ രാജ്യവും സുരക്ഷിതമായിരിക്കുന്നതെന്ന് അതിന്റെ പ്രതിരോധപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ എടുത്തുപറഞ്ഞുകൊണ്ടാണ് ഈ പട്ടിക തയ്യാറക്കിയിട്ടുള്ളത്. യുട്യൂബിൽ പോസ്റ്റ് ചെയ്ത ലിസ്റ്റ്പീഡിയയുടെ സുര
തുടർച്ചയായി മിസൈൽ പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അമേരിക്ക പടക്കപ്പലുകളുമായി ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തുന്നു. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തുന്ന നരനായാട്ടിനെതിരെ അമേരിക്കയും റഷ്യയുമടക്കം രംഗത്തുവരുന്നു. അതിർത്തിയിൽ തുടർച്ചയായ പ്രകോപനങ്ങലുമായി പാക്കിസ്ഥാൻ ഇന്ത്യയെ വെല്ലുവിളിക്കുന്നു. ഏതുനിമിഷവും മൂന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. മൂന്നാമതൊരു ലോകയുദ്ധമുണ്ടായാൽ അത് അത്യന്തം വിനാശകാരിയായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അപ്പോൾ ലോകത്തേറ്റവും സുരക്ഷിതമായ ഇടങ്ങൾ എവിടെയായിരിക്കും?
ലിസ്റ്റ്പീഡിയയുടെ കണക്കനുസരിച്ച് ലോകത്ത് അഞ്ചിടങ്ങൾ മാത്രമായിക്കും അപ്പോൾ സുരക്ഷിതമായി ശേഷിച്ചിട്ടുണ്ടാവുക. എന്തുകൊണ്ടാണ് ഓരോ രാജ്യവും സുരക്ഷിതമായിരിക്കുന്നതെന്ന് അതിന്റെ പ്രതിരോധപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ എടുത്തുപറഞ്ഞുകൊണ്ടാണ് ഈ പട്ടിക തയ്യാറക്കിയിട്ടുള്ളത്. യുട്യൂബിൽ പോസ്റ്റ് ചെയ്ത ലിസ്റ്റ്പീഡിയയുടെ സുരക്ഷിതലോകത്തെക്കുറിച്ചുള്ള വീഡിയോ ഇതിനകം 13 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ഗ്രീൻലൻഡ്, ചിലി, ഐസ്‌ലൻഡ്, ന്യൂസീലാൻഡ്, അമേരിക്ക എന്നിവിടങ്ങളാകും ഏറ്റവും സുരക്ഷിതമെന്ന് ഈ വീഡിയോ പറയുന്നു.
ഡെന്മാർക്കിന്റെ അധീനതയിലുള്ള രാജ്യമാണ് ഗ്രീൻലാൻഡ്. സമാധാനത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഡെന്മാൻക്കിന്റെ അതേ രാ്ഷ്ട്രീയ നിലപാടുകളാണ് ഗ്രീൻലാൻഡിന്റേതും. ഭൂമിശാസ്ത്രപരമായി മറ്റിടങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നുവെന്നത് ഗ്രീൻലാൻഡിനെ കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
തെക്കേ അമേരിക്കയുടെ മുനമ്പിലാണ് ചിലിയെങ്കിലും ലോകത്തെ ഏത് രാജ്യത്തിനും ആണവായുധമുപയോഗിക്കാവുന്നതിലും ഏറ്റവും അകലെയാണ് ചിലി നിൽക്കുന്നത്. പ്രത്യേകി്ച്ച് പുൺട അരീനാസ് എന്ന ചിലിയൻ നഗരം. അന്റാർട്ടിക്കയുമായുള്ള അടുപ്പവും ചിലിയെ കൂടുതൽ സുരക്ഷിതമാക്കുന്നു. ഒരു അടിയന്തര സാഹചര്യതത്തിൽ അന്റാർട്ടിക്കയിലേക്ക് കടക്കാനും ചിലിക്കാർക്ക് എളുപ്പമാണ്.
ലോകത്തെ മറ്റു രാജ്യങ്ങളിൽനിന്നൊക്കെ അകന്നുനിൽക്കുന്നുവെന്നതാണ് ഐസ്‌ലൻഡിനെ തുണയ്ക്കുക. ഗ്ലോബൽ പീസ് ഇൻഡ്ക്‌സ് പ്രകാരം ഏറ്റവും കൂടുതൽ സമാധാനം പുലരുന്ന രാജ്യം കൂടിയാണ് ഐസ്‌ലൻഡ്. ഒരുരാജ്യതത്തിനും ഇവരോട് ശത്രുത തോന്നേണ്ട കാര്യമില്ല.
ഏത് യുദ്ധമുണ്ടായാലും അതിന്റെ ഒരുപക്ഷത്ത് അമേരിക്കയുണ്ടാകുമെന്നുറപ്പാണ്. എന്നാൽ, അമേരിക്ക സുരക്ഷിതമായിരിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ അമേരിക്ക എന്തൊക്കെ ചെയ്തുവെച്ചിട്ടുണ്ടെന്നത് രഹസ്യമാണെന്ന് ലിസ്റ്റ്പീഡിയ പറയുന്നു. ബങ്കറുകളും ബോംബിനെ പ്രതിരോധിക്കാവുന്ന ഷീൽഡുകളും അമേരിക്കക്കാരെ സുരകഷിതരാക്കുന്നുവെന്ന് കരുതുന്നു.
ആഗോള സമാധാന പട്ടികയിൽ നാലാമതാണെങ്കിലും, ലോകമഹായുദ്ധമുണ്ടായാൽ ഏറ്റവും സുരക്ഷിതം ന്യൂസീലാൻഡായിരുന്നുമെന്ന് ലിസ്റ്റ്പീഡിയ പറയുന്നു. അമ്പത് ശതമാനത്തോളം ഊർജ ആവശ്യങ്ങളും ജലവൈദ്യുത പദ്ധതികളിൽനിന്ന് കണ്ടെത്തുന്ന നൂസീലാൻഡിന് മറ്റെല്ലാ ഊർജസ്രോതസ്സുകളും ഇല്ലാതായാലും പിടിച്ചുനിൽ#ക്കാനാവും. ഫലഭൂയിഷ്ടമായ മണ്ണ് അവരെ കൂടുതൽ സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നു.