ഇസ്ലാമബാദ്: ഭീകരരെ തുരത്താൻ അമേരിക്ക പാക്കിസ്ഥാന് കോടിക്കണക്കിന് ഡോളറുകൾ നൽകുമ്പോൾ, അവരെ സംരക്ഷിക്കുകയാണ് ആ രാജ്യം ചെയ്യുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞാഴ്ച വിമർശിച്ചിരുന്നു.ഇതിനുള്ള മറുപടിയാണ് ഇന്ന് പാക് ദേശീയസഭയിൽ മുൻ ആഭ്യന്തര മന്ത്രി ചൗധരി നിസാർ അലിഖാൻ പറഞ്ഞത്. അമേരിക്ക സഹായമായി നൽകിയത് കോടിക്കണക്കിന് ഡോളറുകളല്ല, വെറും നിലക്കടലയാണ് എന്നായിരുന്നു മുൻ മന്ത്രി പരിഹസിച്ചത്.

സമീപകാലത്താണ് ചൗധരി നിസാർ ആഭ്യന്തര മന്ത്രിസ്ഥാനമൊഴിഞ്ഞത്. അമേരിക്ക പാക്കിസ്ഥാന് നൽകിയെന്ന് പറയുന്ന സഹായത്തെ കുറിച്ച് 10 വർഷത്തെ കണക്ക് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഭീകരർക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ നൽകിയ സേവനത്തിന് പ്രതിഫലമായാണ് ഫണ്ട് സ്വീകരിച്ചതെന്ന് ചൗധരി നിസാർ പറഞ്ഞു. ഫണ്ട് കൈമാറാൻ അവർ മാസങ്ങളെടുത്തുവെന്ന ആരോപണവും നിസാർ ഉന്നയിച്ചു. 50 കോടി ഡോളർ പാക്കിസ്ഥാൻ ആവശ്യപ്പെട്ടുവെങ്കിലും 20 കോടി ഡോളർ മാത്രമാണ് അമേരിക്ക നൽകിയത്.

ട്രംപിന്റെ ആരോപണത്തിന് മുന്നിൽ പാക്കിസ്ഥാൻ മുട്ടുമടക്കരുതെന്നും ഭരണകക്ഷിയായ പി.എം.എൽ (എൻ) നേതാവായ നിസാർ ആവശ്യപ്പെട്ടു.പാക്കിസ്ഥാനിൽ ഭീകരർക്കുവേണ്ടി സുരക്ഷിത താവളങ്ങളില്ല. ഇതേക്കുറിച്ചുള്ള ആരോപണത്തിന് അമേരിക്ക തെളിവ് നൽകണമെന്നും ചൗധരി നിസാർ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് മുന്മന്ത്രി രംഗത്തെത്തിയിട്ടുള്ളത