- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ എ പി ജെ അബ്ദുൾകലാം പേൾ ഓഫ് കുവൈറ്റ് പുരസ്‌ക്കാരം മുഹമ്മദ് മിഷാലിന്; മുഹമ്മദ് അവാർഡ് സ്വന്തമാക്കിയത് 75000 ഓളം വിദ്യാർത്ഥികളെ പരാജയപ്പെടുത്തി
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി തനിമഏർപ്പെടുത്തിയിരി ക്കുന്ന സമഗ്രമികവിനുള്ള ഡോ എ പി ജെ അബ്ദുൾകലാം പേൾഓഫ് കുവൈറ്റ് പുരസ്‌ക്കാരം കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ (സീനിയർ)ക്ലാസ് 12 വിദ്യാർത്ഥി മുഹമ്മദ് മിഷാൽ കരസ്ഥമാക്കി. കുവൈറ്റിലെ 75000 -ഓളം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ്മുഹമ്മദ് മിഷാൽ മുത്തുകൾക്കിടയിലെ മുത്തായി തിരഞ്ഞെടുക്കപ്പെട്ടത്. 21ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഓൾറൗണ്ട് മികവിന്റെ അടിസ്ഥാനത്തിൽനാമനിർദ്ദേശം ചെയ്യപ്പെട്ട പേൾ ഓഫ് ദി സ്‌കൂൾ ജേതാക്കൾക്കിടയിൽ നടത്തിയവിവിധ മത്സരങ്ങളടക്കമുള്ള മികവ് നിർണ്ണയ പ്രക്രിയയിലൂടെയാണ് പേൾ ഓഫ്കുവൈറ്റ് പുരസ്‌കാര വിജയിയെ കണ്ടെത്തിയത്. ഓൺലൈൻ വോട്ടിങ്, പ്രസംഗം, ക്വിസ്, ടീം വർക്ക് , നേതൃശേഷി-സംഘടനാപാടവം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾ ഉൾപ്പെടുന്ന പ്രതിഭാ നിർണ്ണയമാണ്ഒരുക്കിയിരുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ക്വിസ് മാസ്റ്റർ മേജർ ഡോചന്ദ്രകാന്ത് നായർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. കുവൈറ്റിലെഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭ
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി തനിമഏർപ്പെടുത്തിയിരി ക്കുന്ന സമഗ്രമികവിനുള്ള ഡോ എ പി ജെ അബ്ദുൾകലാം പേൾഓഫ് കുവൈറ്റ് പുരസ്‌ക്കാരം കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ (സീനിയർ)ക്ലാസ് 12 വിദ്യാർത്ഥി മുഹമ്മദ് മിഷാൽ കരസ്ഥമാക്കി.
കുവൈറ്റിലെ 75000 -ഓളം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ്മുഹമ്മദ് മിഷാൽ മുത്തുകൾക്കിടയിലെ മുത്തായി തിരഞ്ഞെടുക്കപ്പെട്ടത്. 21ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഓൾറൗണ്ട് മികവിന്റെ അടിസ്ഥാനത്തിൽനാമനിർദ്ദേശം ചെയ്യപ്പെട്ട പേൾ ഓഫ് ദി സ്‌കൂൾ ജേതാക്കൾക്കിടയിൽ നടത്തിയവിവിധ മത്സരങ്ങളടക്കമുള്ള മികവ് നിർണ്ണയ പ്രക്രിയയിലൂടെയാണ് പേൾ ഓഫ്കുവൈറ്റ് പുരസ്‌കാര വിജയിയെ കണ്ടെത്തിയത്.
ഓൺലൈൻ വോട്ടിങ്, പ്രസംഗം, ക്വിസ്, ടീം വർക്ക് , നേതൃശേഷി-സംഘടനാപാടവം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾ ഉൾപ്പെടുന്ന പ്രതിഭാ നിർണ്ണയമാണ്ഒരുക്കിയിരുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ക്വിസ് മാസ്റ്റർ മേജർ ഡോചന്ദ്രകാന്ത് നായർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. കുവൈറ്റിലെഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും പ്രശസ്തവും ഉന്നതവുമായഅവാർഡാണ് ഡോ എ പി ജെ അബ്ദുൾകലാം പേൾ ഓഫ് കുവൈറ്റ്.അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടന്ന കുവൈറ്റിലെ പ്രഥമ ഇന്ത്യൻസ്‌കൂൾ യുവജനോത്സവം, കലോത്സവത്തനിമ 2017 -ന്റെ സമാപന ചടങ്ങിലാണ്മുഹമ്മദ് മിഷാലിന് പുരസ്‌ക്കാരം സമ്മാനിച്ചത്.