- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പിയെർലാൻഡ് സെന്റ് മേരീസ് കാത്തലിക് ചർച്ച് പിക്‌നിക്ക് നടത്തി
ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ പിയേർലാൻഡിലുള്ള സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇടവക നിവാസികൾ പിക്‌നിക്ക് നടത്തി. പ്രകൃതി ലാവണ്യത്തിൽ അത്യന്തം മനോഹരമായ സെന്റിനൽ പാർക്കിലായിരുന്നു പിക്‌നിക്കും കായികമേളയും സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. സക്കറിയാസ് തോട്ടുവേലിൽ പ്രാർത്ഥിക്കുകയും അനുഗ്രഹ പ്രഭ
ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ പിയേർലാൻഡിലുള്ള സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇടവക നിവാസികൾ പിക്‌നിക്ക് നടത്തി. പ്രകൃതി ലാവണ്യത്തിൽ അത്യന്തം മനോഹരമായ സെന്റിനൽ പാർക്കിലായിരുന്നു പിക്‌നിക്കും കായികമേളയും സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. സക്കറിയാസ് തോട്ടുവേലിൽ പ്രാർത്ഥിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
ഫാ. ജോജി ഇടവക ജനങ്ങളുടെ മാർച്ച് പാസ്റ്റ് നയിച്ചു. വിഭവസമൃദ്ധമായ ഔട്ട്‌ഡോർ ഭക്ഷണം ഏവരും ആസ്വദിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും അനുപേക്ഷണീയവും വൈവിധ്യമേറിയ കായിക മൽസരങ്ങളിൽ ഏവരും സംബന്ധിച്ചു. വടംവലിയും നാടൻ ഫുട്‌ബോൾ മാച്ചുമായിരുന്നു ആകർഷകമായ സ്പോർട്സ് ഇനങ്ങൾ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കായിക പ്രേമികളായ സെന്റ് മേരീസ് പാരിഷേനേർസ് കാഴ്ചവച്ചത്. കൈക്കുഞ്ഞുങ്ങൾ തുടങ്ങി ആബാലവയോധികം ജനങ്ങളാണ് പിക്‌നിക്കിൽ പങ്കെടുത്തത്. ഫാ. വിൻസൻ ആന്റണി, സൈമൺ കോട്ടൂർ, സിബി ചാക്കൊ, തെരേസാ സണ്ണി, ബിനീഷ് തുടങ്ങിയവർ പിക്‌നിക്കിന്റെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു. ഈ ഇടവകയിലെ അധിക കുടുംബങ്ങളും അധിവസിക്കുന്നത് ഷാഡൊക്രിക്ക്, ആഷ്‌ലി പോയിന്റ്, പാസ്‌ഡേനാ, ക്ലിയർലേക്ക്, പിയർലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ്.



