തിരുവനന്തപുരം: മഞ്ച് വാങ്ങിക്കൊടുത്ത് അഞ്ചാം ക്ലാസുകാരിയിൽ നിന്നും ലൈംഗിക സുഖം നേടുമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ആളുടെ മാനസികാവസ്ഥ എന്തായിരിക്കും? തീർച്ഛയായും നിയമവ്യവസ്ഥ കരുതൽ തടങ്കലിൽ വെക്കേണ്ടി വരുന്ന വ്യക്തിത്വമാണ് ഇത്തരമാളുകളുടേത് എന്നു പറയേണ്ടി വരും. അടുത്തകാലത്ത് മുഹമ്മദ് ഫർഹാദ് എന്ന യുവാവാണ് ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പോസ്റ്റിട്ടതും അതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനത്തിന് ഇടയായതും. കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോൾ ലൈംഗിക സുഖം തേടുന്ന ഇത്തരക്കാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പിന്തുണച്ച് രംഗത്തെത്തിയവരും നിരവധിയാണ്.

എന്നാൽ, മനസിലെ ഉള്ളിലിരുപ്പ് പറഞ്ഞ് പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് യുവാവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. എന്നാൽ, പീഡോഫീലിയക്കാരനെ ന്യായീകരിക്കാൻ വേണ്ടി മുടന്തൻ ന്യായങ്ങൾ നിരത്തി അവിടെയും എത്തിയിരിക്കയാണ് ഒരു കൂട്ടർ. പീഡോഫീലിയക്കാരന്് ഓശാന പാടിക്കൊണ്ട് പോസ്റ്റിടുന്നവർ പറയുന്ന ന്യായീകരണം മുഹമ്മദ് ഫർഹാദ് മുസ്ലിം ആയതു കൊണ്ടാണ് പൊലീസ് നടപടിയെടുക്കാൻ വരുന്നതെന്നാണ്. മുസ്ലിം ഇരവാദം പറഞ്ഞു കൊണ്ട് രംഗത്തെത്തിയവരുടെ ലക്ഷ്യം ഹർഹാദിനെ സംരക്ഷിക്കുക എന്നതു തന്നെയാണ്.

ഇതിനായി ബിജെപിക്കാരുടെ വിവാദ പ്രസ്താവനകളെ വരെ കൂട്ടുപിടിക്കുകയാണ് ഇക്കൂട്ടർ. 
മുസ്ലിം സ്ത്രീകളെ മുഴുവൻ ഗർഭിണികളാക്കണം എന്ന് പറഞ്ഞ ആ സംഘിയുടെ കേസ് എന്തായി സഖാക്കളേ? ഏതെങ്കിലും പൊലീസ്‌കാരൻ ആ വീട്ടിലെങ്ങാനും പോയതായി അറിയാവോ? ആ ആൾക്ക് അച്ഛനും, അമ്മയും ഉള്ളതായി അറിയാമോ? ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞാണ് ന്യായീകരണങ്ങൾ.

അത്തരമൊരു ന്യായീകരണ പോസറ്റ് ഇങ്ങനെയാണ്:

അപക്വമായ ഒരു ഫേസ് ബുക്ക് കമന്റിന്റെ പേരിൽ, ഫർഹാദിനെ ജീവിതകാലം മുഴുവൻ പീഡിപ്പിക്കാം. ഇനിയും ഒരു ഇരയെ പോലും കണ്ടെത്താൻ കഴിയാത്ത കേസിൽ, അവന്റെ ഉമ്മയെ വരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തികൊണ്ടേയിരിക്കാം, എന്ന് മാത്രമല്ല ,ആ വീട്ടിൽ അവശേഷിക്കുന്ന, അവന്റെ തളർവാതം പിടിച്ച് കൊടുക്കുന്ന ഉമ്മയുടെ ഉപ്പയെ വരെ സ്റ്റേഷനിൽ കൊണ്ട് പോകട്ടെ.. തിരിച്ചും മറിച്ചും ചോദ്യം ചെയ്യട്ടെ. അതൊക്കെ സമ്മതിച്ച് തരാം. പക്ഷേ, അതിന് മുൻപ് ചില കാര്യങ്ങളിൽ ,മറുപടി വേണം. മുസ്‌ളീം സ്ത്രീകളെ മുഴുവൻ ഗർഭിണികളാക്കണം എന്ന് പറഞ്ഞ ആ സംഘിയുടെ കേസ് എന്തായി സഖാക്കളേ? ഏതെങ്കിലും പൊലീസ്‌കാരൻ ആ വീട്ടിലെങ്ങാനും പോയതായി അറിയാവോ? ആ ആൾക്ക് അച്ഛനും, അമ്മയും ഉള്ളതായി അറിയാമോ? അതിലും വിഷം വമിക്കുന്ന ഗോപാലകൃഷ്ണനെതിരെ, ഞാൻ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. അയാളുടെ വീട്ടിലും ഒരു പൊലീസുകാരനും കയറിയതായി അറിയില്ല എന്ന് മാത്രമല്ല, ഈയടുത്ത് ബസ്സിൽ പോകുമ്പോൾ, അയാൾ അതേ പ്രദേശത്ത് പൊലീസ് കാവലിൽ പ്രസംഗിക്കുന്നതും കണ്ടു. ഈ ഇരട്ടനീതിയെ കുറിച്ച് പറയുമ്പോൾ, ഇരവാദമാണ് പറയുന്നതെന്ന് പറഞ്ഞ്, എന്റെ വായ മൂടിക്കെട്ടാൻ ശ്രമിച്ചാൽ അത് നടക്കാൻ പോകുന്നില്ല. അമാനവ... അനാക്രി.. പീഡോവിളികളൊന്നും എന്നെ പേടിപ്പിക്കുന്നില്ല. ഇപ്പോൾ നിങ്ങൾ വിളിക്കുന്ന തെറികൾ അത് പോലെ തുടരണം. ഇതിലും വലിയ തെറികളും ,അതിന്റെ കൂട്ടത്തിൽ ഓൺലൈൻ ന്യൂസ് തെറിപ്പാട്ടുകളും ഇറക്കിയിട്ടും, ഇതിലും മുൻപും, പിന്നോട്ട് പോയിട്ടില്ല. ഇത്രയും നാൾ, ഈ വിഷയത്തിൽ എടുത്ത ഒരു നിലപാടിലും കുറ്റബോധം തോന്നിയിട്ടില്ല എന്ന് മാത്രമല്ല ഒരു കുടുംബത്തെ കൂട്ടആത്മഹത്യയിൽ നിന്ന് തടയുന്നതിൽ, ഏതെങ്കിലും തരത്തിൽ എന്റെ നിലപാട് കാരണമായിട്ടുണ്ടെങ്കിൽ, അതിൽ ചെറുതല്ലാത്ത അഭിമാനബോധവും ഉണ്ട്. ആ കാരണം കൊണ്ട് തന്നെ ആ കുടുംബത്തിന്റെ കൂടെ ഇനിയും നിൽക്കും. എന്തായാലും ഇപ്പോൾ എടുത്ത നിലപാടിന്റെ ഫലമായി, ഇനി ആ കുടുംബത്തെ ചോദ്യം ചെയ്യൽഎന്ന് പറഞ്ഞ് വിളിച്ച് വരുത്തില്ല എന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്. ഇതു വരെ ഒരു ഇര പോലും ഇല്ലാത്ത കേസിൽ,ഇതിലപ്പുറം ഒന്ന് ചെയ്യാൻ പറ്റില്ല എന്ന് അവർക്ക് തന്നെ ഇപ്പോൾ ബോധ്യമായിട്ടുണ്ട്. പിന്നെ ഫേസ് ബുക്കിലെ കൊലവിളികളും, തെറിവിളികളും നിർബാധം തുടരട്ടേ, എല്ലാവർക്കും എല്ലായ്‌പ്പോഴും സ്വാഗതം.

അതേസമയം മുസ്ലിംമാണെന്ന ഇരവാദം പറഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നവർക്കെതിരെയും സോഷ്യൽ മീഡിയിയൽ പ്രതികരണം ഉയരുന്നുണ്ട്.

 

അത്തരമൊരു പോസ്റ്റ് ഇങ്ങനെയാണ്:

അഞ്ചുവയസുകാരിയെ മഞ്ചുകൊടുത്ത് വശീകരിക്കുന്നതിനെക്കുറിച്ച് പോസ്റ്റിട്ടതും അതിനെ മഹത്വവത്കരിച്ച് ഘോരഘോരം വാദിച്ചവരും ആയ പീഡോകൾ, അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നത് മുസ്ലിം നാമധാരിയാണു അത്തരമൊരു പോസ്റ്റിട്ടത് എന്നതുകൊണ്ടാണു എന്ന പുതിയ ഇരവാദവും തള്ളിക്കൊണ്ട് വരുകയാണു. പൊലീസ് മുസ്ലിം ആയതിന്റെ പേരിൽ പീഡിപ്പിക്കുന്നത്രെ (പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അന്വേഷിച്ചെത്തിയതാണു ഈ പറയുന്ന കൊടിയ പീഡനം). പീഡോഫീലിയയെ മഹത്വവത്കരിക്കുകയും മഞ്ചുകൊടുത്ത് കുട്ടികളെ വശീകരിക്കുന്നത് നല്ലതാണെന്നൊക്കെ എഴുതിത്ത്ത്തകർത്തപ്പോഴൊന്നും കാണാഞ്ഞ സ്വത്വബോധം ഇപ്പൊ എവിടുന്നു വന്നടെ..?

ഫർഹദിന്റേത് ഫാന്റസി മാത്രമാണെന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തി ന്യായീകരണങ്ങൾ നിരത്തി നേരത്തെയും നിരത്തിയിരുന്നു ചിലർ. ഇങ്ങനെയുള്ള ന്യായീകരണങ്ങൾക്കിടയാണ് സൈബർ പൊലീസ്് യുവാവിനെതിരെ കേസെടുത്തത്. കേരളത്തിൽ അങ്ങോളമിങ്ങോളം ബാലികാ പീഡനങ്ങൾ അരങ്ങേറുമ്പോൾ തന്നെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നതും. ഈ സംഭവത്തിൽ പൊലീസ് തന്നെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായം ശക്തമായതോടെയാണ് വിഷയത്തിൽ പൊലീസ് ഇടപെട്ടതും.

കേസിൽ ആരോപണ വിധേയനായ മുഹമ്മദ് ഫർഹാദ് എട്ടാംക്ലാസുകാരിയെയും ലൈംഗികമായി ദുരുപയോഗം ചെയ്ത ആരോപണവും നേരത്തെ ഉയർന്നിരുന്നു. എട്ടാം ക്ലാസുകാരിയുടെ മുടിപ്പിന്ന് ഒളിപ്പിച്ചു വച്ച് അതെവിടെയെന്ന് ചോദിച്ച് പെൺകുട്ടി വരുമ്പോൾ കെട്ടിപ്പിടിച്ച് ലൈംഗികമായി ചൂഷണം ചെയ്തത് ഈ യുവാവാണ് എന്ന ആരോപണം ഉയർന്നിരുന്നു.