- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത് ലോഡിങ് തൊഴിലാളി; അറസ്റ്റിലയാത് ചേന്നിരിക്കൽ വീട്ടിൽ സജി; പീഡകൻ പോക്സോ കേസിൽ അകത്തു കിടന്ന പ്രതി
കോതമംഗലം: ഭിന്നശേക്ഷിക്കാരി യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ലോഡിങ് തൊഴിലാളി പൊലീസ് പിടിയിലായി. ആയവന പഞ്ചായത്തിൽ കാലാമ്പൂർ സിദ്ധൻപടിയിൽ നിന്നും ചേന്നിരിക്കൽ വീട്ടിൽ സജി (46) യെയാണ് പോത്താനിക്കാട് സി ഐ നോബിൾ മാനുവലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രക്ഷകർത്താക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്.ലൈംഗിക അതിക്രമ കേസിൽ ഇത് രണ്ടാംവട്ടമാണ് സജി പൊലീസ് പിടിയിലാവുന്നത്.മുമ്പ് പോക്സോ കേസിൽ പ്രതിയായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയിട്ട് അധികലാമായില്ലെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.
പ്രായപൂർത്തിയാവാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെയാണ് മുമ്പ് ഇയാൾ പീടിപ്പിച്ചത്.പോത്താനിക്കാട് കവലയിൽ കയറ്റിറക്ക് തൊഴിലാളിയായി ജോലിചെയ്തുവരികയായിരുന്നു. അന്വഷണസംഘത്തിൽ എസ്‌ഐ. ജിയോ മാത്യു, അജീഷ് കുട്ടപ്പൻ, ജാസ്മിൻ, ജിസൻ വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു.