- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെഗസ്സസ് ഫോൺ ചോർത്തൽ വിവാദം; അന്വേഷണം ആവശ്യപ്പെട്ട് നിരീക്ഷിക്കപ്പെട്ട മാധ്യമപ്രവർത്തകർ കോടതിയിൽ; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഹർജിയിൽ
ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. ഫോൺ ചോർത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവർത്തകരാണ് കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ മൗലികാവകാശങ്ങളുടെ വലിയ ലംഘനമാണ് നടന്നതെന്ന് ഹർജിയിൽ പറയുന്നു.
ഫോറൻസിക് പരിശോധനയിൽ തങ്ങളുടെ ഫോണിൽ ചാര സോഫ്റ്റ് വെയറായ പെഗസ്സസ് ഇൻസ്റ്റാൾ ചെയ്തുവെന്ന് തെളിഞ്ഞിരുന്നു. അതിനാൽ വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടണം. പെഗസ്സസ് വാങ്ങിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഫോൺ ചോർത്തലിന് ഇരകളായവർ ആദ്യമായാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വിഷയത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തതന്നെ മൂന്ന് ഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. മുഴുവൻ ഹർജികളും കോടതി ഒന്നിച്ചായിരിക്കും പരിഗണിക്കുക.
Next Story