- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസ്സസിന്റെ കടന്നുകയറ്റം ദുബൈ രാജ കൂടുംബത്തിലേക്കും; ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയ നമ്പറുകളുടെ പട്ടികയിൽ ദുബയ് രാജകുമാരിമാരുടെ ഫോണുകളും; ചോർത്തലിന്റെ ഭാഗമായത് ഇരുവരും ഭരണാധികാരിക്ക് എതിര് നിന്നതോടെ
ദുബൈ: പെഗസ്സസിന്റെ കടന്നുകയറ്റം ദുബൈ രാജകുടുംബത്തിലേക്കും. ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തലിന് വിധേയരായവരുടെ പട്ടികയിൽ ദുബായ് രാജകുമാരിമാരും ഉൾപ്പെട്ടതായി റിപ്പോർട്ട്. ദുബയ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ ലത്തീഫ, മുൻ ഭാര്യ രാജകുമാരി ഹയാ ബിന്ത് അൽ ഹുസൈൻ എന്നിവരുടെ ഫോണുകളാണ് പെഗസ്സസ് ഉപയോഗിച്ച് നീരീക്ഷിച്ചത് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് പേരും മുൻപ് ഒരിക്കൽ ദുബയ് ഭരണകൂടത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് ശേഷമാവാം ഇവരുടെ നമ്പറുകളും പെഗസസ് നിരീക്ഷിക്കാൻ തുടങ്ങിയത് എന്നതാണ് നിഗമനം.
ഈ സംഭവം തന്നെയാണ് ചോർത്തലിനെ ശ്രദ്ധേയമാക്കുന്നത്.ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ ലത്തീഫ 2018 ൽ ഇവർ ദുബയിലെ വീട്ടിൽ നിന്നും ഒളിച്ചോടി ഇന്ത്യയിലെത്തിയതായാണ് റിപ്പോർട്ട്.തുടർന്ന് കടൽമാർഗം ഇന്ത്യയിലേക്ക് കടന്ന രാജകുമാരിയെ ഇന്ത്യൻ കമാൻഡോകളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിൽ ദുബയിലേക്ക് തന്നെ മടക്കി അയച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു.ഇതിന് പിന്നാലെയായിരുന്നു താൻ ബന്ധിയാക്കപ്പെട്ടന്ന മകളുടെ വെളിപ്പെടുത്തൽ ഉണ്ടായത്.
താൻ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് കൊണ്ട് യുടെ വീഡിയോ പുറത്തു വന്നത് ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. ദുബയിലെ വീട്ടിൽ നിന്നും രക്ഷപ്പെട്ട തന്നെ തിരികെ പിടിച്ചു കൊണ്ടു പോയെന്നും ഇപ്പോൾ ബന്ധിയാക്കിയിരിക്കുകയാണെന്നുംആയിരുന്നു ലത്തീഫയുടെ വെളിപ്പെടുത്തൽ.
ജോർദാനിലെ ഹുസൈൻ രാജാവിന്റെ മകളും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രണ്ടാമത്തെ ഭാര്യയുമാണ് ഹയാ ബിന്ത് അൽ ഹുസൈൻ. ഇവരും 2019 ൽ ദുബായ് വിട്ടിരുന്നു. ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു ഹയ.
ഇസ്രയേൽ ആസ്ഥാനമായുള്ള എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗസ്സസ് ചാര സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ആഗോള തലത്തിൽ 50,000 ത്തോളം ആളുകളുടെ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് പട്ടിക പുറത്ത് വിട്ടത്. പെഗസ്സസ് സോഫ്റ്റ് വെയറുകൾ രാജ്യങ്ങൾക്ക് മാത്രമാണ് നൽകുന്നത് എന്നായിരുന്നു എൻഎസ്ഒ നൽകുന്ന വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ