സാവോപോളോ: ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുന്നു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് എതാനും ദിവസങ്ങളായി സാവോ പോളോയിലെ ആശുപത്രിയിൽ കഴിയുന്ന താൻ സുഖം പ്രാപിക്കുകയാണെന്ന് പെലെ തന്നെയാണ് തന്റെ ട്വിറ്റർ പോസ്റ്റിൽ കുറിച്ചത്.

മൂത്രാശയ സംബന്ധമായ രോഗത്തെത്തുടർന്ന് പെലെ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. തന്നെ നേരത്തെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽതന്നെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും ഇത് സ്വകാര്യതയ്ക്ക് വേണ്ടി മാത്രമാണെന്നും പെലെ ട്വീറ്റ് ചെയ്തു. എത്രയും വേഗം സുഖം പ്രാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പെലെ തന്റെ പോസ്റ്റിൽ പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദിയും പറയാന്നു.

ക്രിസ്മസ് അവധിക്കാലെ കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് ലക്ഷ്യം. മുൻകൂട്ടി തീരുമാനിച്ച വിദേശ യാത്രകൾക്ക് മുടക്കമുണ്ടാകില്ലെന്നും സൂചന നൽകുന്നു. ആശുപത്രിയിൽ കാണാനെത്തുന്ന സന്ദർശകർക്കും നന്ദിയുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലുള്ള പെലെയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതരും വ്യക്തമാക്കി.

 

സ്വകാര്യതയ്ക്ക് വേണ്ടിയാണ് പെലെയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് തന്നെയാണ് വിശദീകരണം. സന്ദർശകർ കൂടിയതിനാലായിരു്‌നു ഇത്. നവംബർ 13ന് മൂത്രാശയകല്ല് നീക്കം ചെയ്യാൻ പെലെയെ ശസ്ത്രക്രിയയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ പൂർണമായും വിട്ടുമാറാത്തതിനെ തുടർന്നാണ് പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പെലെയ്ക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതിനാലാണ് പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നും ഇത് തീവ്ര പരിചരണ വിഭാഗമല്ലെന്നും ആശുപത്രിവൃത്തങ്ങൾ വിശദീകരിച്ചിട്ടുണ്ട്.