- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ഫുട്ബോളിന്റെ കറുത്ത മുത്ത് വീണ്ടും ഇന്ത്യയിലേക്കു വരുന്നു; എക്കാലത്തെയും സൂപ്പർ താരമായ പെലെ എത്തുന്നത് 38 കൊല്ലത്തിനു ശേഷം
കൊൽക്കത്ത: മുപ്പത്തിയെട്ട് വർഷത്തെ ഇടവേളക്ക് ശേഷം ഫുട്‌ബോൾ ഇതിഹാസം പെലെ ഇന്ത്യയിലെത്തുന്നു. ഐഎസ്എല്ലിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ ആദ്യ ഹോം മാച്ചിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈനൽ മത്സരം കാണാൻ ഡൽഹിയിലുമെത്തും. പെലെയും നെയ്മറും കളിപഠിച്ച ബ്രസീലിലെ സാന്റോസ് ക്ലബും സുബ്രതോ കപ്പ് ടൂർണമെന്റിൽ ഇത്തവണ പന്ത് ത
കൊൽക്കത്ത: മുപ്പത്തിയെട്ട് വർഷത്തെ ഇടവേളക്ക് ശേഷം ഫുട്‌ബോൾ ഇതിഹാസം പെലെ ഇന്ത്യയിലെത്തുന്നു. ഐഎസ്എല്ലിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ ആദ്യ ഹോം മാച്ചിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈനൽ മത്സരം കാണാൻ ഡൽഹിയിലുമെത്തും. പെലെയും നെയ്മറും കളിപഠിച്ച ബ്രസീലിലെ സാന്റോസ് ക്ലബും സുബ്രതോ കപ്പ് ടൂർണമെന്റിൽ ഇത്തവണ പന്ത് തട്ടുമെന്ന പ്രത്യേകതയുമുണ്ട്.
അടുത്ത മാസം 11ന് കൊൽക്കത്തയിലാണ് ഫുട്‌ബോൾ ഇതിഹാസം പെലെ ആദ്യമെത്തുന്നത്. 1977ൽ മോഹൻബഗാനുമായുള്ള മത്സരത്തിൽ പങ്കെടുക്കാൻ ന്യൂയോർക്ക് കോസ്‌മോ ക്ലബിനൊപ്പമാണ് പെലെ ഇതിന് മുമ്പ് കൊൽക്കത്തയിലെത്തിയത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ ആദ്യ ഹോം മാച്ചിൽ മുഖ്യാതിഥിയാകുന്ന പെലെ ദേശീയ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുമായും കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ഒക്ടോബർ പതിനാറിന് ഡൽഹി അംബേദ്കർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സുബ്രതോ കപ്പിന്റെ ഫൈനൽ മത്സരത്തിന് കാണാനെത്തുന്ന പെലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തും.
ഇന്ത്യ തനിക്ക് പ്രിയപ്പെട്ട രാജ്യമാണെന്നും താൻ ഏറെ ആവേശത്തിലാണെന്നും പെലെ പറഞ്ഞു. പതിനാല് വയസിന് താഴെയുള്ളവരുടെ സുബ്രതോ കപ്പ് ഫൈനൽ മത്സരം കാണുന്നതിന് ബ്രസീൽ മുൻ താരം റോബർട്ടോ കാർലോസുമെത്തുന്നുണ്ട്. ഐഎസ്എലിൽ ഇത്തവണ മാർക്വി താരമാണ് റോബർട്ടോ കാർലോസ്.